"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
== രാഷ്ട്രീയ ജീവിതം ==
 
ആർ.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്. വാളകം എം.ടി. സ്കൂളിൽ ഫോർത്ത് ഫോറമിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനിൽ അംഗത്വമെടുക്കുന്നത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനാണ് പിന്നീട് കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ആയത്. 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും എത്തിയപ്പോഴേക്കും പിള്ള കെ.എസ്.എഫ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.എഫിനെ വളർത്തിയതിൽ പിള്ളയുടെ വാക്ചാതുരിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. പിന്നീട് എറണാകുളം ലോ കോളേജിൽ ചേർന്നെങ്കിലും നിയമ പഠനം പൂർത്തിയാക്കാതെ തിരുവനന്തപുരത്തേക്ക് സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തി. 1958-ൽ തിരുവനന്തപുരത്ത് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ലോഡ്ജിൽ താമസിച്ചിരുന്ന അയൽവാസികളായ പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോയുമായും കോൺഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായും അടുത്തത്. 1957-ൽ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രതീക്ഷക്കൊത്തുയരാത്തത് പിള്ളയുടെ മനസിൽ കമ്മ്യൂണിസത്തോട് അകൽച്ചയുണ്ടാക്കി<ref>https://www.{{തെളിവ്}}mathrubhumi.com/mobile/news/kerala/r-balakrishna-pillai--1.5639517 </ref>
 
പിന്നീട് അടിമുടി കമ്മ്യൂണിസ്റ്റായിരുന്ന പിള്ള പതുക്കെ കോൺഗ്രസ് ആശയങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി. സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ ഉപദേശം കൂടി ലഭിച്ചതോടെ 1958-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തു. വിമോചന സമരകാലത്ത് മന്നത്തിനൊപ്പം അണി ചേർന്നു. ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമെന്ന നിലയിലും പിള്ള പ്രശസ്തനായി. ആർ.ശങ്കർ കെ.പി.സി.സി. പ്രസിഡൻ്റായിരുന്നപ്പോൾ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗമായിരുന്ന പിള്ള 1964-ൽ കേരള കോൺഗ്രസ് രൂപീകരിക്കുന്നത് വരെ ഈ സ്ഥാനത്ത് തുടർന്നു.
"https://ml.wikipedia.org/wiki/ആർ._ബാലകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്