"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 30:
===മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങള്‍(Sample surveys)===
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിര്‍ണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിര്‍ണ്ണയങ്ങളുടെയും മാതൃകാവത്കരനത്തിന്റെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിര്‍ണ്ണയങ്ങള്‍ 1937 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതില്‍ ഉപഭോക്തൃചിലവുകള്‍, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഉള്‍പെട്ടിരുന്നത്. ഹരോള്‍ഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"''പ്രൊഫസ്സര്‍ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കന്‍ ഐക്യനാടുകള്‍ പോലുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല''". സര്‍. റൊണാള്‍ഡ് എയ്മര്‍ ഫിഷര്‍ അഭിപ്രായപ്പെടുന്നതിങ്ങനെ:"''ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിര്‍ണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിര്‍ണ്ണയത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് മുന്‍കൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്''". വിളവുത്പാദനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളില്‍ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാന്‍സെ എന്നിവര്‍ ഭാരതീയ കാര്‍ഷിക ഗവേഷണ ഉപദേശകസമിതി([[Indian Council of Agricultural Research]]), ഭാരതീയ കാര്‍ഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം([[Indian Agricultural Statistics Research Institute]]) എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിര്‍ണ്ണയ സമ്പ്രദായം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാര്‍ഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു.<ref>Rao, J.N.K. (2006) Interplay Between Sample Survey Theory and Practice: An Appraisal. Survey Methodology Vol. 31, No. 2, pp. 117-138. Statistics Canada, Catalogue No. 12-001 [http://www.statcan.ca/english/ads/12-001-XIE/12-001-XIE20050029040.pdf PDF]</ref><ref>Adhikari, B.P (1990). Social construction of the statistical estimation of crop yield. Paper presented at the XII World Congress of Sociology of the Internutionul Sociologicul Associution, Madrid, Spain.</ref><ref>{{cite journal|title=Evolution of Statistics in India|last=Ghosh|first=J.K.|coauthors=P. Maiti; T. J. Rao; B. K. Sinha|journal=Revue Internationale de Statistique|volume=67|issue=1|year=1999|pages=13–34|doi=10.2307/1403563}}</ref>
പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം<ref name=newspaper>[http://www.hinduonnet.com/seta/2003/05/15/stories/2003051500180300.htm ''The Hindu'' dated 15th May, 2003]</ref> എന്ന നിലയില്‍ പ്രവര്‍ത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികള്‍ക്ക് വളരെയേറെ സംഭാവനകള്‍ നല്‍കി. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇന്‍പുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവര്‍ത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവില്‍ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിര്‍വ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുന്‍പുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകള്‍ തിരുത്തി അത് ഡാനിയല്‍ തോര്‍ണറെ ഏല്പ്പിക്കുഅക്യും ചെയ്തു.<ref name=Das> Das, Gurucharan. 2000 ''India Unbound: The Social and Economic Revolution from Independence to the Global Information Age'' Anchor Books. pp. 432 ISBN 037541164X</ref>
മഹലനോബിസിന് കൃഷിയോടുണ്‍ടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് [[രവീന്ദ്രനാഥ ടാഗോറിന്റെ|രവീന്ദ്രനാഥ ടാഗോര്‍]] സെക്രട്ടറി എന്ന നിലയില്‍ ടാഗോര്‍ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും കുറച്ചു കാലം പ്രവര്‍ത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷണ്‍ അദ്ദേഹത്തിനു ലഭിച്ചു.
 
== മരണം ==
1972 ജൂണ്‍ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്