"ഒ. കൃഷ്ണൻ പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
ഒരു മലയാള സാഹിത്യകാരനാണ് '''ഒ. കൃഷ്ണൻ പാട്യം'''. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1937 മെയ് 19ന് തലശ്ശേരിയിലെ പാട്യത്ത് ജനിച്ചു. എം. രാമന്റെയും കുഞ്ഞിയമ്മയുടെയും മകനാണ്. ജനിച്ച് ആറുമാസം പ്രായമാകുമ്പോഴേക്കും അച്ഛൻ മരിച്ചു. പ്രൈമറിവിദ്യാഭ്യാസം കൊട്ടയോടി എൽ.പി. സ്കൂളിലായിരുന്നു. പിന്നീട് പെരളശ്ശേരി ഹൈസ്കൂളിലും കാടാച്ചിറ ഹൈസ്കൂളിലുമായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ചാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. ഗാന്ധിസേവാസദനിൽനിന്ന് ടി.ടി.സി. പാസായശേഷം കൊട്ടയോടി എൽ.പി. സ്കൂളിൽത്തന്നെ പത്തുവർഷം അധ്യാപകനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എം എ, ബി എഡും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം എഡും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽനിന്നും തമിഴ് ഭാഷയിൽ ഡിപ്ലോമയും നേടി. പ്രമുഖ തമിഴ് എഴുത്തുകാരി രാജംകൃഷ്ണന്റേയും തകഴിയുടേയും താരതമ്യ സാഹിത്യപഠനത്തിന് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. ഇരുപത്തഞ്ചോളം കൃതികളുടെ കർത്താവാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചാര സാഹിത്യത്തിലും വിവർത്തനത്തിലും അവാർഡുകൾ നേടിയിട്ടുണ്ട്. തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. വിരമിച്ചശേഷം മടമ്പം ട്രെയിനിങ് കോളേജിൽ ലക്ചററായും ജോലിചെയ്തു. തമിഴ് ക്ളാസിക് കൃതിയായ സംഘകൃതികളിലെ പഞ്ചമഹാകാവ്യകഥകളുടെ വിവർത്തനവും അടുത്തും അകലെയും എന്ന യാത്രാവിവരണ ഗ്രന്ഥവും പൂർത്തീകരിച്ചെങ്കിലും പ്രസിദ്ധീകരിക്കാനായില്ല.
 
പക്ഷാഘാതം പിടിപെട്ട് ഒരു ഭാഗം തളർന്നു കിടക്കുമ്പോഴുംദീർഘനീൾ വിധിയെ പഴിക്കാതെചികിത്സയിലായിരുന്നു. ആറോളം കൃതികൾ രചിച്ച്ആ കാലയളവിൽ പ്രസിദ്ധപ്പെടുത്തി. 2021 .മേയ് 9 ന് കോവിഡ് ബാധയാൽ അന്തരിച്ചു.
 
ഭവാനിയാണ് ഭാര്യ
"https://ml.wikipedia.org/wiki/ഒ._കൃഷ്ണൻ_പാട്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്