"സ്വതന്ത്ര ഭാരതം (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) വി.എ. കേശവൻ നായർ ആരംഭിച്ച് പ്രവർത്തിപ്പിച്ചിരുന്ന അണ്ടർഗ്രൗണ്ട് പത്രമായിരുന്നു സ്വതന്ത്ര ഭാരതം. പിന്നീട് [[എൻ.വി. കൃഷ്ണവാരിയർ|എൻ.വി. കൃഷ്ണവാരിയരുടെ]] നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന പത്രമാണ് സ്വതന്ത്ര ഭാരതംപുറത്തിറങ്ങി. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക  ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.<ref>{{Cite web|url=http://keralamediaacademy.org/archives/?q=content/krishna-warrier-nv|title=Krishna Warrier. N.V.|access-date=13 May 2021|website=keralamediaacademy.org|publisher=keralamediaacademy}}</ref> ഇതു പിന്നീട് നിരോധിക്കുകയുണ്ടായി. റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.<ref>{{Cite journal|title=വാഗ്ദേവിയാൽ സംലാളിതൻ|first=മാങ്ങാട്|date=22 May 2021|journal=മാതൃഭൂമി ആഴ്ചപ്പതിപ്പ്|accessdate=12 May 2021|last=രത്നാകരൻ}}</ref> പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/features/literature/1.1934553|title=മനീഷിയും മഹർഷിയും|access-date=12 May 2021|last=സി. രാധാകൃഷ്ണൻ|date=12 May 2017|publisher=മാതൃഭൂമി}}</ref> ഇതു പിന്നീട് നിരോധിക്കുകയുണ്ടായി.
 
== സ്വാതന്ത്ര ഭാരതം പത്രിക കേസ് ==
സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. [[സഞ്ജയൻ|സഞ്ജയന്റെ]] നിരവധി കവിതകളും ലേഖനങ്ങളും ഇതിലൂടെ പുറത്തു വന്നു.<ref>{{Cite web|url=http://www.nvkrishnawarrior.org/site_media/oc01-035.pdf|title=സംഭവബഹുലമായൊരു ജീവിതം|access-date=13 May 2021|last=ഉണിത്തിരി, എൻ.വി.പി.|website=http://www.nvkrishnawarrior.org/nv_archives.php|publisher=www.nvkrishnawarrior.org}}</ref> ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു ,കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുന്പ്മുൻപ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.
 
== അവലംബം ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557524" എന്ന താളിൽനിന്ന് ശേഖരിച്ചത്