"കെ.ആർ. ഗൗരിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 71:
[[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] [[പട്ടണക്കാട് ഗ്രാമപഞ്ചായത്ത്|പട്ടണക്കാട്]] പ്രദേശത്തുള്ള [[അന്ധകാരനഴി]] എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്.<ref name="dob1">[http://www.stateofkerala.in/niyamasabha/k_r_gouri_amma.php കേരള നിയമസഭ]</ref>
<ref name="dob2">[https://web.archive.org/web/20110411001708/http://www.stateofkerala.in/niyamasabha/k%20r%20gouri.php നിയമസഭ പഴയ സൈറ്റ്]</ref>
<ref name=":0" /><ref>http://www.stateofkerala.in/niyamasabha/k%20r%20gouri.php</ref> തുറവൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.<ref name=":1">{{Cite web|url=www.mahilalu.com:80/gowri_amma_success_story.php|title=KR Gowri Amma|last=|first=|date=|website=Mahilalu - power of women's movement|publisher=|archive-url=https://web.archive.org/web/20100204231040/http://www.mahilalu.com:80/gowri_amma_success_story.php|access-date=2016 മാർച്ച് 31}}</ref> മഹാരാജാസിൽ ഇന്റെർമീഡിയേറ്റിനു ചേർന്നപ്പോൾ കവി ചങ്ങമ്പുഴ പഠിച്ചിരുന്നത് ഗൗരിയമ്മയോടു കൂടെ ആയിരുന്നു.<ref name="changam1">[https://www.manoramaonline.com/news/kerala/2021/05/12/kr-gowri-amma0.html ചങ്ങമ്പുഴയോടൊപ്പം]</ref> [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്യൂണിസ്റ്റ് പാർട്ടിയുടെ]] സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു.<ref name=":1" />
വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി.
1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് [[ടി.വി. തോമസ്|ടി.വി.തോമസും]] ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു<ref>https://thewire.in/film/malayalam-lal-salam-thomas-gowri</ref> വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ, 2021 മേയ് മാസം 11നു തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ [[വലിയചുടുകാട്]] ശ്മശാനത്തിൽ സംസ്കരിച്ചു.
"https://ml.wikipedia.org/wiki/കെ.ആർ._ഗൗരിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്