"തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
== കമ്മിറ്റിയുടെ പ്രവർത്തനം ==
തിരുവിതാംകൂറിലെ വിവിധ ഇടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. അധ്യാപകർ, സ്കൂൾ മാനേജർമാർ, സമുദായ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ദിവാനെയും കൊച്ചിൻ വിദ്യാഭ്യാസ ഡയറക്ടറെയും എറണാകുളം കോളേജ് പ്രിൻസിപ്പലിനെയും കമ്മീഷൻ സന്ദർശിച്ചു. കോന്നി കാർഷിക സ്കൂളും കോളനിയും പുനലൂർ പേപ്പർ മില്ലും [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ്|കൊല്ലത്തെ]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി, കൊല്ലം|ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി]] പ്രവർത്തനങ്ങളും [[മാർത്താണ്ഡം പരീക്ഷണം|മാർത്താണ്ഡം വൈ.എം.സി.എ]] പ്രവർത്തനങ്ങളും [[ആലപ്പുഴ]] കയർ ഫാക്ടറികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം സ്ഥാപനങ്ങൾ കമ്മീഷൻ, സന്ദർശിച്ചു പഠിച്ചു.
 
== പ്രധാന നിർദേശങ്ങൾ ==
[[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ]], അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.<ref>[http://www.lrc.ky.gov/krs/158-00/680.PDF State Advisory Committee for Educational Improvement. (Expired)]</ref> ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.
 
== പുറം കണ്ണികൾ ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557149" എന്ന താളിൽനിന്ന് ശേഖരിച്ചത്