"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിലെ വിവരങ്ങൾ {{Infobox scientist |name=സി ജി ശാന്തകുമാർ |image=CG Santha... എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
വരി 1:
{{Infobox scientist
| name = സി ജി ശാന്തകുമാർ
|image=CG Santhakumar.tif
| birth_date = 16-01-1938
|birth_date=16-01-1938
| death_date = 26-05-2006
|death_date=26-05-2006
| birth_place = അന്തിക്കാട്
|birth_place=അന്തിക്കാട്
| work_institutions = ഡയറകട്ർ, ശ്രമിക് വിദ്യാപീഠം, <br/>തിരുവനന്തപുരം<br/>ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, <br/>തിരുവനന്തപുരം<br/>നളന്ദ സ്കൂൾ, കിഴുപ്പിള്ളിക്കര
|work_institutions=ഡയറകട്ർ, ശ്രമിക് വിദ്യാപീഠം, <br/>തിരുവനന്തപുരം<br/>ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, <br/>തിരുവനന്തപുരം<br/>നളന്ദ സ്കൂൾ, കിഴുപ്പിള്ളിക്കര
| spouse = തിലോത്തമ
|spouse=തിലോത്തമ
| birth_name = സി ജി രാമൻ
|birth_name=സി ജി രാമൻ
| residence = അന്തിക്കാട്
|residence=അന്തിക്കാട്}}
}}
 
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു '''സി. ജി. ശാന്തകുമാർ'''. [[ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സജീവപ്രവർത്തകനായിരുന്ന അദ്ദേഹം [[കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ]] ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. [[യുറീക്ക]], [[ശാസ്ത്രകേരളം]] എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം 1938 ജനുവരി 16ന് തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് [[കേരള സാഹിത്യ അക്കാദമി]], കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006 മെയ് 26ന് 68-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.<ref name="KSICL">{{cite web|url=http://www.ksicl.org/eng/activities|title=Thrust areas of the Institute|accessdate=6 ഡിസംബർ 2012|publisher=കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്}}</ref>
വരി 36:
* ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള സഹൃദയവേദിയുടെ ജി. കെ. കുറുപ്പാൾ അവാർഡ്
* ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ബാലസാഹിത്യകാരനുള്ള അവാർഡ്
 
== സി ജി യുടെ രചനകൾ ==
 
=== കവിതകൾ ===
 
==== കാത്തിരിപ്പ് ====
കാത്തിരിക്കായാണിപ്പൊഴും നിന്നെയ
 
പ്പൂത്തിലഞ്ഞിച്ചുവട്ടിൽ ഞാനേകനായ്
 
അന്തിവെണ്ണിലാച്ചേലയണഞ്ഞു നൽ
 
സിന്ദൂരപ്പൊട്ടു നെറ്റിയിൽച്ചാർത്തിയും
 
മുല്ലപ്പൂവിൻ സുഗന്ധം പരത്തിയു,
 
മുല്ലസിക്കും മദാലസരാത്രിയിൽ
 
കാട്ടുകൊന്നകൾ കൈകോർത്തു നിൽക്കുമാ
 
നാട്ടു കാലടിപ്പാതയിലൂടെ നീ
 
കൂട്ടുകാരിതൻ കൈ പിടിച്ചോരോരൊ
 
പാട്ടുപാടി നടന്നുവരുന്നതും
 
കാത്തിരിക്കയാണിപ്പൊഴുമോമലേ...
 
പൂത്തിലഞ്ഞിച്ചുവട്ടിൽഞാനേകനായ്......
 
കാമിനിയുഷപ്പെണ്ണക്കറുമ്പനാം
 
മാമലയെത്തഴുകിത്തളരവേ,
 
നീലവാനിൽ വെളുത്ത മേഘങ്ങളീ
 
മൂകരംഗത്തിലാർത്തുല്ലസിക്കവേ,
 
ചക്രവാളം മറഞ്ഞിട്ടിടക്കിടെ
 
ചന്ദ്രരനാരംഗമെത്തിനോക്കീടവേ,
 
മഞ്ഞമുക്കുറ്റിപ്പൂവു വിരിച്ചൊരീ
 
മഞ്ജുളാഭമാം വാടിയിൽ വെച്ചുനീ
 
എൻചെവിയിൽ മൃദുലമായ് മന്ത്രിച്ച,
 
മഞ്ജുവാഗ്ദാനമെല്ലാം മറന്നുവോ?
 
.......................രണ്ട്......................
 
അന്നു നമ്മൾ പിരിഞ്ഞതിൽപ്പിന്നെയും
 
വന്നൊരായിരം മാറ്റങ്ങളുർവ്വിയിൽ
 
നാലുവട്ടം ചിരിച്ചുധരണിയാൾ
 
നാലുവട്ടം കരഞ്ഞവൾ പിന്നെയും
 
കാലമേതോരു ചായപ്പകിട്ടിനാൽ
 
ചേലിലോരോന്നെഴുതിമായ്ക്കുന്നതും
 
നൂറുനൂറുനിമിഷങ്ങളെന്തിനോ
 
പാറിവന്നു മറയുന്നുചുറ്റിലും
 
എങ്കിലുമെൻ സ്മരണിയിലെപ്പൊഴും
 
തങ്കനക്ഷത്രമേ നീ ജ്വലിപ്പതും
 
ഓർത്തിടുന്നു ഞാ-നോമലെ കണ്ണുനീർ
 
വാർത്തിരിക്കുന്നൊരീ നിമിഷത്തിലും........
 
കാത്തിരിക്കയാണോമലെ, നിന്നെയ-
 
പ്പൂത്തിലഞ്ഞിച്ചുവട്ടിൽ ഞാനേകനായ്...
 
മല്ലികേയെൻ പ്രതിഭയിലാദ്യത്തെ
 
മുല്ലവല്ലിയായ് പാറിപ്പിടിച്ചുനീ
 
പ്രാണനേകിയാവല്ലിക്കനഘമാം
 
പ്രേമധാരയൊഴുക്കി നനച്ചു ഞാൻ
 
വാടുകില്ലതൊരിക്കലുമെൻ മനോ-
 
വാടിതൻ മണിപ്പൊൻ വിളക്കാണവൾ,
 
കണ്വ പുത്രിതൻ നന്ദനത്തിൽ വന-
 
ജോസ്‌ന പോലെയനശ്വരയാണവൾ
 
നീറിനിൽക്കും വിരഹാഗ്നി തന്നിലും
 
വാടിവാടിക്കരിയുകയില്ലവൾ.
 
1955 ജൂൺ 6-ാം തീയതി രചിച്ച അപ്രകാശിത കവിത
 
==== അസംതൃപ്തൻ ====
ഇത്തിരി വെളിച്ചമുണ്ടിരുളിൽ; സ്‌നേഹത്തിന്റെ
 
ശബ്ദവും ചാരത്തായൊരലിവിൻ സംഗീതവും
 
മൂകസന്ധ്യകൾക്കുള്ളിൽ വിടരും സ്വപ്നം പോലാ
 
ത്യാഗത്തിൻ നിറം ചേർന്ന മോഹനചിത്രങ്ങളും.
 
ഇനിയും വസന്തങ്ങളുണരാം; സൗഹാർദ്ദങ്ങ-
 
ളിനിയും രാഗത്തിന്റെ മുത്തുകൾ വിളയിക്കാം;
 
മായികമയൂഖങ്ങളെന്നിലെ വികാരങ്ങൾ-
 
ക്കായിരം നിറങ്ങളും പൂക്കളുമർപ്പിച്ചേയ്ക്കാം;
 
എന്നെ വന്നുണർത്തുവാനുണരാം പുലരിക;-
 
ളെന്നെയാനന്ദിപ്പിക്കാൻ വിടരാം പൂന്തോപ്പുകൾ!
 
ആതിരാനിലാവിന്റെ നേരിയ ദുകൂലവും
 
പാതികൂമ്പിയ കണ്ണിൽ മാദകസ്വപ്നങ്ങളും
 
കരളിൽപ്പുളകത്തിൻചെമ്പനീർപ്പൂവും കൈയിൽ
 
നറുമുന്തിരിച്ചാറിൻപാനപാത്രവുമേന്തി,
 
പുതുചമ്പകപ്പൂവിൻമുഗ്ദ്ധശുദ്ധിയുമായി-
 
ട്ടൃതുകന്യകമാരെൻമുന്നിലേയ്‌ക്കെത്തുമ്പോഴും
 
ജീവിതവികാരത്തിൻതീക്കുടുക്കകൾ, മുല്ല-
 
ക്കാവുകൾ, വിങ്ങിപ്പൊട്ടിത്തകരാൻ വെമ്പുമ്പോഴും
 
ലീലയിൽ പ്രേമത്തിന്റെ വൃന്ദഗാനവും മൂളി-
 
ച്ചോലകളിതുവഴി കുണുങ്ങിപ്പോകുമ്പോഴും
 
അഴകിന്നനിർവ്വാച്യമേഖലകളിൽച്ചുറ്റി-
 
യലയാറുണ്ടെൻചിത്ത-മെന്തൊരദ്ഭൂതാഹ്ലാദം!
 
ഈ വിശ്വപ്രകൃതിതൻതൂമടിത്തട്ടിൽ, താര
 
പ്പൂവുകൾ വിടരുന്ന വിസ്തൃതവിഹായസ്സിൽ,
 
മാരിക്കാർപോലെ ചുറ്റിയലയാൻ, വിദ്യുല്ലതാ-
 
മോഹിനിപോലേ നിന്നു നിത്യവും നൃത്തംവെയ്ക്കാൻ,
 
അമ്പിളിപ്പിഞ്ഞാണത്തിലിത്തിരി പാൽച്ചോറുണ്ണാൻ
 
വെമ്പുമെൻജിജ്ഞാസയ്‌ക്കൊരൂഞ്ഞാലു നിർമ്മിച്ചേകാൻ,
 
ഞാനജയ്യനാണെന്ന ധീരമാം ധിക്കാരത്താൽ
 
മാനവമഹത്ത്വത്തിൻകുതിരപ്പുറത്തേറി
 
പായുകയാണെൻപിഞ്ചുഭാവനയവിശ്രാന്തം
 
വായുവേഗത്തിൽക്കാലരാജവിഥിയിലൂടെ.
 
കൺമിഴിക്കുകയാണു നൂതനപ്രപഞ്ചങ്ങ-
 
ളെന്മുന്നിൽ സ്വപ്നങ്ങൾക്കുസത്യത്തിൻവിരുന്നേകാൻ!
 
എങ്കിലുമൊരാളെന്റെയന്താരാത്മാവിന്നിരുൾ
 
തിങ്ങിയ കോണിൽ, ചിന്താദീപ്രമാം മിഴിയോടെ,
 
ഇങ്ങനെ മന്തിക്കയാ-ണുഗ്രമാം വിഷാദത്താൽ
 
വിങ്ങുമച്ചോദ്യം കേട്ടാൽ ഹൃൽസ്പന്ദമെന്നേ തോന്നൂ:
 
<nowiki>''</nowiki>നീ ജയിക്കുന്നു! കഷ്ട,മായിരം വിശ്വാസങ്ങൾ
 
നീ തല്ലിത്തകർക്കുമ്പോളെന്തുണ്ടു നിന്റേതായി?.......<nowiki>''</nowiki>
 
(മംഗളോദയം 1965 മെയ്)
 
==== ദീപം ====
ഉറക്കച്ചടവാർന്ന
 
കണ്ണുമായ് നിൽക്കുന്നൂ ഞാ-
 
നൊരു ദുഃഖത്തിൻമൂക-
 
ച്ഛായയിൽ സ്വപ്നംപോലെ.
 
അഴലിന്നനന്തമാം
 
ശൂന്യത-സ്‌നേഹം വാർന്ന-
 
തിരിപോൽ കത്തിത്തീർന്നൂ
 
പകലിൻപ്രഭാപൂരം.
 
എന്തൊരുൾത്തുടിപ്പാണു-
 
വളരും സന്ധ്യാശ്രീതൻ-
 
മുന്തിരിക്കാടിന്നുള്ളിൽ
 
നെയ്യുറുമ്പരിക്കുമ്പോൾ
 
ഇരുളിൻവാജിക്കൂട്ടം
 
കുളമ്പിട്ടടിച്ചുകൊ-
 
ണ്ടൊരു വിൺവെളിച്ചത്തിൻ-
 
തംബുരു തകർത്തേ പോയ്!
 
പുകമഞ്ഞല പൊങ്ങി-
 
ത്താഴുന്നു, നാശം കാർന്ന-
 
പകലിൻജഡത്തിന്നു
 
മൂകസാക്ഷി ഞാൻ നിൽക്കേ.
 
തുളസിത്തറക്കീഴി-
 
ലൊരു നൂപുരക്വാണം
 
കുളിർതെന്നലിൽ,ഗ്ഗാന-
 
ധാരപോൽ: <nowiki>''</nowiki>ദീപം,ദീപം.<nowiki>''</nowiki>
 
രാവിതാ, തിരിവെപ്പൂ
 
മുകളിൽ-രാഗത്തിന്റെ
 
കൈവിളക്കുമായ് മുന്നിൽ
 
നീ വന്നു നിൽക്കുന്നേരം
 
വിസ്മരിപ്പൂ ഞാൻ, പോയ-
 
പൊൻവെയിൽനാളത്തിന്റെ
 
വശ്യതയോളംതല്ലും
 
മായികമന്ദസ്‌മേരം;
 
വിരിയാൻ കൊതിച്ചുകൊ-
 
ണ്ടിന്നലെ വാടിപ്പോയ
 
നറുചമ്പകപ്പൂവിൻ-
 
മൂകമാം സൗന്ദര്യവും.
 
ശപ്തമോഹത്തിൻവന-
 
വഹ്നിയിൽച്ചിറകറ്റ
 
തപ്തസങ്കൽപങ്ങൾക്കീ
 
മന്ദമാരുതൻ പോരും.
 
ഒരു സാമ്രാജ്യം പോയാ
 
ലെന്തിനി, സ്സൗന്ദര്യത്തിൻ-
 
നറുനെയ്ത്തിരിനാളം
 
നെയ്ത പൊൻവിളക്കില്ലേ?
 
തൊടിയിൽ നിശാഗന്ധി-
 
പ്പൂക്കളും നാണിക്കുന്ന
 
മിഴിയിൽ സ്വപ്നങ്ങളും
 
കൺ വിടർത്തുകയല്ലീ!
 
സന്ധ്യ പോയ്മറഞ്ഞാലു-
 
മരികിൽ സ്‌നേഹത്തിന്റെ
 
ബന്ധുരവനിപോലെ
 
നീ നിന്നു തളിർക്കുമ്പോൾ
 
എന്തിനുൾത്താപം, നീയെൻ-
 
മോഹത്തിൻകിടാങ്ങൾക്കു
 
പൂന്തുകിലണിയിക്കും
 
ഗൃഹദേവതയല്ലേ?
 
ഇരുളിൻകബന്ധങ്ങ-
 
ളാർത്തലച്ചോട്ടെ,മിന്നും
 
ചെറുകൈത്തിരിയൊന്നാ-
 
ണെന്റെ ചേതനാനാളം!
 
(മംഗളോദയം 1966 ജൂലായ്)
 
=== കഥകൾ ===
 
==== അവസാനത്തെ കണ്ണി ====
ഇരുവശവും കരിങ്ങോട്ടച്ചെടികൾ വളർന്നു നിൽക്കുന്ന ഇടവഴിയിലൂടെ
 
മുന്നോടോടു നടന്നു.
 
<nowiki>''എവ്ടക്യാ കുട്ട്യേ''</nowiki> മെയിൻ റോഡു വിട്ട് ഇടവഴിയിലേയ്ക്കു നീങ്ങുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം കേട്ടു. ചായക്കടക്കാരൻ ഗോവിന്ദൻ നായരാണ്.
 
<nowiki>''വീട്ടിലേയ്ക്ക്. അമ്മയ്ക്കു സുഖക്കേടു കൂടുതലാണ്.''</nowiki>
 
അയാൾ കേട്ടോ എന്നറിഞ്ഞുകൂടാ. കാലുകൾ വലിച്ചു വെച്ചു നടന്നു.
 
ദിവസത്തിൽ ചുരുങ്ങിയതു രണ്ടുവട്ടമെങ്കിലും നടക്കാറുള്ള ഇടവഴി ആഫ്രിക്കൻ വനാന്തരങ്ങളെപ്പോലെ അപരിചിതമായിത്തോന്നി അവൾക്ക്.
 
വർഷങ്ങൾക്കുമുമ്പ് ഏടത്തിയുടെ കയ്യുംപിടിച്ചു പുഴയ്ക്കക്കരെയുള്ള ശ്രീരാമക്ഷേത്രത്തിൽ തൊഴാൻ വന്നുതുടങ്ങിയ കാലംമുതൽ ഈ വഴിയിലെ ഓരോ മണൽത്തരിയെയും പരിചയപ്പെടാൻ തുടങ്ങിയതാണ്.
 
വഴി ഇപ്പോൾ ജനശൂന്യമാണ്. തുരുമ്പിക്കാൻ തുടങ്ങിയ വിളക്കുകാലുകൾ മാത്രം വഴിവക്കിൽ നിശ്ശബ്ദം തലകുനിച്ചു നിൽപുണ്ട്.
 
ചുമലിൽ തളർന്നുകിടക്കുന്ന കുഞ്ഞുമോൻ പൊരിവെയിലിലും ശാന്തനായുറങ്ങുകയാണ്. അവൾ മോനെ വലത്തേച്ചുമലിലേയ്ക്കു മാറ്റിക്കിടത്തി. പോരുമ്പോൾ ഒരു കുടകൂടി എടുക്കാൻ കഴിഞ്ഞില്ല.
 
മനപ്പറമ്പ് അടുത്തു വരുന്നതേ ഉള്ളൂ. ഇടിഞ്ഞുപൊളിഞ്ഞ ആൽത്തറയും അമ്പലവും കഴിഞ്ഞ് അരമൈൽ നടക്കണം, വീട്ടിലെത്താൻ.
 
കരിങ്ങോട്ടച്ചെടികൾക്കിടയിലൂടെ മീനച്ചൂടിൽ വരണ്ടു ശോഷിച്ച പുഴയും പുഴയ്ക്കപ്പുറം സ്വർണ്ണത്താഴികക്കുടമുള്ള ശ്രീരാമക്ഷേത്രവും കാണാം.
 
ബോട്ടുചാലിലെ പുളിവെള്ളത്തിൽ മുങ്ങി കുട്ടികൾ കക്കയെടുക്കുന്നുണ്ട്.
 
പുഴയോരത്തുനിന്നു ചകിരിക്കുഴിയുടെ അസുഖകരമായ മണം പുരണ്ട കാറ്റടിച്ചു.
 
എല്ലാം പുതുമയായിത്തോന്നി അവൾക്ക്. മൂന്നു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് ഈ വഴി വരുന്നത്.
 
പുഴവക്കത്തെ പഞ്ചാരമണലിൽ ചിതറിക്കിടക്കുന്ന കൗമാരസ്മൃതികളുടെ വർണ്ണരേണുക്കൾ വർഷങ്ങളുടെ പൊടിമണൽ വീണു മാഞ്ഞുപോയിട്ടുണ്ടായിരിക്കണം.
 
ഒരു നിമിഷം കൊണ്ടു തന്റേതല്ലാതായിത്തീർന്ന സൗഭാഗ്യങ്ങളെക്കുറിച്ചോർത്തു നൊമ്പരപ്പെടാൻ നേരമില്ല. വേഗം നടന്നു.
 
ചകിരിക്കുഴിയിലെ ചളിവെള്ളത്തിൽ കാക്ക കുളിച്ചു കുടയുന്നുണ്ട്.
 
<nowiki>''ദൈവമേ, അമ്മയ്‌ക്കെന്തൊക്കെയാണ് സംഭവിച്ചിരിക്കുക,''</nowiki> മനസ്സിൽ സംശയങ്ങളുടെ കടന്നൽകൂട് ആർത്തിരമ്പാൻ തുടങ്ങിയിട്ടുണ്ട്.
 
അമ്മ ആസ്പത്രിയിലാണെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നു. ഒന്നു പോയിക്കാണാൻ കൊതിച്ചതാണ്. ചോദിച്ചപ്പോൾ മോന്റെ അച്ഛൻ കുരച്ചു ചാടി.
 
തറവാട്ടുകാർ ഇരിക്കശ്രാദ്ധമൂട്ടിയ മകളുടെ നേരെ തളർന്നുവീഴുന്നുതുവരെ വാത്സല്യത്തിന്റെ നീരുറവ വീഴ്ത്തിയ അമ്മ-
 
ആ നീരുറവ ഇപ്പോൾ വരണ്ടുപോയിരിക്കുന്നു.
 
മകനെ പ്രസവിച്ചുകിടക്കുന്ന കാലം. എതിർപ്പുകളുടെ കൂറ്റൻകൊടുങ്കാറ്റ് അവഗണിച്ചു കൊണ്ടാണ് അമ്മ മകളെ കാണാൻ വന്നത്.
 
<nowiki>''അവളെ കാണാൻ പോയാൽ ജാനകി പിന്നെ ഈ പടി കയറില്ല.''</nowiki> പിടിവാശിക്കാരനായ അമ്മാവൻ സുഗ്രീവാജ്ഞ നല്കി.
 
<nowiki>''അന്യജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയാലും ശ്രീലത എന്റെ മകളല്ലേ?''</nowiki> അമ്മയുടെ ശാന്തമായ മറുപടി.
 
സ്വന്തക്കാരാരും അടുത്തില്ലാതെ അനാഥപ്പെണ്ണുങ്ങളുടെ മാതിരി ആസ്പത്രയിൽ പ്രസവിച്ചുകിടക്കുന്ന മകളെക്കണ്ട് അമ്മയുടെ കരളുരുകി. ആസ്പത്രിയിൽ നിന്നു പോകുന്നതുവരെ അവളുടെ കൂടെ നിൽക്കാമെന്നു പറഞ്ഞതാണ്.
 
മരുഭൂമിയിൽ വീണ മഴത്തുള്ളിപോലെയായിരുന്നു അമ്മയുടെ വാക്കുകൾ.
 
ക്ലാസു കഴിഞ്ഞ് അദ്ദേഹം വന്നപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചു. എന്തു സംഭവിക്കുമെന്ന ഭയം മനസ്സിലുണ്ടായിരുന്നു.
 
<nowiki>''മരിച്ചുപോയ മകളുടെ പ്രസവത്തിന് ആരുടേയും സഹായം വേണമെന്നില്ല.''</nowiki> വിചാരിച്ചതുതന്നെ സംഭവിച്ചു. അമ്മയോടൊക്ഷരം പോലും സംസാരിക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി. തൊണ്ടയിൽ തിങ്ങിവരുന്ന തേങ്ങൽ കടിച്ചമർത്തിക്കൊണ്ടു കിടയ്ക്കയിൽ ചരിഞ്ഞുകിടന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
 
ഒരിക്കലും പിന്തിരിഞ്ഞു നോക്കരുതെന്നു കൂടെകൂടെ ഉപദേശിക്കാറുള്ള അദ്ദേഹം അമ്മയുടെ മുന്നിൽ വെച്ചു ഭൂതകാലത്തിന്റെ വെടിമരുന്നറയ്ക്കു തീ കൊളുത്തുകയാണ് ചെയ്തത്.
 
കുഞ്ഞിന്നു കുട്ടിക്കുപ്പായവും പൗഡർടിന്നും സമ്മാനിച്ചു കൊണ്ട് അന്നുതന്നെ അമ്മ സ്ഥലം വിട്ടു.
 
ദുരഭിമാനത്തിന്റെ പേക്കൂത്തുകളിലും നിശ്ശബ്ദമായി നോക്കിനിന്ന നിരപരാധിയായ അമ്മ.
 
ആസ്പത്രയിൽ നിന്നു മടങ്ങിയതിന്നുശേഷം പുളികുറുക്കിയതും കോഴിമരുന്നും അമ്മ ചകിരിപ്പണിക്കാരി ഭാർഗ്ഗവിയുടെ കയ്യിൽക്കൊടുത്തയച്ചു. അദ്ദേഹത്തിനോടു പറയാനുള്ള ധൈര്യം കിട്ടിയില്ല. അയൽപക്കത്തെ പെണ്ണിനെക്കൊണ്ടു പ്രത്യേകം ഉണ്ടാക്കിച്ചതാണെന്നു നുണ പറഞ്ഞു.
 
അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകൾ അവളായിരുന്നു. <nowiki>''ശ്രീലത അമ്മയുടെ തനിപ്പകർപ്പാ.''</nowiki> അമ്മായി കൂടെക്കൂടെ പറയാറുണ്ട്.
 
നാൽപത്തഞ്ചാം വയസ്സിലും സൗന്ദര്യം വാടിക്കരിയാതെ നിൽക്കുന്ന അമ്മയുടെ 'തൽസ്വരൂപ' മായതിൽ അവൾ ഗൂഢമായി അഭിമാനം കൊണ്ടു.
 
ഓപ്പറേഷന്നു ശേഷം അമ്മയെ ആസ്പത്രിയിൽ നിന്നു മടക്കിയ വിവരം അറിഞ്ഞിരുന്നു. കുടലിൽ ക്യാൻസറാണത്രേ.
 
ഒന്നു പോയിക്കാണാൻ ആ വീട്ടിൽ താനിപ്പോൾ ആരുമല്ലാതായിത്തീർന്നിരിക്കുന്നു.
 
ചകിരിപ്പോളയും ചുമന്ന് എതിരേ വരുന്ന പണിക്കാരിപ്പെണ്ണുങ്ങൾ സൂക്ഷിച്ചുനോക്കി എന്‌തോ അടക്കം പറയുന്നുണ്ട്. കാണാത്ത ഭാവത്തിൽ വേഗം നടന്നു.
 
അമ്മയുടെ അസുഖത്തെക്കുറിച്ചുള്ള സംശയങ്ങൾക്കു കനം വർദ്ധിക്കുകയാണ്.
 
<nowiki>''അമ്മയ്ക്കു സുഖക്കേടു കൂടുതലാണ്. ജീവനോടെ കാണണമെങ്കിൽ വേഗം പൊയ്‌ക്കോളൂ.''</nowiki>
 
വടക്കേതിലെ മണിയാണ് വന്നു പറഞ്ഞത്. അദ്ദേഹത്തോടു ചോദിച്ചപ്പോൾ വേഗം അനുവാദം തന്നു.
 
ജീവനുള്ള കാലം വീട്ടിലേയ്ക്കു പറഞ്ഞയയ്ക്കില്ലെന്നു പറഞ്ഞ ആളാണ്.
 
'അമ്മ മരിച്ചിരിക്കുമോ? ദൈവമേ, അവസാനമായെങ്കിലും ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ'-
 
ആരോടെങ്കിലും ഒന്നു ചോദിക്കമെന്നുണ്ടായിരുന്നു. ആരോടു ചോദിക്കാൻ? ചകിരിപ്പണിക്കാരി പെണ്ണുങ്ങളോടോ? പരിചയമുള്ള ആ മുഖങ്ങളെ നേരിടാൻ വേണ്ട ശക്തി ഇപ്പോളില്ല.
 
'ജനിച്ചുവളർന്ന ഈ നാടു തനിക്കുപരിചിതമാണ്.
 
എന്തിന്റെ പേരിലായിരുന്നു ഇതെല്ലാം?
 
~ഒരു നിലയ്ക്കു കഴിഞ്ഞതെല്ലാം ചോരത്തിളപ്പുകൊണ്ടു നില തെറ്റിയ മനസ്സിന്റെ ജൈത്രപടഹമായിരുന്നില്ലേ?
 
<nowiki>''ലതയ്ക്കു അഹമ്മതി ഇത്തിരി കൂടുതലാ''</nowiki>. പണ്ട് അമ്മായി പറയാറുള്ള വാക്യം ഓർമ്മ വന്നു.
 
<nowiki>''ഇഷ്ടപ്പെട്ടവരെ സ്‌നേഹിക്കുന്നതും വിവാഹം ചെയ്യുന്നതും അഹമ്മതിയാണോ?''</nowiki>
 
ആചാര്യൻ അയൽപക്കക്കാരനായപ്പോൾ ഗുരുശിഷ്യ ബന്ധത്തിന്റെ ഗതി മാറിയൊഴുകാൻ തുടങ്ങുകയായിരുന്നു.
 
ആരാധന വേഷം മാറിയ ഹൃദയബന്ധമായിരുന്നുവെന്നു മനസ്സിലാക്കാത്ത താനായിരുന്നില്ലേ അതിൽ കൂടുതലും ഉത്തരവാദി? എന്തെങ്കിലും കാരണമുണ്ടാക്കി അയൽപക്കക്കാരനായ അധ്യാപകന്റെ വീട്ടിൽ ചെന്നു.
 
തേന്മാവിൽ ആവേശപൂർവ്വം പടർന്നുകയറുമ്പോൾ അതിന്റെ വേരിൽ മുളച്ച മണ്ണിൽ നിന്ന് എന്നെന്നേയ്ക്കുമായി പിഴുതെറിയപ്പെടുമെന്നു ധരിച്ചിരുന്നില്ല.
 
പ്രൈമറി സ്‌ക്കൂൾ അധ്യാപികയായ അമ്മയുടെ പൂർവ്വപുണ്യം കൊണ്ടു ഭക്ഷണം കഴിച്ചു ജീവിക്കുന്ന മരുമക്കളുടെ മുന്നിൽ അമ്മാവൻ പുലിയായിരുന്നു.
 
മനപ്പറമ്പിലെ കൊന്നത്തെങ്ങുകൾക്കു തടമിടുന്ന വേട്ടുവരിൽ നിന്നു പുകയിലഞെട്ടി ഇരന്നുവാങ്ങി അവരോടു നഷ്ടപ്പെട്ടുപോയ ഐശ്വര്യങ്ങളെക്കുറിച്ചു സവിസ്തരം പ്രസംഗിക്കാറുള്ള അമ്മാവനെ ബഹുമാനമില്ലെങ്കിലും ഭയമായിരുന്നു.
 
<nowiki>''തറവാടിന്റെ മാനം വിൽക്കാൻ പിറന്ന മൂശേട്ടകള്''</nowiki> മരുമക്കളെ അമ്മാവൻ വാത്സല്യപൂർവ്വം സംബോധന ചെയ്തു.
 
ഹിന്ദി പഠിക്കാൻ പോയ അനന്തിരവൾ ഒരു താഴ്ന്ന ജാതിക്കാരനെക്കയറി പ്രേമിച്ചതു തറവാടിന്റെ മാനം വിൽക്കലായിട്ടല്ലാതെ മറ്റെന്തായിട്ടാണദ്ദേഹം കാണുക?
 
<nowiki>'അരിയും ഞാനവളെ.....എന്റെ ആയുസ്സുള്ളപ്പോൾ ഇതൊന്നും നടപ്പില്ല.''</nowiki>
 
പകൽപോലും പരസ്യമായി കള്ളുഷാപ്പുകളുടെ തിണ്ണനിരങ്ങുന്ന മൂത്ത അനന്തിരവളുടെ ഭർത്താവിനെക്കുറിച്ച് അദ്ദേഹത്തിന്നു വലിയ മതിപ്പാണ്.
 
<nowiki>''</nowiki>കുടിയാനാണെങ്കിലും അവൻ നല്ല നായരാ-<nowiki>''</nowiki> അമ്മാവൻ പറയും.
 
സ്വർഗ്ഗവും നരകവുമെല്ലാം ജാതിയുടെയും തറവാട്ടുമഹിമയുടെ വൈക്കോൽത്തുരുമ്പിൽ തൂങ്ങിനിൽക്കുന്നുവെന്നു ദൃഢമായി വിശ്വസിച്ച അമ്മാവൻ-
 
മകൾ അന്യജാതിക്കാരനെ കല്യാണം കഴിച്ചാൽ പുരനിറഞ്ഞുനിൽകകുന്ന അവളുടെ അനുജത്തിക്ക് അന്തിത്തുണയ്ക്കാളില്ലാതെവരുമെന്നു ഭയന്ന അമ്മ-അപവാദങ്ങളുടെ അസ്ഥിമാലകളുമായി അകത്തും പുറത്തും സ്വീകരിക്കാൻ തയ്യാറായിനിൽക്കുന്ന ബന്ധുക്കൾ-ഇവയ്‌ക്കെതിരെ അശരണയായ ഒരു പെൺകുട്ടിക്കെന്തു ചെയ്യാൻ കഴിയും?
 
ഹൃദയബന്ധങ്ങളോ അവയെ കള്ളറകളിട്ടു ഞെരിച്ചു കൊല്ലുന്ന സാമുദായികനിയമങ്ങളോ ആദ്യമുണ്ടായതെന്നറിഞ്ഞുകൂടാ.
 
എല്ലാം സഹിച്ചുകൊണ്ട് ഉറച്ചുനിൽക്കാനും വിശ്വസിക്കാനും ശ്രമിച്ചു.
 
സർപ്പക്കാടിന്നടുത്തു കടിഞ്ഞൂൽപൂത്ത എലഞ്ഞിയുടെ പൂക്കൾ വാടി വീഴുകയായിരുന്നു.
 
കൽത്തൂണുകൾപോലും രാപ്പകൽ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ആ പഴയ നാലുകെട്ടിന്റെ വെളിച്ചം കടക്കാത്ത മുറിക്കകത്തുനിന്ന് അവളൊരു ദിവസം ഇറങ്ങിപ്പോന്നു-അയാളുടെ കൂടെ ജീവിക്കാൻ. അവൾ അദ്ദേഹത്തിന്റെ കൂടെ ഒളിച്ചോടിയപ്പോൾ ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മാവൻ അട്ടഹസിച്ചു: <nowiki>''</nowiki>ഇങ്ങനെ ഒരാൾ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ അവൾ മരിച്ചുപോയി.<nowiki>''</nowiki>
 
അമ്മയുടെ സഹോദരിമാരും വീടുവിട്ടുപോയ അവളെച്ചൊല്ലി കണ്ണീർ വാർത്തു.
 
കൈയിൽക്കിട്ടിയാൽ കൊന്നുകളയാൻ തയ്യാറായി നിൽക്കുന്ന വീട്ടിലേയ്ക്കാണ് കയറിച്ചെല്ലുന്നത്. എന്തു സംഭവിക്കുമെന്നറിഞ്ഞുകൂടാ. എന്തും വരട്ടെ.
 
വർഷങ്ങളുടെ പ്രയാണത്തിൽ രക്തത്തിന്റെ ചൂടാറി ആവേശം തണുത്തുറഞ്ഞപ്പോൾ കഴിഞ്ഞതെല്ലാം ഒരു വെറുങ്ങലിച്ച നിസ്സംഗതയോടെ നോക്കിക്കാണാൻ ശ്രമിക്കുകയാണ്.
 
ന്യായവാദത്തിന്റെ കുന്തമുന കോർത്ത് ഇടയ്ക്കിടെ മനസ്സമാധാനം നഷ്ടപ്പെടാറുണ്ട്.
 
വാസ്തവത്തിൽ ഒരു കുടുംബം കലക്കിയിട്ടല്ലേ അവിടുന്നിറങ്ങിപ്പോന്നത്?
 
തകർന്നതാണെങ്കിലും പാരമ്പര്യമുള്ള ഒരു തറവാടിന്റെ അഭിമാനം. രണ്ടു പെൺകുട്ടികളുടെ ഭാവി-
 
ഇന്നാണെങ്കിൽ ഇതെല്ലാം സംഭവിക്കുമോ?
 
സ്വയം പഴിക്കാനുള്ള മനസ്സിന്റെ വാസന വർദ്ധിച്ചു വരികയാണ്. അമ്മയെക്കുറിച്ചും അനുജത്തിമാരെക്കുറിച്ചും ആലോചിച്ചതുകൊണ്ടാവാം.
 
മനസ്സിലെവിടെയോ കുറ്റബോധത്തിന്റെ അവ്യക്ത രൂപങ്ങൾ അലഞ്ഞുനടക്കുന്നുണ്ട്. (ഈ വിലയിരുത്തലിന്റെ സ്വരം തനിക്കുപരിചിതമാണ്.)
 
എന്തായാലും എല്ലാം പൊറുക്കാനും മറക്കാനും കഴിവുള്ള അമ്മയെക്കണ്ട് അവസാനനിമിഷത്തിലെങ്കിലും മാപ്പുപറയണം.......
 
മനപ്പറമ്പും അമ്പലവും പിന്നിട്ടതറിഞ്ഞില്ല. നടന്നു നടന്നു മരയ്ക്കാരിന്റെ പലചരക്കുപീടികയുടെ മുന്നിലെത്തിയിരിക്കുന്നു. കട അടച്ചിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയായതു കൊണ്ടാവാം. പീടികയുടെ മുന്നിൽ നിന്നാൽ ചെങ്കല്ലുകൊണ്ടു പടികെട്ടിയ വീടു കാണാം.
 
നടപടികൾ ശ്രമപ്പെട്ടു കയറി മുറ്റത്തേയ്ക്കു നടന്നു.
 
മുറ്റത്തും കോലായിലും ആളുകൾ കൂടിനിന്ന് അടക്കം പറയുന്നുണ്ട്. ചിലർ തിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്നു.
 
തെക്കേപ്പറമ്പിൽ മാവു വെട്ടുന്ന ശബ്ദം!
 
അവൾക്കെല്ലാം മനസ്സിലായി.
 
കാലുകൾക്കു ബലം നഷ്ടപ്പെടുകയായിരുന്നു.
 
<nowiki>''എന്റമ്മേ......''</nowiki> അവൾ കരഞ്ഞു കൊണ്ട് അകത്തേയ്‌ക്കോടി. മുൻവശത്തെ മുറിയിൽ തെക്കുവടക്കു നിവർത്തിയിട്ടിരിക്കുന്ന പായിൽ അമ്മ കിടക്കുന്നുണ്ട്. അമ്മയാണെന്നു തിരിച്ചറിയാൻ പ്രയാസമാണ്. വരണ്ടുണങ്ങിയ ആ രൂപത്തിന്നു കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ഗുഹകളായിരുന്നു.
 
തലയ്ക്കൽ നിലവിളക്കം നിറയും വെച്ചിട്ടുണ്ട്.
 
കോലായിലും മുറ്റത്തും കൂടിയിരുന്നവർ നിഴലുകൾ പോലെ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരുന്നു. ആരും സംസാരിച്ചിരുന്നില്ല. എന്തെങ്കിലും പറയാനുള്ളവർ അടക്കിപ്പിടിച്ച സ്വരത്തിൽ ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറഞ്ഞു. ആശ്ചര്യം കൊണ്ടുണ്ടായ ഒരുതരം വെറുങ്ങലിപ്പ് അവരിൽ പ്രകടമായിരുന്നു. ഒരു പ്രേതത്തെ ക്കാണുന്നതുപോലെ ആളുകൾ അവളെ തുറിച്ചു നോക്കി.
 
ഒന്നും അവൾ ശ്രദ്ധിച്ചില്ല. കോടിത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ആ രൂപം മാത്രമേ അവളുടെ മുന്നിലുണ്ടായിരുന്നുള്ളൂ.
 
അമ്മയുടെ കാൽക്കലായി കരഞ്ഞുവീർത്ത കണ്ണുകളോടെ ഉണങ്ങിയ പടവലത്തണ്ടുപോലെ ശോഷിച്ച ശരീരമുള്ള ഏടത്തി ചുമരുംചാരി ഇരുന്നിരുന്നു.
 
തെക്കിനിപ്പുരയിൽ നിന്ന് അനുജത്തിമാരുടെ ക്ഷീണസ്വരത്തിലുളള തേങ്ങൽ കേൾക്കും.
 
അതിലെ കടന്നുപോയ ഏടത്തിയുടെ ഭർത്താവ് അവളെ സൂക്ഷിച്ചുനോക്കി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാളെ നോക്കുമ്പോലെ. കടത്തിണ്ണകളിലും കള്ളുഷാപ്പിലും കയറിനിന്ന് അനുജത്തിയെക്കുറിച്ചും അവളുടെ ഭർത്താവിനെക്കുറിച്ചും പുലഭ്യംപറയലായിരുന്നു കുറിയ ഉടലും കോലൻമുടിയുമുള്ള ആ മനുഷ്യന്റെ സ്ഥിരം ജോലി. ഏറെനേരം അവളെ മിഴിച്ചുനോക്കിനിന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല. മരണത്തിന്റെ മുന്നിൽ എല്ലാ വകതിരിവുകളും നിരർത്ഥകമാണെന്ന് അയാൾക്കു തോന്നിയിരിക്കാം.
 
അന്തരീക്ഷത്തിൽ തങ്ങിനിന്ന നിശ്ശബ്ദതയ്ക്കു കനം വർദ്ധിക്കുകയായിരുന്നു.
 
കുറ്റബോധത്തിന്റെ ഉരുക്കുമുനകൾ കരളിൽ ആഴ്ന്നിറങ്ങുകയാണ്.
 
'ഒരു ദിവസം മുമ്പെ അറിഞ്ഞിരുന്നെങ്കിൽ....!
 
ദൈവമേ, ഒരിറ്റുവെള്ളം പോലും കൊടുക്കാൻ കഴിയാതെ.....
 
എല്ലാം കഴിഞ്ഞു. അമ്മയ്ക്കിനി ഒന്നിനെക്കുറിച്ചും വേദനയില്ല. എല്ലാ ദുഃഖങ്ങളോടും അവർ യാത്രപറയുകയാണ്.
 
അന്ത്യകർമ്മങ്ങൾക്കുശേഷം മൃതദേഹം ചിതയിലേയ്‌ക്കെടുക്കാറായി. കുട്ടനും ഏടത്തിയും അനുജത്തിമാരും അമ്മയെ അവസാനമായി നമസ്‌കരിച്ചു.
 
സഹതാപം പങ്കിടാനെത്തി, മുറ്റത്തും കോലായിലും കൂടിനിന്നിരുന്ന ബന്ധുക്കളുടെ കണ്ണുകൾ ഈറനാവുകയായിരുന്നു.
 
<nowiki>''</nowiki>എന്റമ്മേ........എന്നോടു പൊറുക്കണേ!<nowiki>''</nowiki> എന്നു പുലമ്പിക്കൊണ്ട് അവൾ അമ്മയുടെ കാൽക്കൽ വീണു.
 
<nowiki>''ശ്രീലത അമ്മയെക്കണ്ടില്ലേ?''</nowiki> പിന്നിൽനിന്നുയർന്ന ഇടിനാദം പോലുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. അമ്മാവനാണ്.
 
<nowiki>''നീ അമ്മയെ കാണാനല്ലേ വന്നത്?''</nowiki>
 
അവൾ ഒന്നും മിണ്ടിയില്ല. കാണാനെത്തുമ്പോഴേയ്ക്കും
 
അമ്മ പൊയ്ക്കഴിഞ്ഞിരുന്നു.
 
<nowiki>''അമ്മയെക്കണ്ടില്ലേ?........''</nowiki>
 
<nowiki>''</nowiki>കണ്ടു<nowiki>''</nowiki>-എങ്ങനെയാ വാക്കുകൾ പുറത്തുവന്നു.
 
<nowiki>''അമ്മയെ പ്രദക്ഷിണം വെച്ചു തൊഴുതോളൂ.''</nowiki> യന്ത്രത്തെപ്പോലെ അവൾ അനുസരിച്ചു.  
 
<nowiki>''</nowiki>ശരി, ഇനി പൊയ്‌ക്കോളൂ<nowiki>''</nowiki>-ഇടിനാദം പോലുള്ള ശബ്ദം വീണ്ടും.
 
അവൾക്ക് ഒന്നും മനസ്സിലായില്ല. ബോധം നഷ്ടപ്പെടുന്നതുപോലെ   തോന്നി.
 
<nowiki>''പോകാനാണ് പറഞ്ഞത്.''</nowiki> അമ്മാവന്റെ ശബ്ദം കൂടുതൽ കനക്കുകയായിരുന്നു.
 
അമ്മായിയുടെ കൈയിലനിന്നു കുഞ്ഞിനെയും വാങ്ങി പൊളിഞ്ഞുകിടക്കുന്ന നടപ്പടികളും ഇറങ്ങി അവൾ നടന്നു. മാസ്മരനിദ്രയിൽപ്പെട്ടവർ ഹിപ്‌നോട്ടിസക്കാരനെ അനുസരിച്ചു നടക്കുന്നതുപോലെ.
 
കാലു കുഴഞ്ഞ് ഇടവഴിയിൽ വീണുപോകാതിരിക്കാൻ അവൾ ശ്രമപ്പെടുമ്പോൾ ജനിച്ചുവളർന്ന വീടുമായി അവളെ ബന്ധിക്കുന്ന അവസാനത്തെക്കണ്ണി ചിതയിലിരുന്നു കത്തിയെരിയുകയായിരുന്നു.
 
(മംഗളോദയം 1967 ജൂൺ)
 
==== പിക്രിക് ആസിഡും പരീക്ഷപ്പഠിപ്പും ====
പണ്ടു കേരളമുണ്ടാകുന്നതിന് മുമ്പുതന്നെ ഞാൻ കേരളവർമ കോളേ ജിലെ വിദ്യാർത്ഥിയായിരുന്നു. എന്നുവെച്ചാൽ ഞാൻ ആ കോളേജിൽ ചേർന്ന് അഞ്ചുമാസം കഴിഞ്ഞാണ് കേരള സംസ്ഥാനം രൂപീകൃതമായത്. അതിനുശേഷം കൊല്ലങ്ങളേറെ കഴിഞ്ഞു. നാടിനും നാട്ടുകാർക്കും മാറ്റങ്ങളേറെ സംഭവിച്ചു. അതുപോലെ കോളേജിനും വളരെ മാറ്റം വന്നിരിക്കുന്നു. അന്നത്തെ ആഫീസായിരുന്ന കൊട്ടാരം ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു. മലയാളം, ഹിന്ദി എന്നീ ഭാഷകൾ പഠിപ്പിച്ചിരുന്ന പഴയ <nowiki>''കുതിരപ്പന്തികൾ'' അപ്രത്യക്ഷമായി. ആ സ്ഥാനത്ത് വലിയ കെട്ടിടങ്ങൾ ഉയർന്നുവന്നു. കോളേജിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് നീണ്ടു പരന്നുകിടക്കുന്ന നെൽവയലുകളെല്ലാം അപ്രത്യക്ഷമായി അവിടെ പലരൂപത്തിലും വലിപ്പത്തിലുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നു. കോളേജ് കാമ്പസിന്റെ ഗ്രാമീണഭംഗിയിൽ പുത്തൻ പരിഷ്‌കാരത്തിന്റെ പോറലുകൾ വീണിരിക്കുന്നു. ഞാൻ കേരളവർമ്മയിൽ ചേരുന്നതിനുമുമ്പുതന്നെ പ്രൊഫ.പി.ശങ്കരൻ നമ്പ്യാർ, എൻ.വി.കൃഷ്ണ വാര്യർ എന്നീ മഹാന്മാരായ അധ്യാപകർ അവിടം വിട്ടുകഴിഞ്ഞിരുന്നു. എന്നാൽ പ്രൊഫ. രാമചന്ദ്ര അയ്യർ, ടി.സി.ബാലകൃഷ്ണ മേനോൻ, ഡോ. കെ.ഐ.വാസു, പ്രൊഫ. പശുപതി, ഡോ. വെങ്കിട്ട രാമൻ, പ്രൊഫ. അനന്തനാരായണൻ, കെ.പി.നാരായണ പിഷാരോടി, പ്രൊഫ. ഇ.കെ.നാരായണൻ പോറ്റി എന്നിങ്ങനെ പ്രസിദ്ധരും പ്രഗത്ഭരുമായ ഒരു സംഘം അദ്ധ്യാപകർ അന്നും കേരളവർമ്മയിൽ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ഒരു കൊള്ളിയാൻ മാതിരി ഏതാനും കാലം അധ്യാപനം നടത്തി ഭരണ രംഗത്തേക്ക് കാലുമാറിയ ആളാണ് ടി.എൻ.ജയചന്ദ്രൻ. ഭരണ രംഗത്തും അദ്ദേഹത്തിന് ഒരദ്ധ്യാപകന്റെ ആകർഷകമായ ''കൾട്ട്''</nowiki> ഉണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
 
കേമന്മാരായ അദ്ധ്യാപകരുടെ സാന്നിദ്ധ്യമനുഭവിച്ചും അത്ഭുതംവഴിയുന്ന മിഴികളോടെ അവരെ നോക്കിക്കണ്ടും അവരിൽ ചിലരുടെ ക്ലാസിലിരുന്നും ആയിരങ്ങളിൽ ഒരുവനായി ഞാനും അവിടെ പഠിച്ചു. ഡോ.കെ.ഐ.വാസുവിന്റേയും കെ.പി.നാരായണ പിഷാരോടി മാസ്റ്ററുടേയും ടി.എൻ.ജയചന്ദ്രന്റെയുമൊക്കെ ക്ലാസ്സിലിരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷെ സ്വന്തം കഴിവിന്റെ ഉറപ്പിന്മേലല്ലാതെ യോഗ്യനായ ഒരു ഗുരുവിന്റെ ക്ലാസ്സിൽ ഇരുന്നതുകൊണ്ടു മാത്രം ആരും യോഗ്യനാവില്ലല്ലൊ.
 
കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമയായി നിലനിൽക്കുക അവരുടെ പ്രൈമറി വിദ്യാലയ ജീവിതമാണ്. അതുകഴിഞ്ഞാൽ ഹൈസ്‌ക്കൂൾ ജീവിതം. കോളേജു വിദ്യാഭ്യാസകാലം മിക്കവാറും മനസ്സിൽത്തട്ടാത്ത നിറംമങ്ങിയ ഓർമമാത്രമായിരിക്കും. ഇതിനർത്ഥം കോളേജിലെത്തുമ്പോഴേക്കും,  കുട്ടി പുസ്തകത്തിനുള്ളിൽ പീലിസൂക്ഷിക്കുന്നതുപോലെ, മാനം കാണിക്കാതെ ഓർമ്മകളെ സൂക്ഷിച്ചുവെക്കാനുള്ള മനഃസ്ഥിതി നമുക്കു കൈമോശം വന്നിരിക്കും എന്നുമാത്രമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കേരളവർമ കോളേജിലെ ജീവിതം പ്രൈമറി സ്‌ക്കൂളിലെ ജീവിതം പോലെതന്നെ എന്നെന്നും സൂക്ഷിച്ചു വെക്കാൻ മാത്രം മിഴിവുള്ള ഒന്നായി ഇന്നും നിലനിൽക്കുന്നു. തനിനാട്ടിൻപുറത്തുനിന്നും നഗരവിസ്മയങ്ങളിലേക്കു കടന്നുവന്ന എന്റെ ഗ്രാമീണ പ്രകൃതം മാത്രമല്ല അതിനുനിദാനം. കേരളവർമയിലെ മനുഷ്യത്വഭരിതമായ അന്തരീക്ഷം കൂടി ഇതിനുകാരണമാണ്. കോളേജിന് പാരമ്പര്യ സ്വത്തായികിട്ടിയ ആ മനുഷ്യത്വപരമായ അന്തരീക്ഷം ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.
 
കേരളവർമ കോളേജിന് എന്റെ നല്ലവാക്കുകളും സ്തുതിവചനങ്ങളും ആവശ്യമില്ല. അവകൂടാതെ തന്നെ സ്വന്തമായ ഒരു വ്യക്തിത്വം വളർത്തിയെടുക്കാൻ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൾക്കിടയിൽ ആ സ്ഥാപനത്തിനായിട്ടുണ്ട്. ഈ കാലഘട്ടത്തിനുള്ളിൽ കേരള വർമ കോളേജിൽ നിന്നും പതിനായിരക്കണക്കിനു ചെറുപ്പക്കാർ വിദ്യാഭ്യാസം പൂർത്തിയാക്കിയും പൂർത്തിയാക്കാതെയും പോയിട്ടുണ്ട്. അവരിൽ ഏറെ പേർ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പിന്നീട് കേമന്മാരായിത്തീർന്നിട്ടുണ്ട്. ചിലർ പ്രൊഫസർമാരായി, മറ്റു ചിലർ ഐ.എ.എസ്സിൽ പ്രവേശിച്ച് ഭരണാധികാരികളായി. ചിലർ എം.എൽ.എ മാരും മന്ത്രിമാരുമായി. ഡോ.എം.വിജയനെപ്പോലുള്ളവർ ശാസ്ത്രജ്ഞന്മാരായി. എന്നെപ്പോലെയുള്ളവർ പേരും മുഖവുമില്ലാത്ത വെറും മനുഷ്യരുമായി. പക്ഷെ ഒരാശ്വാസം, എന്നെപ്പോലെയുള്ളവർക്കാണ് ഭൂരിപക്ഷമെന്നതാണ്. ഭൂരിപക്ഷം വിജയിക്കട്ടെ.
 
ഡോ.എം.വിജയൻ എന്റെ ക്ലാസ്സ്‌മേറ്റായിരുന്നു. അദ്ദേഹം ഫിസിക്‌സിനും ഞാൻ കെമിസ്ട്രിക്കും. ഞങ്ങൾ രണ്ടുപേരും അന്ന് വിദ്യാർത്ഥി ഫെഡറേഷൻ പ്രധാനപ്രവർത്തകരായിരുന്നു. വിജയൻ ജില്ലാ സെക്രട്ടറി, ഞാൻ അതിൽതാഴെയുള്ള ഒരു ഭാരം പേറി. പഠിക്കുന്നകാലത്ത് ഏതൊരു ചെറുപ്പക്കാരനും ഭാവിയിൽ ആരായിത്തീരണം എന്ന ഒരാഗ്രഹം  കാണുമല്ലൊ. ഒഴിവുസമയങ്ങളിൽ ഞാനും വിജയനും ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം കാണും. ഞങ്ങൾക്കിരുവർക്കും  ഒരൊറ്റ ആഗ്രഹമേ അന്നുണ്ടായിരുന്നുള്ളു. <nowiki>''ഡിഗ്രിയെടുത്താൽ പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകരായിത്തീരുക. താമസവും ഉറക്കവുമൊക്കെ പാർട്ടിയാഫീസിലെ ബെഞ്ചിന്മേലാക്കുക''</nowiki> പക്ഷെ ആഗ്രഹങ്ങളിൽ ഭൂരിപക്ഷവും നടക്കാത്തവയാണല്ലൊ. വിജയൻ പഠിച്ച് ശാസ്ത്രജ്ഞനായി. പഠിക്കാൻ കഴിയാതായപ്പോൾ ഞാൻ പഠിപ്പിക്കാൻ പോയി.
 
കോളേജ് ജീവിതം  ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം മിക്കവാറും ആനന്ദഭരിതമായിരിക്കും. നടക്കുന്നവയാണെങ്കിലും നടക്കാത്തവയാണെങ്കിലും സ്വപ്നങ്ങൾ നിറഞ്ഞവയായിരിക്കും. പക്ഷെ എനിക്കങ്ങനെയായിരുന്നില്ല. എപ്പോഴും കൂട്ടിനെത്താറുള്ളത് പരുപരുത്ത യാഥാർത്ഥ്യങ്ങൾ മാത്രം. ഒരമ്മയല്ലാതെ മറ്റാരും രക്ഷിതാവായി അക്കാലത്ത് എനിക്കില്ലായിരുന്നു. അമ്മയ്ക്കാണെങ്കിൽ ഞാൻ കോളേജിൽ പോകുന്നത് ഇഷ്ടമായിരുന്നില്ല. സാമാന്യം നല്ലമാർക്കോടെ സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എനിക്ക് അന്നത്തെനിലയിൽ ഒരു ജോലികിട്ടാൻ സാധ്യത ഏറെയുണ്ടായിരുന്നു. അതുപേക്ഷിച്ച് കോളേജിൽ പഠിച്ച് സമയം കളയുക എന്ന മണ്ടത്തരത്തിന് അമ്മ എതിരായിരുന്നതിനാൽ, ഫലത്തിൽ എന്റെ രക്ഷിതാവ് ഞാൻ തന്നെയായി. സ്വയം രക്ഷിതാവായ ഒരു കോളേജു വിദ്യാർത്ഥിയുടെ ദുരിതം ഊഹിക്കാമല്ലോ. എന്നുവെച്ച് കലാലയജീവിതത്തിന്റെ നല്ലവശങ്ങൾ ഒന്നും എനിക്കുലഭിച്ചില്ല എന്ന് ധരിക്കരുത്. വിദ്യാർത്ഥി പ്രസ്ഥാനവും കോളേജ് യൂണിയനും മറ്റു ബഹളങ്ങളും എല്ലാറ്റിലും ഞാനും പങ്കാളിയായിരുന്നു. ആ പ്രവർത്തനങ്ങളുടെ ടെൻഷനും സന്തോഷവുമൊക്കെ എന്റേതുകൂടിയായിരുന്നു.
 
ഞാനൊരു മിടുക്കൻ വിദ്യാർത്ഥിയായിരുന്നുവെന്നു ആരും പറഞ്ഞിട്ടില്ല. അവിടെയും ബഹുഭൂരിപക്ഷത്തിന്റെ കൂട്ടത്തിലായിരുന്നു എന്റെ സ്ഥാനം. ഡിഗ്രിക്ക് കെമിസ്ട്രിയാണ് എന്റെ വിഷയം. താൽപര്യത്തോടെയാണ് കെമിസ്ട്രി പഠിച്ചത്. എത്രമണിക്കൂർ ലാബിൽ കഴിച്ചുകൂട്ടാനും മടിയുണ്ടായിരുന്നില്ല. മാത്രമല്ല പരീക്ഷണങ്ങൾ ചെയ്യുക ഒരു ഹരവുമായിരുന്നു. അധ്യാപകർ കാണാതെ ചില ചില്ലറ പരീക്ഷണങ്ങളൊക്കെ ചെയ്തുനോക്കും; എന്താണ് സംഭവിക്കുക എന്നറിയാതെ. പക്ഷെ അപകടം അന്നുമനസ്സിലായിരുന്നില്ല. ഒരിക്കൽ ഒരു ചെറിയ അബദ്ധം പറ്റി. ഓർഗാനിക്ക് കെമിസ്ട്രി പരീക്ഷണങ്ങളുടെ ഭാഗമായി ലാബിൽ പിക്രിക് ആസിഡുണ്ടാക്കി. എന്തൊക്കെ ചേർത്താണ് അതുണ്ടാക്കുക എന്ന് ഇപ്പോൾ ഓർമയില്ല. പുരാതനകാലത്തു സംഭവിച്ചതല്ലേ. പിക്രിക് ആസിഡ് ഒരുഗ്രൻ സ്‌ഫോടക വസ്തുവാണെന്ന് അധ്യാപകർ മുന്നറിയിപ്പു തന്നിരുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. പക്ഷെ എങ്ങനെയാണ് സ്‌ഫോടനം നടക്കുക എന്ന് നേരിട്ടറിയണമല്ലോ. ഞാനുണ്ടാക്കി. പിക്രിക് ആസിഡ് ഒരു കടലാസിൽ പൊതിഞ്ഞ് പോക്കറ്റിൽ വെച്ചു. ലാബിലെ പണികഴിഞ്ഞപ്പോൾ പുറത്തു കടന്നു ഇത് എങ്ങനെയാണ് പൊട്ടുക എന്നൊന്നു പരീക്ഷിക്കാൻ ധൃതിയായി. അന്ന് കോളേജാപ്പീസ് പഴയകൊട്ടാരത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്നടുത്ത് ഇരിക്കാൻ പാകത്തിൽ തറകെട്ടി സംരക്ഷിച്ചിട്ടുള്ള ഒരു വൃക്ഷമുണ്ട്. നല്ല പച്ചപ്പുള്ള ഇലകൾ നിറഞ്ഞ ആ വൃക്ഷത്തെ പിന്നീട് ഞാൻ കോളേജിൽ പോകുമ്പോളൊക്കെ ശ്രദ്ധിക്കാറുണ്ട്. പോക്കറ്റിലുള്ള പിക്രിക് ആസിഡ് നല്ലപോലെ പൊതിഞ്ഞുറപ്പിച്ച് ഞാൻ ആ വൃക്ഷത്തറയിൽ വെച്ചു. എന്നിട്ട് ഒരു കല്ലെടുത്ത് അതിന്മേൽ ഒരിടി. ഉഗ്രമായ ശബ്ദത്തോടെ ഒരു പൊട്ടിത്തെറി. ഞാൻ ജീവനും കൊണ്ടു പാഞ്ഞു. പക്ഷെ പ്രശ്‌നം അവിടെ ആരംഭിച്ചതേയുള്ളു. ക്ലാസ്സും ആഫീസും നടക്കുന്ന സമയമായിരുന്നു അത്. പൊട്ടിത്തെറിയെന്തെന്നറിയാൻ ആകാംക്ഷാഭരിതരായ ആളുകൾ സംഭവസ്ഥലത്ത് ഓടിക്കൂടി. പ്രൊഫസർ വന്നു. ഓഫീസുകാർ വന്നു. ആരോ ബോംബിട്ടതാണന്ന സംശയം പലർക്കും. എന്നെ തൊണ്ടിയോടെ പിടികൂടി. പ്രിൻസിപ്പാളിന്റേയും പ്രൊഫസറുടേയും മുന്നിൽ മാറിമാറി ഞാൻ ഹാജരാക്കപ്പെട്ടു. വിചാരണയായി താക്കീതുകളായി. പ്രിൻസിപ്പാളിന്റെ ക്രോധത്തിനു മുമ്പിൽ ഞാൻ എലിപോലെ നിന്നു വിറച്ചു. ഉണ്ടായതൊക്കെ സത്യമായി പറഞ്ഞു. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനാണെങ്കിലും, തോന്ന്യാസത്തിനൊന്നും പോയിട്ടില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് അവർക്ക് വിശ്വാസമായെന്നു തോന്നുന്നു. പ്രൊഫസറും പ്രിൻസിപ്പാളും എന്നെ ശിക്ഷിക്കാതെ സദയം വിട്ടയച്ചു. കേരള വർമയെക്കുറിച്ചു പറയുമ്പോൾ എനിക്കന്നു പറ്റിയ ഈ വങ്കത്തരമാണ് ആദ്യം ഓർമയിൽ വരിക. നേട്ടങ്ങളുടെ കഥപറയാനില്ലാത്ത ഒരാൾക്ക് ഇത്തരം വങ്കത്തരങ്ങളുടേയും വിഡ്ഡിത്തരങ്ങളുടേയും പഴം പുരാണമല്ലേ നിരത്താനൊക്കൂ.
 
മറ്റൊരു സംഗതി കൂടി. സയൻസ് വിഭാഗത്തിലായിരുന്നതിനാൽ, റെക്കാർഡ് ലാബ് രസതന്ത്രപാഠങ്ങൾ ഇവയൊക്കെ ചിട്ടയായി പഠിക്കും. ഇല്ലെങ്കിൽ സാറന്മാർ മൂക്കുചെത്തും. എന്നാൽ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ പാഠങ്ങൾ നോക്കാറേയില്ല. പരീക്ഷക്കാലമാണ് അവയ്ക്കുള്ള സമയം. പരീക്ഷക്കാലത്ത് രാത്രി ഒന്നരമണിക്കൂറാണ് ഉറക്കം. മടിയൻ മലചുമക്കും എന്ന പഴമൊഴി എന്നെ ഉദ്ദേശിച്ചാണ് കാരണവന്മാർ ഉണ്ടാക്കിയത്. ഇംഗ്ലീഷ് പരീക്ഷയുടെ ദിവസം.യൂണിവേഴ്‌സിറ്റി പരീക്ഷയാണ്. അന്നത്തെ പേപ്പറിൽ ഗ്രാമറും നോൺഡീട്ടെയിൽ ബുക്കുമാണ് ചോദിക്കുക. ഗ്രാമർ ഒരക്ഷരം എനിക്കറിയില്ല. പിന്നെയുള്ളത് നോൺഡീട്ടെയിലിൽ നിന്നുവരുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക എന്നതാണ്. തോമസ്ഹാർഡിയുടെ <nowiki>''റിട്ടേൺ ഓഫ് നേറ്റീവ്'' എന്ന നോവലാണ് നോൺഡീട്ടെയിൽഡ് ബുക്ക്. ഞാനത് ഒരിക്കലും വായിച്ചിട്ടില്ല. പരീക്ഷയ്ക്കുമുമ്പും അതിനു ശേഷവും എന്തു ചെയ്യും എന്തെങ്കിലും നോക്കി രക്ഷപ്പെടണമല്ലൊ. രാത്രി പന്ത്രണ്ടുമണിക്കൂർ സമയം മുന്നിലുണ്ട്. മഹാനായ തോമസ് ഹാർഡിയെ മനസ്സിൽ നല്ലപോലെ ധ്യാനിച്ച് പഠിക്കാനിരുന്നു. അപ്പോഴുണ്ട് സി.ആർ. ബാലൻ ഒരു ദുരന്തത്തിന്റെ രൂപത്തിൽ റൂമിൽ പ്രവേശിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥി സംഘടനാ നേതാവാണ്, സി.ആർ.ബാലൻ. വലിയ വലിയ കാര്യങ്ങൾ ചെയ്തു നടക്കുന്ന അദ്ദേഹത്തിന്ന് ഏതു പുസ്തകമാണ് വായിക്കേണ്ടതെന്ന് പരീക്ഷയുടെ തലേദിവസമായിട്ടും അറിഞ്ഞുകൂടാ. തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ എന്നോടു കുറെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ''കമ്പൈൻഡ് സ്റ്റഡിക്കു''</nowiki> വന്നിരിക്കയാണ്. എന്റെ സ്ഥിതിയോ മേല്പടിയും. ഞാൻ ബാലേട്ടനേയും തോമസ് ഹാർഡിയേയും ഉള്ളു ചുട്ടു ശപിച്ചു. പക്ഷെ ശപിച്ചതു കൊണ്ടെന്തുകാര്യം. ബാലേട്ടനോട് ഉള്ള സത്യം തുറന്നു പറഞ്ഞു. അവസാനം ഞങ്ങൾ രണ്ടുപേരും കൂടി ഒരു സുപ്രധാന തീരുമാനമെടുത്തു. റിട്ടേൺ ഓഫ് ദ നേറ്റീവിൽ നിന്ന് ചോദിക്കാൻ സാധ്യതയുള്ള ഒരു എസ്സേ ക്വസ്റ്റ്യൻ തെരഞ്ഞെടുത്തു പഠിക്കുക. അതിനുള്ള നേരമേ മുന്നിലുള്ളൂ അതുവന്നെങ്കിൽ എഴുതുക. ഇല്ലെങ്കിൽ.................ഞങ്ങൾ അപ്രകാരം ചെയ്തു. പിന്നെ കുറച്ചു ഗ്രാമറും പഠിച്ചു. പിറ്റേദിവസം പരീക്ഷാ ഹാളിൽച്ചെന്നപ്പോൾ, ഞങ്ങൾ പഠിച്ച എസ്സേ ക്വസ്റ്റ്യനുണ്ട് പേപ്പറിലിരുന്നു ചിരിക്കുന്നു. എഴുതി, ധൈര്യമായി എഴുതി. ഞാനും ബാലേട്ടനും പാസായി. അന്നു ചെയ്ത വങ്കത്തരത്തെക്കുറിച്ചോർക്കുമ്പോൾ ശരീരം വിറയ്ക്കുന്നു.
 
കേരളവർമയിലെ ജീവിതം ഇത്തരം വങ്കത്തരങ്ങൾക്കിടയിലും സുന്ദരമായിരുന്നു. മനുഷ്യത്വമുള്ള അധ്യാപകർ, സ്‌നേഹമുള്ള കൂട്ടുകാർ. നല്ല അന്തരീക്ഷം. ഇപ്പോഴും അവിടെ പഠിച്ചു മോഹം തീർന്നിട്ടില്ല. അതിനുള്ള ഏക പോംവഴി പുനർജ്ജന്മത്തിൽ വിശ്വസിക്കാൻ സ്വയം പ്രേരിപ്പിക്കുകയാണ്. അങ്ങനെ സംഭവിക്കയാണെങ്കിൽ അവിടെ വീണ്ടും വിദ്യാർത്ഥിയായിച്ചേരുകയും കോളേജിന്റെ നൂറാംവാർഷികത്തിൽ ഇപ്രകാരം മറ്റൊരു <nowiki>''വങ്കത്തരങ്ങളുടെ''</nowiki> പട്ടിക ചമയ്ക്കുകയും ചെയ്യാമല്ലൊ.
 
(കേരളവർമ്മ കോളേജ് സുവർണ ജൂബിലി സോവനീറിൽ നിന്ന്)
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്