"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീറ്റർ നീളവും 4 [[കുതിരശക്തി]]യുമുള്ള മത്സ്യബന്ധനബോട്ട്‌ കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക്‌ കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. [[വള്ളം|ബോട്ടുകളുടെ]] വർദ്ധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമ്മാണശാലയും വർക്ക്‌ഷോപ്പും [[1954]]-ൽ ആരംഭിക്കുകയുണ്ടായി.
 
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നുഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
 
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ [[പ്രിമോ പൈപ്പ്‌ ഫാക്‌ടറി, കൊല്ലം|പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും]] സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.
32,514

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3564550" എന്ന താളിൽനിന്ന് ശേഖരിച്ചത്