"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,439 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
== പ്രക്രിയ; ==
രോഗിയുടെ രക്തം വലിച്ചെടുത്ത് രക്താണുക്കളുടെ ഒക്സിജനീകരണവും കാർബണ്ഡയോക്സൈഡിന്റെ പുറം തള്ളലും കൃതൃമമായി നടത്തപ്പെടുന്നു.
 
അർധബോധാവസ്ഥയിലാണ് (sedation) എക്മോ ചെയ്യുക. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ പോലുള്ള പദാർഥങ്ങൾ ആദ്യം കുത്തിവയ്ക്കുന്നു.
 
കാലിലും നെഞ്ചിലും കഴുത്തിലുമുള്ള  വിവിധ ധമനികളിലേക്കും, സിരകളിലേക്കും സൂചിവഴി കുഴലുകൾ സ്ഥാപിക്കുന്നു.(cannulation). ഈ സ്ഥാപനം കൃത്യമാണെന്ന് എക്സ്രേ വഴി സ്ഥിരീകരിക്കുന്നതാണ്.
 
യന്ത്ര സഹായത്താൽ ഈ കുഴലുകളിലൂടെ ശരീരത്തിൽ നിന്നുള്ള രക്തം ഒക്സിജനേറ്റർ(oxygenator) എന്ന യന്ത്രഘടകത്തിലേക്ക് കടത്തുന്നു.ഇവിടെ വച്ച് ഓക്സിജൻ രക്തത്തിൽ ലയിപ്പിക്കുകയും കാർബൺ ഡയോക്സൈഡ് മാറ്റുകയും ചെയ്യപ്പെടുന്നു. ശ്വാസകോശം നിർവ്വഹിക്കുന്ന പ്രക്രിയയാണ് എക്മോ യന്ത്ര സഹായത്താൽ ഇവിടെ ചെയ്യുന്നത്.
 
ഇപ്രകാരം ഒക്സജനീകരിച്ച രക്തം യന്ത്രം തന്നെ ശരീരത്തിലേക്ക് തിരികെ എത്തിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ യന്ത്രം നിർവ്വഹിക്കുന്നത്.
 
ഈ രണ്ട് യന്ത്ര ഘടകങ്ങളും നിരന്തര നിരീകഷണവിധേയമായിരിക്കയാൽ ആവശ്യാനുസരണം രക്തസമ്മർദ്ദം, ഓക്സിജൻ , കാർബൺ ഡയോക്സൈഡ് തുടങ്ങിയ മാനകങ്ങൾ ക്രമപ്പെടുത്തി കോണ്ടേയിരിക്കുന്നു.
 
== വേണ്ടിവരന്നസന്ദർഭങ്ങൾ; ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3564561" എന്ന താളിൽനിന്ന് ശേഖരിച്ചത്