"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,486 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
212.113.206.139 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Br Ibrahim john സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
(ചെ.) (212.113.206.139 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Br Ibrahim john സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{Prettyurl|Christianity}}
{{ക്രിസ്തുമതം}}
'''ക്രിസ്തുമതം''' അഥവാ '''ക്രിസ്തുസഭ''' ഏകദൈവ വിശ്വാസം, ത്രിത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) [[മതം|മതമാണ്‌]]. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെയും]] അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന [[മിശിഹാ]] ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രിത്വം. ഇതിൽ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. പഴയ നിയമത്തിൽ കാണപ്പെടുന്ന യഹോവയാണ് ദൈവം. ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമത സഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. പഴയ നിയമത്തിലെനിയമത്തിൽ പറയപ്പെടുന്ന യഹോവയഹോവയായ ദൈവം തന്നെയാണ് യേശുവായി ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. ലോകാവസാനകത്ത് യേശു ക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. കത്തോലിക്ക സഭ, പെന്തക്കോസ്തു, ഓർത്തഡോൿസ്‌ തുടങ്ങിയ ധാരാളം സഭകൾ ഈ മതത്തിലുണ്ട്. വത്തിക്കാൻ ആസ്ഥാനമായ മാർപ്പാപ്പയാണ് ആഗോള കത്തോലിക്ക സഭയുടെ നേതാവ്. ഇവയിൽ പലതും മിക്ക ലോകരാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്നു. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ''ക്രിസ്ത്യാനികൾ'' എന്ന് കേരളത്തിൽ അറിയപ്പെടുന്നു. [[ബൈബിൾ|ബൈബിളാണ്]] ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. <br /> ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.<ref> [http://www.adherents.com/Religions_By_Adherents.html അഡ്‌ഹിയറന്റ്‌സ്‌ ഡോട്ട്‌കോം] </ref> ഇത് യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്. ഇന്ത്യയിൽ ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിൽ മധ്യ തിരുവിതാംകൂറിലും ക്രൈസ്തവ സ്വാധീനം ധാരാളം കാണാം. ക്രൈസ്തവ മിഷനറിമാർ ലോകത്തിലെ മിക്ക പ്രദേശങ്ങളിലും മതപ്രചാരണം നടത്തുകയും ക്രിസ്തുമതത്തെ അവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായ പല ആചാരങ്ങളും മാറ്റങ്ങളുമൊക്കെ ഈ മതം സ്വീകരിച്ചിട്ടുണ്ട്. മിഷനറിമാർ നടത്തുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും അഗതിമന്ദിരങ്ങളും ഇന്നും മിക്കയിടങ്ങളിലും കാണാവുന്നതാണ്. ഓരോ സഭയുടെ കീഴിലും ധാരാളം ദേവാലയങ്ങൾ കാണാം. ഇവയെ പള്ളികൾ അഥവാ ചർച്ചുകൾ എന്ന് വിളിക്കുന്നു. ഓരോ പള്ളിയിലും നിശ്ചിത എണ്ണം കുടുംബങ്ങളെ കാണാം. ഇവരുടെ വിവാഹം, ശവസംസ്‌കാരം, മാമോദിസ തുടങ്ങിയ പള്ളിയിലോ പുരോഹിതന്റെ നേതൃത്വത്തിലോ നടത്തുന്നതായി കാണാം. പൊതുവേ അവധി ദിവസമായ ഞായറാഴ്ച ആണ്‌ മുഖ്യ ആരാധനാ ദിവസം. അന്ന് മിക്ക സഭകളിലെയും ജനങ്ങൾ പുരോഹിതന്റെ നേതൃത്വത്തിൽ പള്ളിയിൽ ഒത്തു കൂടുന്നു. എല്ലാ വിശ്വാസികളും സഭാനിയമങ്ങൾ അഥവാ കാനോൻ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. കുട്ടികൾക്ക് ചെറിയ പ്രായം മുതൽക്കേ മതവിദ്യാഭ്യാസം അഥവാ ബൈബിൾ പഠനം നിര്ബന്ധമാണ്. മുഖ്യപുരോഹിതനെ വികാരി അഥവാ അച്ചൻ എന്ന് വിളിക്കുന്നു. മിക്ക ക്രൈസ്തവ സമുദായങ്ങളിലും പുരുഷന്മാർക്ക് ആണ്‌ ഈ പദവി ലഭ്യമാകുക. കത്തോലിക്ക സഭ പോലെയുള്ള മിക്ക ക്രൈസ്തവ സഭകളിലും ഇവർക്ക് ബ്രഹ്മചര്യം നിര്ബന്ധമാണ്. ക്രൈസ്തവ സന്യാസിനികളായ സ്‌ത്രീകളെ കന്യാസ്ത്രീകൾ എന്ന് വിളിക്കുന്നു. ഇവർക്കും വിവാഹം നിഷിദ്ധമാണ്. അനുസരണ, ദാരിദ്ര്യവ്രതം, കന്യാവ്രതം എന്നിവ പാലിക്കേണ്ടവരാണ് ക്രൈസ്തവ സന്യാസിനിമാർ എന്നാണ് എന്നാണ് സഭാനിയമങ്ങൾ പഠിപ്പിക്കുന്നത്.
 
== സഭകളും അംഗങ്ങളും ==
28,113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3555029" എന്ന താളിൽനിന്ന് ശേഖരിച്ചത്