"മുഹമ്മദ് അബ്‌ദുറഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 45:
 
മുഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം [[മദ്രാസ്]] പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ '''ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ്''' എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ [[ഗാന്ധിജി|ഗാന്ധിജിയുടെ]] നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് [[കോഴിക്കോട്|കോഴിക്കോട്ടേക്ക്]] മടങ്ങി. 1921-ൽ [[ഒറ്റപ്പാലം|ഒറ്റപ്പാലത്ത്]] നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.
[[പ്രമാണം:Mohammed Abdur Rahiman 1998 stamp of India.jpg|ലഘുചിത്രം|മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സ്മരണാർത്ഥം 1998ൽ തപാൽവകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്്സ്റ്റാമ്പ്]]
== സമരരംഗത്ത് ==
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്{{തെളിവ്}}.
Line 51 ⟶ 52:
 
1921-ലെ കലാപത്തെ എതിർത്ത കോണ്ഗ്രസ് നിലപാടിനെ തുടർന്ന് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മുസ്‌ലിം സമുദായം മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുകയാണുണ്ടായത്<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=}}</ref>. ഇക്കാരണത്താൽ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ നിന്ന് മുസ്‌ലിംകൾ വിട്ടുനിൽക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്‌ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാൽ മുസ്‌ലിംകൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കണമെന്ന സാഹിബിന്റെ നിലപാട് അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന [[ഉപ്പു സത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിൽ]] പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്‌ 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ൽ [[കെ.പി.സി.സി.|കെ.പി.സി.സി.യിലേക്ക്]] തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിർമ്മാണസഭയിലേയ്ക്ക് 1934-ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന് അബ്ദുർറഹ‌്മാൻ സാഹിബ്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ൽ വീണ്ടും കോൺഗ്രസ്സിൽ സജീവമായ ഇദ്ദേഹം കോൺഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോൺഗ്രസ്സിനുള്ളിൽ മറ്റൊരു ഗ്രൂപ്പായി പ്രവർത്തിച്ച സാഹിബും അണികളും ദേശീയ മുസ്‌ലിംകൾ എന്നാണ് അറിയപ്പെട്ടത്.
[[പ്രമാണം:Mohammed Abdur Rahiman 1998 stamp of India.jpg|ലഘുചിത്രം|മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സ്മരണാർത്ഥം 1998ൽ തപാൽവകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്്]]
\
 
== രാഷ്ട്രീയ രംഗത്ത് ==
"https://ml.wikipedia.org/wiki/മുഹമ്മദ്_അബ്‌ദുറഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്