"തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1922ൽ രൂപീകൃതമായ '''തിരുവിതാംകൂർ ലേബർ അസോസിയേഷനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1922ൽ രൂപീകൃതമായ '''തിരുവിതാംകൂർ ലേബർ അസോസിയേഷനാണ്''' കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്നു ആലപ്പുഴ പട്ടണം. കയർ ഫാക്ടറി തൊഴിലാളികൾ തന്നെ അമ്പതിനായിരത്തിലേറെ വരുമായിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ചാണ് തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ സ്ഥാപിക്കപ്പെട്ടത്. 1922 മാർച്ച് 31-നാണ് [[വാടപ്പുറം ബാവ|വാടപ്പുറം ബാവയും]] കൂട്ടരും തൊഴിലാളി സംഘമുണ്ടാക്കിയത്.<ref>{{Cite web|url=http://archive.today/Km4bW|title=വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്|access-date=16 May 2021|date=31 March 2021|publisher=മാതൃഭൂമി}}</ref> തിരുവിതാംകൂർ ലേബർ അസോസിയേഷൻ 1938-ൽ [[തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ]] എന്ന പേരിൽ ട്രേഡ് യൂണിയനായി രജിസ്റ്റർചെയ്തു. അദ്ദേഹം രൂപവത്കരിച്ച കോസ്റ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇപ്പോൾ കോസ്റ്റൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ്.
 
== ചരിത്രം ==
[[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെ]] ഉപദേശ നിർദേശങ്ങൾ ലേബർ അസോസിയേഷൻ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്നു. ആലപ്പുഴയിലെ കയർ തൊഴിലാളികൾ ഭേദപ്പെട്ട കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ കടുത്ത ചൂഷണത്തിനു വിധേയരായി അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. വാടപ്പുറം ബാവയെന്ന തൊഴിലാളിമൂപ്പൻ തങ്ങളുടെ ദുഃസ്ഥിതിയെപ്പറ്റി ഗുരുവിനെ സങ്കടമുണർത്തിച്ചു. ഒറ്റക്കെട്ടോടെ തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനായിരുന്നു ഗുരുവിന്റെ നിർദേശം. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി ശിഷ്യനായ [[സ്വാമി സത്യവ്രതൻ|സ്വാമി സത്യവ്രതനെ]] ഗുരു അയച്ചു. സംഘടനകൊണ്ടു കരുത്തുനേടി തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കണമെന്നായിരുന്നു ആ സന്ദേശത്തിന്റെ കാതൽ.<ref>{{Cite web|url=http://archive.today/1kBYi|title=ഇരുൾ നീക്കിയ ശ്രീമുഖം|access-date=16 May 2021|date=5 September 2017|publisher=മനോരമ}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/തിരുവിതാംകൂ‍ർ_ലേബർ_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്