"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങൾ ചേർത്തിരിക്കുന്നു
നിർവചനത്തെക്കുറിച്ച്
വരി 13:
|glottoname2=Middle Indo-Aryan
}}
[[ഇന്ത്യ|പുരാതനഭാരതത്തിൽ]] ഏകദേശം ബി.സി.ഇ 300നും സി.ഇ 800നും ഇടയിൽ ഉപയോഗത്തിലിരുന്ന [[മധ്യ ഇന്തോ-ആര്യൻ ഭാഷകൾ|മധ്യ ഇന്തോ-ആര്യൻ ഭാഷകളുടേയും]] ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ്‌ '''പ്രാകൃതം''' അഥവാ '''പ്രാകൃത്''' എന്നു പറയുന്നത്. {{sfn|Richard G. Salomon|1996|p=377}}{{sfn|Alfred C. Woolner|1928|p=235}}[[ക്ഷത്രിയർ|ക്ഷത്രിയരാജാക്കന്മാരുടെ]] പ്രോത്സാഹനത്തിൻ കീഴീൽ പ്രാകൃതഭാഷകൾ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രാഹ്മണർ|യാഥാസ്ഥിതികബ്രാഹ്മണർ]] ഇതിനെ അംഗീകരിച്ചിരുന്നില്ല. [[അശോകചക്രവർത്തി|അശോകന്റെ]] [[ശിലാഫലകം|ശിലാശാസനങ്ങളിലാണ്‌]] ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്. മധ്യകാലഘട്ടത്തിലെ [[മധ്യ ഇന്തോ-ആര്യൻ ഭാഷകൾ|മധ്യ ഇന്തോ-ആര്യൻ ഭാഷകളെയാണ്]] പൊതുവെ പ്രാകൃതം എന്ന പദമുപയോഗിച്ച് സൂചിപ്പിക്കുന്നത്. [[പാലി|പാലിയേയും]] വളരെ പഴയ ലിഖിതങ്ങളേയും പ്രാകൃതത്തിന്റെ നിർവചനത്തിൽ പെടുത്തുന്നില്ല. <ref name=":0">{{Cite book|last=Woolner|first=Alfred C.|url=https://books.google.com/books?id=IwE16UFBfdEC&pg=PA4|title=Introduction to Prakrit|date=1986|publisher=Motilal Banarsidass Publ.|isbn=978-81-208-0189-9|pages=3–4|language=en}}</ref>
 
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌ [[മഗധ|മഗധയിൽ]] ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ്‌ മാഗധി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പഞ്ചനദ പ്രദേശങ്ങളിൽ (ഇന്നത്തെ [[അഫ്ഘാനിസ്താൻ]]-[[പാകിസ്താൻ]] പ്രദേശങ്ങളിൽ), [[അരമായ]] ലിപിയിൽ നിന്ന് രൂപമെടുത്ത [[ഖരോഷ്ഠി|ഖരോശ്ഥി]] ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്