"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171:
കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു(ബഹളം ഒഴികെയുള്ളവ). എനിക്ക് ഈ കാര്യത്തിൽ അത്ര ഗ്രാഹ്യം പോര എന്ന് ആദ്യമേതന്നെ പറയട്ടെ. ഈ ലേഖനത്തിൽ പരാമർശിക്കുന്നവ്യക്തി ആത്മഹത്യ ചെയ്തു, അതിനുശേഷം കണ്ടെടുത്ത കുറേ കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചു. ഇത്രയുമാണ് സംഭവം. ഈ കവിതാസമാഹാരം പ്രചാരമുള്ളതാണോ ഈ വ്യക്തി മലയാള സാഹിത്യത്തിൽ അറിപ്പെടുന്ന കവിതകൾ എഴുതിയ ആളാണോ എന്നിങ്ങനെയുള്ള കാര്യമാണ് വ്യക്തമാവേണ്ടത്. റുട്ടീൻ കവറേജ് അല്ലാതെ വാർത്തകളും മറ്റും ഉണ്ടെങ്കിൽ ലേഖനം പുനസ്ഥാപിക്കാൻ തടസ്സമില്ല. അങ്ങനെഎന്തെങ്കിലുമുണ്ടോ എന്ന് ഒന്നു പരിശോധിച്ച് തീർപ്പാക്കിയാൽ മുന്നോട്ട് പോകാം. ആ ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 08:33, 17 മേയ് 2021 (UTC)
 
::ലേഖനത്തിന്റെ ആധികാരികതയും ശ്രദ്ധേയതയും സംബന്ധിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്.|'''ഇവിടേയും''']] [[സംവാദം:നന്ദിത കെ.എസ്.|'''ഇവിടേയും''']] വളരെ വിശദമായിത്തന്നെ ചർച്ച ചെയ്തുകഴിഞ്ഞതാണ്. [[:en:Nanditha K. S.|'''ഇംഗ്ലീഷ് വിക്കിപീ‍ഡിയയിൽ''']] ഇതിന് ശ്രദ്ധേയതയുണ്ട്. '''ഈ''' [<ref name="SIJE">{{cite journal |last1=Soumya |first1=Sahadevan |last2=P. |first2=Nagaraj |title=An in-depth study on the life and works of K.S Nanditha |journal=Shanlax International Journal of English |date=2017-06-19 |volume=5 |issue=3 |pages=5-9 |url=http://www.shanlaxjournals.in/pdf/ENG/V5N3/ENG_V5_N3_002.pdf‍]pdf |issn=2320-2645}}</ref> '''അവലംബം''' മാത്രം മതി ശ്രദ്ധേയതയ്ക്ക്. ആ ചർച്ചകളൊക്കെ ഇനിയുമാവർത്തിക്കുകയെന്നത് വൃഥാപ്രവൃത്തിയാവും എന്നതിനാൽ അതിന് തുനിയുന്നില്ല.
 
//'''ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്'''.// എന്നത് മനസ്സിലാക്കുന്നു. വിക്കിമര്യാദയറിയാത്ത കുറേപ്പേർ വന്ന് അമാന്യമായി പെരുമാറി എന്നത്, ലേഖനത്തിന്റെ മായ്ക്കൽ തീരുമാനത്തിൽ പരിഗണിക്കേണ്ടതില്ലായിരുന്നു. ചർച്ചയിൽ പങ്കെടുത്ത എല്ലാവരുംതന്നെ, ലേഖനം നിലനിർത്തണം എന്നുമാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഞാൻ ആരോപണവിധേയനായ ഒരു ചർച്ചയായതിനാലാണ്, തീരുമാനമെടുക്കുന്നതിൽനിന്ന് വിട്ടുനിന്നത്.