"തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ദിവസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ചരിത്രം ==
[[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെ]] ഉപദേശ നിർദേശങ്ങൾ ലേബർ അസോസിയേഷൻ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്നു. ആലപ്പുഴയിലെ കയർ തൊഴിലാളികൾ ഭേദപ്പെട്ട കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ കടുത്ത ചൂഷണത്തിനു വിധേയരായി അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. വാടപ്പുറം ബാവയെന്ന തൊഴിലാളിമൂപ്പൻ തങ്ങളുടെ ദുഃസ്ഥിതിയെപ്പറ്റി ഗുരുവിനെ സങ്കടമുണർത്തിച്ചു. ഒറ്റക്കെട്ടോടെ തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനായിരുന്നു ഗുരുവിന്റെ നിർദേശം. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി ശിഷ്യനായ [[സ്വാമി സത്യവ്രതൻ|സ്വാമി സത്യവ്രതനെ]] ഗുരു അയച്ചു. സംഘടനകൊണ്ടു കരുത്തുനേടി തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കണമെന്നായിരുന്നു ആ സന്ദേശത്തിന്റെ കാതൽ.<ref>{{Cite web|url=http://archive.today/1kBYi|title=ഇരുൾ നീക്കിയ ശ്രീമുഖം|access-date=16 May 2021|date=5 September 2017|publisher=മനോരമ}}</ref>
 
== ഇതും കാണുക ==
 
* [[തൊഴിലാളി (പത്രം)]]
 
== അവലംബം ==
32,325

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3559054" എന്ന താളിൽനിന്ന് ശേഖരിച്ചത്