"നീലകണ്ഠ തീർത്ഥപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Neelakanta theerthapadar}}
[[ചട്ടമ്പിസ്വാമികൾ|ചട്ടമ്പി സ്വാമികളുടെ]] പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു '''നീലകണ്ഠ തീർത്ഥപാദർ''' (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.<ref>{{cite book|title=ഉർവ്വരം സ്മരണിക|year=2013|publisher=രവിപിള്ള ഫൗണ്ടേഷൻ|pages=115}}</ref> [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവുമായും]] അടുത്ത ബന്ധമുണ്ടായിരുന്നു. ‘'''‘'''സർവതന്ത്രസ്വതന്ത്രനായ ഒരു പരമഹംസൻ'''’'''‘ എന്നാണ് നീലകണ്ഠസ്വാമിയെ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. 1907-ൽ ദാർശനികസംവാദങ്ങൾക്കും സംവേദനത്തിനും വേണ്ടി നീലകണ്ഠസ്വാമികൾ ‘അദ്വൈതസഭ‘ സ്ഥാപിച്ചു.
 
==ജീവിതരേഖ==
വരി 6:
 
സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.
 
പന്നിശ്ശേരി നാണുപിള്ളയും വർദ്ധനത്ത് കൃഷ്ണപിള്ളയും ചേർന്നെഴുതിയ നീലകണ്ഠതീർത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാർശനിക ജീവിതാഖ്യാനമാണ്. '''മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ ജീവചരിത്രഗ്രന്ഥ'''മെന്നാണ് [[ശൂരനാട് കുഞ്ഞൻപിള്ള|ശൂരനാട് കുഞ്ഞൻപിള്ള]] ഈ കൃതിയെ വിശേഷിപ്പിച്ചത്. നീലകണ്ഠതീർത്ഥപാദ സ്വാമികളുടെ വിദ്യാഭ്യാസം, ചട്ടമ്പിസ്വാമികളെ ആചാര്യനായി വരിച്ചത്, ഹഠയോഗപരിശീലനം, ജീവന്മുക്തിലാഭം, ദേശപര്യടനം, ശിഷ്യോപദേശം, മഹിമാനുവർണ്ണനം, ബഹുവിധസംഭാഷണങ്ങൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/നീലകണ്ഠ_തീർത്ഥപാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്