"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,813 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
 
കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു(ബഹളം ഒഴികെയുള്ളവ). എനിക്ക് ഈ കാര്യത്തിൽ അത്ര ഗ്രാഹ്യം പോര എന്ന് ആദ്യമേതന്നെ പറയട്ടെ. ഈ ലേഖനത്തിൽ പരാമർശിക്കുന്നവ്യക്തി ആത്മഹത്യ ചെയ്തു, അതിനുശേഷം കണ്ടെടുത്ത കുറേ കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചു. ഇത്രയുമാണ് സംഭവം. ഈ കവിതാസമാഹാരം പ്രചാരമുള്ളതാണോ ഈ വ്യക്തി മലയാള സാഹിത്യത്തിൽ അറിപ്പെടുന്ന കവിതകൾ എഴുതിയ ആളാണോ എന്നിങ്ങനെയുള്ള കാര്യമാണ് വ്യക്തമാവേണ്ടത്. റുട്ടീൻ കവറേജ് അല്ലാതെ വാർത്തകളും മറ്റും ഉണ്ടെങ്കിൽ ലേഖനം പുനസ്ഥാപിക്കാൻ തടസ്സമില്ല. അങ്ങനെഎന്തെങ്കിലുമുണ്ടോ എന്ന് ഒന്നു പരിശോധിച്ച് തീർപ്പാക്കിയാൽ മുന്നോട്ട് പോകാം. ആ ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 08:33, 17 മേയ് 2021 (UTC)
 
::ലേഖനത്തിന്റെ ആധികാരികതയും ശ്രദ്ധേയതയും സംബന്ധിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്.|'''ഇവിടേയും''']] [[സംവാദം:നന്ദിത കെ.എസ്.|'''ഇവിടേയും''']] വളരെ വിശദമായിത്തന്നെ ചർച്ച ചെയ്തുകഴിഞ്ഞതാണ്. [[:en:Nanditha K. S.|'''ഇംഗ്ലീഷ് വിക്കിപീ‍ഡിയയിൽ''']] ഇതിന് ശ്രദ്ധേയതയുണ്ട്. '''ഈ''' [http://www.shanlaxjournals.in/pdf/ENG/V5N3/ENG_V5_N3_002.pdf‍] '''അവലംബം''' മാത്രം മതി ശ്രദ്ധേയതയ്ക്ക്. ആ ചർച്ചകളൊക്കെ ഇനിയുമാവർത്തിക്കുകയെന്നത് വൃഥാപ്രവൃത്തിയാവും എന്നതിനാൽ അതിന് തുനിയുന്നില്ല.
 
//'''ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്'''.// എന്നത് മനസ്സിലാക്കുന്നു. വിക്കിമര്യാദയറിയാത്ത കുറേപ്പേർ വന്ന് അമാന്യമായി പെരുമാറി എന്നത്, ലേഖനത്തിന്റെ മായ്ക്കൽ തീരുമാനത്തിൽ പരിഗണിക്കേണ്ടതില്ലായിരുന്നു. ചർച്ചയിൽ പങ്കെടുത്ത എല്ലാവരുംതന്നെ, ലേഖനം നിലനിർത്തണം എന്നുമാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഞാൻ ആരോപണവിധേയനായ ഒരു ചർച്ചയായതിനാലാണ്, തീരുമാനമെടുക്കുന്നതിൽനിന്ന് വിട്ടുനിന്നത്.
 
ശ്രദ്ധേയത ഇല്ലാത്തതിന്റെ പേരിൽ മുൻപ് നീക്കം ചെയ്ത [https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/പത്തായം_8#.E0.B4.A8.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.BF.E0.B4.A4 ലേഖനം], അവസ്ഥയിലല്ല ഇപ്പോൾ ഈ ലേഖനം മായ്ക്കപ്പെട്ടത് എന്നതിനാലാണ്, '''പുനഃസ്ഥാപിക്കണം എന്നഭ്യർത്ഥിക്കുന്നത്'''. ആരോഗ്യകരമായ ചർച്ചകൾ തുടരുന്നതിന് ഉപയോക്താക്കൾക്ക് ഊർജ്ജം നൽകുന്നതിന്, ഇത്തരം തിരുത്തലുകൾ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. നന്ദി.--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 10:44, 17 മേയ് 2021 (UTC)
20,408

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3559710" എന്ന താളിൽനിന്ന് ശേഖരിച്ചത്