"കെ. രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തിരിക്കുന്നു
വരി 43:
 
== ജീവിതരേഖ ==
അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് കെ. രാജൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിമാറി. എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിക്കുന്നുവഹിച്ചിരുന്നു. <ref>{{Cite web|url=http://archive.today/KRVlg|title=ടീം പിണറായി - 2.0‌|access-date=21 May 2021|date=21 May 2021|publisher=മാതൃഭൂമി}}</ref>
 
ഭാര്യ: അനുപമ
"https://ml.wikipedia.org/wiki/കെ._രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്