"തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1932 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാളിന്റെ കാലത്ത് രൂപീകരിച്ച വിദ്യാഭ്യാസ കമ്മീഷനാണ് '''തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ'''. [[ആർ.എം. സ്തതം]] ചെയർമാനായിരുന്ന കമ്മീഷനിൽ [[കട്ടിയാട് ശിവരാമപണിക്കർ|കട്ടിയാട് ശിവരാമ പണിക്കരും]] ഡോ. ജീവനായഗവും അംഗങ്ങളായിരുന്നു.<ref>{{Cite web|url=https://ia802904.us.archive.org/23/items/pli.kerala.rare.30923/pli.kerala.rare.30923.pdf|title=Report of Travancore Education reforms commitee}}</ref> 1933 ജൂണിലാണ് ഈ റിപ്പോർട്ട് മാഹാരാജാവിനു സമർപ്പിച്ചത്.
 
== കമ്മീഷന്റെ ഘടന ==
21 ഡിസംബർ, 1932 ലെ G.O.R.O.C.No.3088of30|വിദ്യാഭ്യാസം ഉത്തരവ് പ്രകാരമാണ് കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. [[ആർ.എം. സ്തതം]] ചെയർമാനും തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ഫസ്റ്റ് ഗ്രേഡ് ലക്ചററായിരുന്ന ഡോ. ജീവനായഗം സെക്രട്ടറിയും നായർ സർവീസ് സൊസൈറ്റി സ്കൂളുകളുടെ മാനേജരും ഇൻസ്പെക്ടറുമായിരുന്ന [[കട്ടിയാട് ശിവരാമപണിക്കർ|കട്ടിയാട് ശിവരാമ പണിക്കർ]] അംഗവുമായിരുന്നു. തിരുവിതാംകൂറിൽ നില നിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിച്ച് ഗവൺമെന്റിനു റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
 
== കമ്മിറ്റിയുടെ പ്രവർത്തനം ==
തിരുവിതാംകൂറിലെ വിവിധ ഇടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. അധ്യാപകർ, സ്കൂൾ മാനേജർമാർ, സമുദായ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ദിവാനെയും കൊച്ചിൻ വിദ്യാഭ്യാസ ഡയറക്ടറെയും എറണാകുളം കോളേജ് പ്രിൻസിപ്പലിനെയും കമ്മീഷൻ സന്ദർശിച്ചു. കോന്നി കാർഷിക സ്കൂളും കോളനിയും പുനലൂർ പേപ്പർ മില്ലും [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ്|കൊല്ലത്തെ]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി, കൊല്ലം|ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി]] പ്രവർത്തനങ്ങളും [[മാർത്താണ്ഡം പരീക്ഷണം|മാർത്താണ്ഡം വൈ.എം.സി.എ]] പ്രവർത്തനങ്ങളും [[ആലപ്പുഴ]] കയർ ഫാക്ടറികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം സ്ഥാപനങ്ങൾ കമ്മീഷൻ, സന്ദർശിച്ചു പഠിച്ചു.
 
== പുറം കണ്ണികൾ ==