"അദ്ധ്യാപക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
=== തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി നിബന്‌ധനകൾ===
 
[[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|1933-ൽ തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ]], അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.<ref>[http://www.lrc.ky.gov/krs/158-00/680.PDF State Advisory Committee for Educational Improvement. (Expired)]</ref> ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.
 
1945-ലെ വിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റി തിരുവനന്തപുരം ട്രെയിനിങ് കോളജിലെ അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിനു പുറമേ 10 വർഷത്തിലധികം സർവീസുള്ളവരെയും 40 വയസ്സിലധികം പ്രായമുള്ളവരെയും ട്രെയിനിങ്ങിൽനിന്നൊഴിവാക്കാനും വ്യവസ്ഥ ചെയ്തു. രണ്ടു വർഷത്തെ കോഴ്സ് നല്കി ഗ്രാഡ്വേറ്റുകൾക്ക് ബി.എഡ്. ബിരുദം നല്കാനും എം.എഡ്. കോഴ്സ് സമാരംഭിക്കാനും കമ്മിറ്റി നിർദ്ദേശിക്കയുണ്ടായി. പക്ഷേ ഇവ നടപ്പിലായില്ല. ട്രെയിനിങ് സ്കൂളുകൾക്ക് പ്രത്യേക ഇൻസ്പെക്റ്ററേറ്റ് സ്ഥാപിക്കാനുള്ള നിർദ്ദേശവും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. അധ്യാപകവിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്, അധ്യാപികാധ്യാപകരുടെ യോഗ്യതകൾ, പാഠ്യപദ്ധതി, സേവനകാലവിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചുള്ള ശിപാർശകളും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യമേഖലയിൽ ആദ്യത്തെ ട്രെയിനിങ് കോളജ് 1953-ൽ [[കോട്ടയം|കോട്ടയത്തും]] 1954-ൽ [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലും]] ആരംഭിച്ചു. 1965 ആയപ്പോഴേക്കും കേരളത്തിൽ 19 ട്രെയിനിങ് കോളജുകളും 105 ട്രെയിനിങ് സ്കൂളുകളും സ്ഥാപിതമായി. ശ്രീ എ.എൻ. തമ്പി അധ്യക്ഷനും ഡോ. എൻ.പി. പിള്ള മെംമ്പർ സെക്രട്ടറിയുമായി 1964-ൽ രൂപീകരിച്ച ട്രെയിനിങ് കോളജ് ഇൻസ്പെക്ഷൻ കമ്മിഷൻ അടുത്ത 25 വർഷത്തേക്ക് പുതുതായി ഒരു ട്രെയിനിങ് കോളജും തുടങ്ങേണ്ടതില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. അങ്ങനെ 1989 വരെയും ബി.എഡ്. തലത്തിൽ പുതിയ സ്ഥാപനങ്ങൾ ഒന്നും ഉണ്ടായില്ല.
32,330

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557147" എന്ന താളിൽനിന്ന് ശേഖരിച്ചത്