"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങ്ങളാണ്. കൂടാതെ പാരമ്പര്യ ഘടകങ്ങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോൾ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
 
അപകടങ്ങൾ, അതിക്രമങ്ങൾ, ബലാത്സംഗം എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി തുടങ്ങിയ രോഗാണുബാധകളും, ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും താറുമാറായേക്കാം. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യക്തിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ വജൈനിസ്മസ്, രതിമൂര്ച്ഛാഹാനി തുടങ്ങിയവ ഉദാഹരണം. ജെൻഡറുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. ട്രാൻസ്ജെൻഡറുകൾ, മറ്റ് ലിംഗ ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ രോഗഹേതുവാകാം. ഇന്നത്തെ സവിശേഷമായ ജീവിത ചുറ്റുപാടിൽ വർധിച്ചു വരുന്ന മാനസിക പ്രശ്നങ്ങൾ, വിഷാദം, ഉത്കണ്ഠ പോലെയുള്ള മാനസികരോഗങ്ങൾ, മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.
 
പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചെയ്യുന്ന വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്.
 
പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങൾ, അമിത രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, സിഒപിഡി, വൃക്ക രോഗം, കരൾ രോഗങ്ങൾ, പിസിഒഎസ് എന്നിവ തെറ്റായ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് മേൽപ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ ചെറുക്കാനുംതടയാനും, മികച്ച ആരോഗ്യം നിലനിർത്താനും സാധിക്കും. ഭക്ഷണം, വ്യായാമം എന്നിവ വ്യക്തിയുടെ ആരോഗ്യത്തിൽ അതിപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
 
ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. അതിനായി പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന് ലഭ്യമാകുന്നു. വറുത്തതും പൊരിച്ചതും അമിതമായി മധുരം, കൊഴുപ്പ്ഉപ്പ്, ഉപ്പ്കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരം ഒഴിവാക്കേണ്ടതാണ്. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും കൃത്യമായിശാരീരികാധ്വാനം നൽകുന്ന വ്യായാമം, ശാരീരികാധ്വാനംകളികൾ, നൽകുന്നനൃത്തം, കളികൾആയോധനകലകൾ എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല മാനസികമായ ആരോഗ്യവും ലൈംഗികാരോഗ്യവും വരെ മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു.
 
ലഹരിയുടെ ഉപയോഗമാണ് ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മറ്റൊരു ഘടകം. അതിമദ്യാസക്തി, പുകവലി തുടങ്ങിയവ രോഗസാധ്യത വളരെയധികം വർധിപ്പിക്കുന്നു. പുലയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.
 
പബ്ലിക് ഹെൽത്ത്‌ (Public health), കമ്മ്യൂണിറ്റി മെഡിസിൻ (Community medisine) തുടങ്ങിയ വൈദ്യശാസ്ത്രശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്