"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 220:
 
(മംഗളോദയം 1965 മെയ്)
 
==== ദീപം ====
ഉറക്കച്ചടവാർന്ന
 
കണ്ണുമായ് നിൽക്കുന്നൂ ഞാ-
 
നൊരു ദുഃഖത്തിൻമൂക-
 
ച്ഛായയിൽ സ്വപ്നംപോലെ.
 
അഴലിന്നനന്തമാം
 
ശൂന്യത-സ്‌നേഹം വാർന്ന-
 
തിരിപോൽ കത്തിത്തീർന്നൂ
 
പകലിൻപ്രഭാപൂരം.
 
എന്തൊരുൾത്തുടിപ്പാണു-
 
വളരും സന്ധ്യാശ്രീതൻ-
 
മുന്തിരിക്കാടിന്നുള്ളിൽ
 
നെയ്യുറുമ്പരിക്കുമ്പോൾ
 
ഇരുളിൻവാജിക്കൂട്ടം
 
കുളമ്പിട്ടടിച്ചുകൊ-
 
ണ്ടൊരു വിൺവെളിച്ചത്തിൻ-
 
തംബുരു തകർത്തേ പോയ്!
 
പുകമഞ്ഞല പൊങ്ങി-
 
ത്താഴുന്നു, നാശം കാർന്ന-
 
പകലിൻജഡത്തിന്നു
 
മൂകസാക്ഷി ഞാൻ നിൽക്കേ.
 
തുളസിത്തറക്കീഴി-
 
ലൊരു നൂപുരക്വാണം
 
കുളിർതെന്നലിൽ,ഗ്ഗാന-
 
ധാരപോൽ: <nowiki>''</nowiki>ദീപം,ദീപം.<nowiki>''</nowiki>
 
രാവിതാ, തിരിവെപ്പൂ
 
മുകളിൽ-രാഗത്തിന്റെ
 
കൈവിളക്കുമായ് മുന്നിൽ
 
നീ വന്നു നിൽക്കുന്നേരം
 
വിസ്മരിപ്പൂ ഞാൻ, പോയ-
 
പൊൻവെയിൽനാളത്തിന്റെ
 
വശ്യതയോളംതല്ലും
 
മായികമന്ദസ്‌മേരം;
 
വിരിയാൻ കൊതിച്ചുകൊ-
 
ണ്ടിന്നലെ വാടിപ്പോയ
 
നറുചമ്പകപ്പൂവിൻ-
 
മൂകമാം സൗന്ദര്യവും.
 
ശപ്തമോഹത്തിൻവന-
 
വഹ്നിയിൽച്ചിറകറ്റ
 
തപ്തസങ്കൽപങ്ങൾക്കീ
 
മന്ദമാരുതൻ പോരും.
 
ഒരു സാമ്രാജ്യം പോയാ
 
ലെന്തിനി, സ്സൗന്ദര്യത്തിൻ-
 
നറുനെയ്ത്തിരിനാളം
 
നെയ്ത പൊൻവിളക്കില്ലേ?
 
തൊടിയിൽ നിശാഗന്ധി-
 
പ്പൂക്കളും നാണിക്കുന്ന
 
മിഴിയിൽ സ്വപ്നങ്ങളും
 
കൺ വിടർത്തുകയല്ലീ!
 
സന്ധ്യ പോയ്മറഞ്ഞാലു-
 
മരികിൽ സ്‌നേഹത്തിന്റെ
 
ബന്ധുരവനിപോലെ
 
നീ നിന്നു തളിർക്കുമ്പോൾ
 
എന്തിനുൾത്താപം, നീയെൻ-
 
മോഹത്തിൻകിടാങ്ങൾക്കു
 
പൂന്തുകിലണിയിക്കും
 
ഗൃഹദേവതയല്ലേ?
 
ഇരുളിൻകബന്ധങ്ങ-
 
ളാർത്തലച്ചോട്ടെ,മിന്നും
 
ചെറുകൈത്തിരിയൊന്നാ-
 
ണെന്റെ ചേതനാനാളം!
 
(മംഗളോദയം 1966 ജൂലായ്)
 
==അവലംബം==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്