"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>
 
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും പ്രതിസന്ധികളും ==
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്. പെൺകുട്ടികളിൽ ഈസ്ട്രജൻ, ആൺകുട്ടികളിൽ ആൻഡ്രോജൻ (ടെസ്റ്റോസ്റ്റിറോൺ) എന്നീ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം ഈ സമയത്ത് കാര്യക്ഷമമാകുന്നു. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>
 
വരി 37:
11. പ്രണയം- എതിർലിംഗത്തോടുള്ള ആകർഷണം പ്രണയത്തിൽ കലാശിക്കുന്നു. ചിലർക്ക് സ്വലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നു. ഇത് തികച്ചും സ്വാഭാവികമാണ്.
 
12. വിഷാദം, മാനസിക സമ്മർദം- പ്രണയനൈരാശ്യം, പരീക്ഷാഭാരം, ഉത്ക്കണ്ഠ, ആത്മഹത്യാ പ്രവണത തുടങ്ങിയവ മനോനില തകാറിലാക്കുന്നു. ചില ഘട്ടങ്ങളിൽ വിദഗ്ധ സേവനം, കൗൺസിലിംഗ്മനഃശാസ്ത്രസേവനം ആവശ്യമായി വരുന്നു.
 
13. പിന്തുണ- മാതാപിതാക്കൾ, അദ്ധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരുടെ പിന്തുണ ആവശ്യമായി വരുന്ന ഘട്ടം കൂടിയാണിത്. എന്തും തുറന്നു പറയാൻ പറ്റുന്ന കുടുംബാന്തരീക്ഷം അനിവാര്യമാണ്. മാതാപിതാക്കൾ സുഹൃത്തുക്കളെ പോലെ ഇടപെടുന്നത് ഈ കൗമാരക്കാരുടെ മനസ് കീഴടക്കാൻ സഹായിക്കും.
വരി 45:
15. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉളവാകുന്ന പ്രായം- സ്വന്തം ലൈംഗികതാല്പര്യം, ജെൻഡർ എന്നിവ തിരിച്ചറിഞ്ഞു തുടങ്ങുന്ന പ്രായം കൂടിയാണിത്. സുരക്ഷിത ലൈംഗികത, ലൈംഗിക അവയവങ്ങളുടെ പ്രവർത്തനം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ഗർഭനിരോധനമാർഗങ്ങൾ എന്നിവയെ സംബന്ധിച്ചു ശാസ്ത്രീയമായ വിവരങ്ങൾ ഈ പ്രായത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്. അതല്ലെങ്കിൽ അവർ കൂട്ടുകാരിൽ നിന്നോ മറ്റ് മാർഗങ്ങൾ വഴിയോ ഇതേപ്പറ്റി വികലമായ ധാരണകൾ നേടുവാൻ ഇടയായിതീരും. ഇതവരുടെ ഭാവി ജീവിതത്തെ ബാധിക്കാം. ലൈംഗികപീഡനത്തെ ചെറുക്കാനുള്ള, തിരിച്ചറിയാനുള്ള ബോധവൽക്കരണവും ഇതിലൂടെ അവർക്ക് ലഭ്യമാകുന്നു. ആവശ്യമെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സേവനവും തേടാവുന്നതാണ്.
 
16. സ്വയംഭോഗം- സ്വയംഭോഗം ചെയ്ത് തുടങ്ങുന്ന കാലഘട്ടവും ഇത് തന്നെ. അതിൽ പ്രത്യേകിച്ച് ആശങ്കപ്പെടാനൊന്നുമില്ല. എന്നാൽസ്വയംഭോഗം ചെയ്യാത്ത ആൺകുട്ടികളിൽ സ്വപ്നസ്ഖലനം സാധാരണമാണ്. ഇത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. എന്നാൽ സ്വയംഭോഗം അമിതമായാൽ മറ്റ് കാര്യങ്ങളിലെ ശ്രദ്ധ കുറഞ്ഞെന്ന് വരാം.
 
കൗമാരക്കാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്നതും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതും ഈ പ്രായത്തിലെ പ്രതിസന്ധികളെ ആരോഗ്യകരമായി നേരിടാൻ സഹായിക്കുന്നു. മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ ശരിയായ പരിശീലനം വിദേശരാജ്യങ്ങളിലും മറ്റും കാണാം.
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്