"മന്ത് രോഗം ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'2010ലെ കണക്കനുസരിച്ച് ലോകത്തിലെ മന്ത് രോഗികളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:19, 16 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

2010ലെ കണക്കനുസരിച്ച് ലോകത്തിലെ മന്ത് രോഗികളിൽ 40%പേരും ഇന്ത്യയിലാണ് .5 കോടി ആളുകൾ മന്ത് വിര വാഹകരാണെന്നും ആ കണക്കുകൾ പറയുന്നു. മറ്റ് രാജ്യങ്ങളളോടൊപ്പം  ഇന്ത്യയും മന്ത് നിർമ്മാർജ്ജൻ യജ്ഞത്തിൽ പങ്കാളിയാണ്,

ഇന്ത്യയിലെ മന്ത് രോഗികളിൽ 99% പേരും ഒരൊറ്റ തരം കൊതുകിൽ നിന്നും ഏൽക്കുന്ന കടിയിൽ നിന്നും ഒരൊറ്റ തരം വിരപകർച്ചയിലൂടെ രോഗബാധിതരാവുന്നതാണ്. അതിനാൽ ഈ വിരയെ തുരുത്താൻ കഴിഞ്ഞാൽ രാജ്യത്തിൽ നിന്നും മന്ത് രോഗം നിർമ്മാർജ്ജനം ചെയ്യാവുന്നതാണ്. 2021 ആകുമ്പോഴേക്കും സമ്പൂർണ്ണ മന്ത് നിർമ്മാർജ്ജനം കൈവരിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്തി ഹർഷ് വർദ്ധൻ 2019ൽ പ്രഖ്യാപ്പിച്ചിരുന്നു.

സാർവ്വത്രിക വിരയിളക്കൽ (Mass deworming) പദ്ധതിയിലൂടെയാണ് നിർമ്മാർജ്ജനം ലക്ഷ്യമിടുന്നത്. Diethyl Carbamazine എന്ന മരുന്ന് ഏതാനം ഗുളികൾ ഒരു വർഷം കഴിക്കുകയും , അത് 5 വർഷം തുടർച്ചയായി സേവിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മന്ത്_രോഗം_ഇന്ത്യയിൽ&oldid=3558904" എന്ന താളിൽനിന്ന് ശേഖരിച്ചത്