"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
== ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്(ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം) ==
[[Image:ISI Delhi Mahalanobis statue.JPG|thumb|right|ദില്ലിയിലെ ഐ. എസ്. ഐ. യുടെ മുന്നിലുള്ള മഹലനോബിസിന്റെ പ്രതിമ]]
അദ്ദേഹത്തിന്റെ സഹപ്രവറ്ത്തകരില്‍ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡന്‍സി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ലബോറട്ടറിയില്‍ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബര്‍ 17-ന് പ്രമഥനാഥ് ബാനര്‍ജി(പ്രഫ.ധനതത്വശാസ്ത്രം), നിഖില്‍ ന്ജ്ജന്‍ സെന്‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സര്‍. ആര്‍. എന്‍. മുഖര്‍ജി എന്നിവരുമായിച്ചേര്‍ന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഈന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രില്‍ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡന്‍സി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വര്‍ഷത്തെ ഇതിന്റെ ചിലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റ്റെ സഹപ്രവര്‍ത്തകരായ [[എസ്. എസ്. ബോസ്]], [[ജെ. എം. സെന്‍ഗുപ്ത]], [[ആര്‍. സി. ബോസ്]], [എസ്. എന്‍. റോയ്]], [[കെ. ആര്‍. നായര്‍]], [[ആര്‍. ആര്‍. ബഹാദുര്‍]], [[ജി. കല്യാണ്‍‍പുര്‍]], [[ഡി. ബി. ലാഹിരി]] തുട്അങ്ങിയവറ് ഇതിന്റെ വളര്‍ച്ചയ്ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബര്‍ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.
കാള്‍ പിയേഴ്സന്റെ ''ബയോമെട്രിക്ക''യുടെ ചുവടുപിടിച്ച് ''സാംഖ്യ'' എന്നൊരു പ്രസിദ്ധീകരണവും 1933-ല്‍ ആരംഭിച്ചു.
1938-ല്‍ ഇന്‍സ്റ്റിറ്റ്യുട്ട് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റ്യുട്ട് വിടുകയും അവരില്‍ ചിലര്‍ അമേരിക്കയിലേക്കും, ചിലര്‍ ഭാരതസര്‍ക്കാരിന്റെ മറ്റ് ജോലികള്‍ക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ. ബി. എസ്. ഹാല്‍ഡേനെ ഇന്‍സ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ആഗസ്റ്റ് മുതല്‍ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേല്‍നോട്ടത്തിലുള്ള എതിര്‍പ്പു കാരണം ഹാല്‍ഡേന്‍ ജോലി വിടുകയാണുണ്ടായത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്