"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങ്ങളാണ്. കൂടാതെ പാരമ്പര്യ ഘടകങ്ങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോൾ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
 
അപകടങ്ങൾ, അതിക്രമങ്ങൾ, ബലാത്സംഗം എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി തുടങ്ങിയ രോഗാണുബാധകളും, ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും താറുമാറായേക്കാം. പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട വന്ധ്യത, ഗർഭനിരോധന മാർഗങ്ങളുടെഉപാധികളുടെ ലഭ്യത, ഉപയോഗം തുടങ്ങിയവ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപെട്ടു കിടക്കുന്നു. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യക്തിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ വജൈനിസ്മസ്, രതിമൂര്ച്ഛാഹാനി തുടങ്ങിയവ ഉദാഹരണം. ജെൻഡറുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. ട്രാൻസ്ജെൻഡറുകൾ, മറ്റ് ലിംഗ ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ രോഗഹേതുവാകാം. ഇന്നത്തെ സവിശേഷമായ ജീവിത ചുറ്റുപാടിൽ വർധിച്ചു വരുന്ന വിഷാദം, ഉത്കണ്ഠ പോലെയുള്ള മാനസികരോഗങ്ങൾ, മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.
 
പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചെയ്യുന്ന വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്.
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്