"മുഹമ്മദ് അബ്‌ദുറഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 45:
 
മുഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം [[മദ്രാസ്]] പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ '''ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ്''' എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ [[ഗാന്ധിജി|ഗാന്ധിജിയുടെ]] നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് [[കോഴിക്കോട്|കോഴിക്കോട്ടേക്ക്]] മടങ്ങി. 1921-ൽ [[ഒറ്റപ്പാലം|ഒറ്റപ്പാലത്ത്]] നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.
[[പ്രമാണം:Mohammed Abdur Rahiman 1998 stamp of India.jpg|ലഘുചിത്രം|മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സ്മരണാർത്ഥം 1998ൽ തപാൽവകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്|398x398ബിന്ദു]]
== സമരരംഗത്ത് ==
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്{{തെളിവ്}}.
"https://ml.wikipedia.org/wiki/മുഹമ്മദ്_അബ്‌ദുറഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്