"സ്വതന്ത്ര ഭാരതം (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സ്വാതന്ത്ര്യ സമര കാലത്ത് [[എൻ.വി. കൃഷ്ണവാരിയർ|എൻ.വി. കൃഷ്ണവാരിയരുടെ]] നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന പത്രമാണ് സ്വതന്ത്ര ഭാരതം. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. ഇതു പിന്നീട് നിരോധിക്കുകയുണ്ടായി. റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.<ref>{{Cite journal|title=വാഗ്ദേവിയാൽ സംലാളിതൻ|first=മാങ്ങാട്|date=22 May 2021|journal=മാതൃഭൂമി ആഴ്ചപ്പതിപ്പ്|accessdate=12 May 2021|last=രത്നാകരൻ}}</ref> പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/features/literature/1.1934553|title=മനീഷിയും മഹർഷിയും|access-date=12 May 2021|last=സി. രാധാകൃഷ്ണൻ|date=12 May 2017|publisher=മാതൃഭൂമി}}</ref>
 
== സ്വാതന്ത്ര ഭാരതം പത്രിക കേസ് ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557497" എന്ന താളിൽനിന്ന് ശേഖരിച്ചത്