"ആർച്ച് ഡീക്കൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നും കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1821 മുതൽ പ്രസിദ്ധീകൃതമായിരുന്നതുമായ ''[[ജ്ഞാനനിക്ഷേപം]]'', അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആർച്ച് ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. [[പുല്ലേലിക്കുഞ്ചു]] ആദ്യമായി പ്രസിദ്ധീകൃതമായത് ഈ പ്രസിദ്ധീകരണത്തിലായിരുന്നു. ജോൺ ബുന്യന്റെ 'holy war' എന്ന കൃതിയുടെ പരിഭാഷയായ ''[[തിരുപ്പോരാട്ടം]]'' എന്ന കൃതിയും അദ്ദേഹത്തിന്റേതായ പ്രസിദ്ധകൃതികളിലൊന്നാണ്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA69&lpg=PA69&dq=archdeacon+koshy&source=bl&ots=j27GCCCyPB&sig=VY4ntj707EFutHnAGiFjxt7dJ4Y&hl=en&sa=X&ei=Uyp0UvShMYOJrAfB9oFg&ved=0CEEQ6AEwAw#v=onepage&q=archdeacon%20koshy&f=false മലയാളഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ: കെ.എം. ജോർജ്ജ്]</ref>
 
1844ൽ കോട്ടയം സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം [[സംസ്കൃതം]], [[ഇംഗ്ലീഷ്]], [[ലത്തീൻ]] എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. വിവിധ ഇടവകകളിൽ വൈദികവൃത്തി ചെയ്ത അദ്ദേഹം 1872 മുതൽ 1898 വരെയുള്ള കാലയളവിൽ മലയാള [[ബൈബിൾ]] നവീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ മതപരമായ സേവനങ്ങളെ മാനിച്ച് കാന്റർബറിയിലെ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന് 1885 ൽ ''[[ആർച്ച് ഡീക്കൻ]]'' സ്ഥാനവും 1891 ൽ "Doctor of Divinity" എന്ന പദവിയും നൽകുകയുണ്ടായി. കേരളത്തിൽ ആംഗ്ലിക്കൻ സഭയിൽ ആർച്ച് ഡീക്കൻ ആയി നിയമിതനായ പ്രഥമ തദ്ദേശീയനായിരുന്നു അദ്ദേഹം<ref> [http://www.dubaimarthomaparish.org/AD1836.php സഭാ ചരിത്രം, മാർത്തോമ്മാ പാരിഷ്, ദുബായ്]</ref>
 
== അവലംബം ==
1,315

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3555160" എന്ന താളിൽനിന്ന് ശേഖരിച്ചത്