"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

275 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ  ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്ന പാട്ടുകൾ ആണിവ . വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്.
== സമകാലികം ==
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ [[പ്രഫുൽ ഖോഡ പട്ടേൽ]] 2021 മെയ് മാസം ദ്വീപിൽ വരുത്തിയ പുതിയ നയങ്ങൾക്കെതിരെ ദ്വീപിലെ നിവാസികൾക്കൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉണ്ടായി.<ref>{{Cite web|url=https://www.manoramaonline.com/news/kerala/2021/05/25/lakshadweep-row.html|title=ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങൾ; ദ്വീപ് കടന്ന് പ്രതിഷേധക്കടൽ ...|access-date=26/2021-05/2021-25|date=26/2021-05/2021-25|website=മനോരമ ഓൺലൈൻ|publisher=മലയാള മനോരംമനോരമ}}</ref> ബീഫ് നിരോധനം, ഗുണ്ടാ നിയമം എന്നിവ ദ്വീപിൽ നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.
[[File:Kavarathi Lakshadweep.jpg|thumb|കവരത്തിയിൽ നിന്നുള്ള ഒരു കടലോര കാഴ്ച്ച]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3565167" എന്ന താളിൽനിന്ന് ശേഖരിച്ചത്