"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
# ഗുഹ്യരോമങ്ങളുടെ വളർച്ച- പെൺകുട്ടികളിൽ ഏകദേശം ഒൻപത്- പതിനൊന്ന് വയസ്സിൽ ഗുഹ്യഭാഗത്തും കക്ഷത്തിലും രോമവളർച്ച തുടങ്ങുന്നു, ആൺകുട്ടികളിൽ ഇത് പത്ത്- പതിമൂന്നു വയസിൽ ആരംഭിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നേരിയ, നീളമുള്ള രോമങ്ങൾ ക്രമേണ വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു. ഗുഹ്യചർമത്തിൽ നേരിട്ടുള്ള ഘർഷണം കുറയ്ക്കുക, രോഗാണുബാധ തടയുക, ഫെറമോണുകൾ ശേഖരിച്ചു വയ്ക്കുക എന്നിവയാണ് ഗുഹ്യരോമങ്ങളുടെ ധർമ്മം. പെൺകുട്ടികൾക്ക് പൊടി പോലെയുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടക്കാതിരിക്കാനും ഇവ സഹായിക്കുന്നു. <REF>http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx</REF>
 
#1. പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
#2. പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. എന്നിരുന്നാലും ഗർഭപാത്രത്തിന്റെ വളർച്ച പൂർത്തിയാകാനും, ഹോർമോൺ ഉത്പാദനം മെച്ചപ്പെടാനും, ആർത്തവം ക്രമമാകാനും, പ്രത്യുത്പാദനത്തിന് പാകമാകാനും, മാനസികപക്വത ഉണ്ടാകാനും പിന്നേയും വർഷങ്ങൾ എടുക്കാറുണ്ട്. അതുകൊണ്ട് ഋതുമതിയായി എന്ന് കരുതി ഗർഭധാരണത്തിന് തയ്യാറായി എന്നർത്ഥമില്ല. <REF>http://www.nlm.nih.gov/medlineplus/ency/article/002003.htm</REF>
 
#3. ആൺകുട്ടികളിലെ ലൈംഗികവളർച്ച-ഏതാണ്ട് പത്ത്-പതിമൂന്ന് വയസോടുകൂടി ആരംഭിക്കുന്നു. കക്ഷത്തിലും ഗുഹ്യഭാഗത്തും രോമവളർച്ച, പിന്നീട് പ്രായം കൂടുന്തോറും നെഞ്ചിലും മുഖത്തും രോമവളർച്ച, ലിംഗം വൃഷണം എന്നിവയുടെ വളർച്ച, ബീജോത്പാദനം, ലിംഗോദ്ധാരണം, സ്വപ്നസ്ഖലനം, ലൈംഗികതാല്പര്യം എന്നിവ ഉണ്ടാകുന്നു. എന്നാൽ മുഖരോമവളർച്ചയും സ്വപ്ന സ്ഖലനവും എല്ലാവരിലും ഉണ്ടാകണമെന്നില്ല.
 
#4. ആൺകുട്ടികളിലെ ശബ്ദവ്യതിയാനം- വോക്കൽ കോർഡിലെ മാറ്റമാണിതിത് കാരണം.
#5. വിയർപ്പുഗ്രന്ഥികളുടെ അമിതപ്രവർത്തനം മൂലം ധാരാളം വിയർപ്പ് ഉണ്ടാകുന്നു.
 
#6. സ്നേഹഗ്രന്ഥികളുടെ പ്രവർത്തനം മൂലം ത്വക്ക് എണ്ണമയമുള്ളതായി മാറുന്നു.
#7. എണ്ണമയമുള്ള ചർമ്മം മൂലം മുഖക്കുരു രൂപപ്പെടുന്നു.
 
#8. അസ്ഥിയുടെയും പേശികളുടേയുമൊക്കെ പെട്ടന്നുള്ള വളർച്ച ഉണ്ടാകുന്ന ഈ പ്രായത്തിൽ പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവയടങ്ങിയ സമീകൃതാഹാരം അനിവാര്യം. പാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏറ്റവും ഗുണകരം.
 
#9. അപക്വമായ മാനസികാവസ്ഥ- താനൊരു വലിയ ആളായെന്ന തോന്നലിൽ പെട്ടന്നുള്ള കോപം, സങ്കടം, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാഹസിക പ്രവർത്തികൾ ചെയ്യാനുള്ള ത്വര എന്നിവ കാണപ്പെടുന്നു. ഇത് അപകടത്തിലേക്ക് നയിക്കുന്നു.
 
#9. ലഹരി ഉപയോഗം- പുകവലി, മദ്യപാനം തുടങ്ങിയവ പരീക്ഷിച്ചു നോക്കാൻ താല്പര്യം ഉളവാകുന്നു. കളികൾ, വിനോദങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് ലഹരിയിൽ നിന്നും ശ്രദ്ധ തിരിയാൻ സഹായിക്കും.
 
#10. പ്രണയം- എതിർലിംഗത്തോടുള്ള ആകർഷണം പ്രണയത്തിൽ കലാശിക്കുന്നു. ചിലർക്ക് സ്വലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നു.
 
#11. വിഷാദം, മാനസിക സമ്മർദം- പ്രണയനൈരാശ്യം, പരീക്ഷാഭാരം, ഉത്ക്കണ്ഠ തുടങ്ങിയവ മനോനില തകാറിലാക്കുന്നു. ചില ഘട്ടങ്ങളിൽ വിദഗ്ധ കൗൺസിലിംഗ് ആവശ്യമായി വരുന്നു.
 
#12. പിന്തുണ- മാതാപിതാക്കൾ, അദ്ധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരുടെ പിന്തുണ ആവശ്യമായി വരുന്ന ഘട്ടം കൂടിയാണിത്. എന്തും തുറന്നു പറയാൻ പറ്റുന്ന കുടുംബാന്തരീക്ഷം അനിവാര്യമാണ്. മാതാപിതാക്കൾ സുഹൃത്തുക്കളെ പോലെ ഇടപെടുന്നത് ഈ കൗമാരക്കാരുടെ മനസ് കീഴടക്കാൻ സഹായിക്കും.
 
#13. കുടുംബകാര്യങ്ങളിൽ കൗമാരക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
 
#14. ലൈംഗികതയുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങൾ ഉളവാകുന്ന പ്രായം- സ്വന്തം ലൈംഗികതാല്പര്യം, ജെൻഡർ എന്നിവ തിരിച്ചറിഞ്ഞു തുടങ്ങുന്ന പ്രായം കൂടിയാണിത്. സുരക്ഷിത ലൈംഗികത, ലൈംഗിക അവയവങ്ങളുടെ പ്രവർത്തനം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ഗർഭനിരോധനമാർഗങ്ങൾ എന്നിവയെ സംബന്ധിച്ചു ശാസ്ത്രീയമായ വിവരങ്ങൾ ഈ പ്രായത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ കൂട്ടുകാരിൽ നിന്നോ മറ്റ് മാർഗങ്ങൾ വഴിയോ ഇതേപ്പറ്റി വികലമായ ധാരണകൾ നേടുവാൻ ഇടയായിതീരും. ഇതവരുടെ ഭാവി ജീവിതത്തെ ബാധിക്കാം.
 
#15. സ്വയംഭോഗം- സ്വയംഭോഗം ചെയ്ത് തുടങ്ങുന്ന കാലഘട്ടവും ഇത് തന്നെ. അതിൽ പ്രത്യേകിച്ച് ആശങ്കപ്പെടാനൊന്നുമില്ല. എന്നാൽ ഇത് അമിതമായാൽ മറ്റ് കാര്യങ്ങളിലെ ശ്രദ്ധ കുറഞ്ഞെന്ന് വരാം.
 
കൗമാരക്കാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്നതും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതും ഈ പ്രായത്തിലെ മാറ്റങ്ങളെ ആരോഗ്യകരമായി നേരിടാൻ സഹായിക്കുന്നു. മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ ശരിയായ പരിശീലനം വിദേശരാജ്യങ്ങളിലും മറ്റും കാണാം.
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്