"മന്ത് രോഗം ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('2010ലെ കണക്കനുസരിച്ച് ലോകത്തിലെ മന്ത് രോഗികളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
സാർവ്വത്രിക വിരയിളക്കൽ (Mass deworming) പദ്ധതിയിലൂടെയാണ് നിർമ്മാർജ്ജനം ലക്ഷ്യമിടുന്നത്. Diethyl Carbamazine എന്ന മരുന്ന് ഏതാനം ഗുളികൾ ഒരു വർഷം കഴിക്കുകയും , അത് 5 വർഷം തുടർച്ചയായി സേവിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്നത്.
 
രോഗവാഹി(vector). ഇന്ത്യയിലെ മന്ത് രോഗത്തിൽ 99%വും ക്യൂലക്സ് വംശത്തിലെ Culex quinquefasciatus എന്നയിനം കൊതുകാണ് പരത്തുന്നത്.
 
ഈ കൊതുക് കടിയിലൂടെ വുചീരിയ ബാങ്ക്രോഫ്റ്റൈ( Wucheria Bancrofti) എന്ന വിരയാണ് പകരത്തുന്നത്. പല രാജ്യങ്ങളിലും വ്യത്യസ്തങ്ങളായ വാഹിനികളും വിരകളും ആയതിനാൽ ചികിൽസാ നിർമ്മാർജ്ജന പദ്ധതികളും വ്യത്യസ്തങ്ങളായിരിക്കും
 
സ്പൈനൊസാഡ് (spinosad) എന്ന കീടനാശിനി ചിലയിടങ്ങളിൽ കൊതുക് നിമ്മാർജ്ജനത്തിനായി ഉപയോഗിച്ച് വരുന്നു.
 
2006ലെ കണക്കനുസരിച്ച് അന്ന് 2കോടി ആളുകൾക്ക് അണുബാധയും രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. 3 കോടി പേർക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ അണുബാധയുണ്ടായിരുന്നു.  ആന്ധ്ര പ്രദേശ്, ബീഹാർ, ഗുജറാത്ത്, കേരള, മഹാരാഷ്ട്ര , ഒറിസ ഉത്തർ പ്രദേഷ്, ബംഗാൾ എന്നീ സംസ്ഥാങ്ങളിലായിട്ടായിരുന്നു 95% രോഗികളും ഉണ്ടായിരുന്നത്.
 
ചരിത്രത്തിൽ - ശുശ്രുത സംഹിതയിൽ ക്രിസ്താബ്ദതിനും ആറു നൂറ്റാണ്ടുകൾക്ക് മുമ്പ് മന്തിനെപറ്റി പതിപാദിക്കണ്ടത്രെ. ആറാം നൂറ്റാണ്ടിലും ഇന്ത്യൻ വൈദ്യന്മാർ ഇതിനെ പരാമർശിച്ചതായി കാണുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവ സന്ദർശിച്ച വാൻ ലിൻശ്ചൊട്ടൻ (Jan Huyghen van Linschoten ) എന്ന യൂറോപന്യൻ സഞ്ചാരിയും മന്ത് രോഗികളെ കണ്ട കാര്യം എഴുതിയിട്ടുണ്ട്.
 
 
1955ൽ കേന്ദ്ര സർക്കാർ Filarial Control Programme(FCP) സ്ഥാപിക്കുകയുണ്ടായി. നിരവധി പരിപാടികൾ നിർദ്ദേശിക്കപ്പെട്ട് നടപ്പിലാക്കിയെങ്കിലും 1995ആകുമ്പോഴേക്കും ക്രമാതീതമായി പെരുകുകയും രോഗികളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു.
 
1997ൽ World Health Assembly യുടെ പ്രമേയം ഒപ്പിട്ടതിലൂടെ 2020 ആകുമ്പോഴേക്കും മന്ത് രോഗം നിർമ്മാർജ്ജനം ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായി. 2015ൽ  തന്നെ ഈ ലക്ഷ്യം  പൂർത്തീകരിക്കാൻ ഇന്ത്യ പദ്ധതികളാവിഷ്കരിച്ചെങ്കിലും പിന്നീട് 2017, 2020 എന്നീ വർഷങ്ങളിലേക്ക് ലക്ഷ്യം മാറ്റുകയായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3558952" എന്ന താളിൽനിന്ന് ശേഖരിച്ചത്