"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
മുള്ളുതറയിൽ ദേവി ക്ഷേത്രം .ശ്രീ ഭദ്രാ കാളി & കാറിൽ കാളി മൂർത്തി ദേവി റ്റാഗ്: Reverted |
(ചെ.) 117.215.195.232 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:2109:6771:0:0:EEB:88A5 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 29:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ്]] ആണ് [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.
ആറ്റുകാൽ, ചെട്ടിക്കുളങ്ങര, കാട്ടിൽമേക്കതിൽ, മലയാലപ്പുഴ
തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക് ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദേവതയായും, ദേശദേവതയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.
വരി 78:
== കാളീരൂപ സങ്കല്പം ==<!-- പുരുഷദൈവങ്ങളേക്കാളധികം സ്ത്രീദൈവങ്ങൾക്ക് പ്രാധാന്യമുള്ള നാടാണ് കേരളം. കുടുംബത്തിന്റെ നായികയും കൃഷിയുടെ സംരക്ഷകയുമായ സ്ത്രീ ഗോത്രത്തിന്റെ നാഥയെന്ന നിലയ്ക്കു സമുദായത്തിൽ മാന്യത നേടിയ കാലത്താണ് അമ്മ ദൈവങ്ങളും ആരാധിക്കപ്പെട്ടത്. നമ്പൂതിരിയും നായരും ഈഴവരും ചില പ്രധാനപ്പെട്ട ഗോത്രസമുദായക്കാരും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കാളിയെ പൂജിക്കുന്നവരാണ്. മിക്ക വീടുകളിലും കുലദേവതയായ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ടാവും.കൊല്ലത്തിൽ ഒരിക്കൽ ഭഗവതിസേവയോ ഗുരുതിയോ കോഴിവെട്ടോ പൊലെയുള്ള ചടങ്ങുകളും ഉണ്ടാവും. -->
<br />
കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്.
ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ഘോരരൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
|