"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
2021 മേയ് 03 ന് അന്തരിച്ചു<ref>https://www.manoramaonline.com/news/latest-news/2021/05/03/kerala-congress-b-leader-r-balakrishna-pillai-passed-away.html</ref>
== രാഷ്ട്രീയ ജീവിതം ==
 
ആർ.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്. വാളകം എം.ടി. സ്കൂളിൽ ഫോർത്ത് ഫോറമിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനിൽ അംഗത്വമെടുക്കുന്നത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയനാണ് പിന്നീട് കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ആയത്. 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും എത്തിയപ്പോഴേക്കും പിള്ള കെ.എസ്.എഫ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.എഫിനെ വളർത്തിയതിൽ പിള്ളയുടെ വാക്ചാതുരിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. പിന്നീട് എറണാകുളം ലോ കോളേജിൽ ചേർന്നെങ്കിലും നിയമ പഠനം പൂർത്തിയാക്കാതെ തിരുവനന്തപുരത്തേക്ക് സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തി. 1958-ൽ തിരുവനന്തപുരത്ത് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ലോഡ്ജിൽ താമസിച്ചിരുന്ന അയൽവാസികളായ പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോയുമായും കോൺഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായും അടുത്തത്. 1957-ൽ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രതീക്ഷക്കൊത്തുയരാത്തത് പിള്ളയുടെ മനസിൽ കമ്മ്യൂണിസത്തോട് അകൽച്ചയുണ്ടാക്കി.{{തെളിവ്}}
 
Line 63 ⟶ 64:
 
എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ആർ.ബാലകൃഷ്ണ പിള്ളയുടെ യാത്ര. സ്വേഛാധിപതിയായ ഭരണാധികാരിയെ പോലെ ആഢ്യത്വം അടിയറ വെക്കാതെ പലപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് വഴിപിരിയേണ്ടി വന്ന അദ്ദേഹം 2000 ആണ്ടിൻ്റെ തുടക്കത്തിൽ നിലനിൽപ്പിനായി പല കളങ്ങളും മാറ്റിച്ചവിട്ടിയും കരുനീക്കങ്ങൾ നടത്തുകയും ചെയ്തു. 1982-ലെ കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളക്ക് സഭയിൽ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് 1985 ജൂൺ 5 ന് രാജി വക്കേണ്ടി വന്നു.
 
1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയിൽ നിന്ന് ജയിച്ച പിള്ള 1989-ൽ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് (ബി) ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർന്ന് മാറിയതോടെ കൂറു മാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി തീർന്നു.
 
ഇതിനിടയിൽ ഗ്രാഫെറ്റ് കേസും ഇടമലയാർ കേസും പിള്ളയെ വിവാദനായകനാക്കി.
2001-ലെ യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി പദം കിട്ടാഞ്ഞതിനെ തുടർന്ന് യു.ഡി.എഫുമായി സ്വരചേർച്ചയിലല്ലായിരുന്നു. ഒടുവിൽ 2003-ൽ മന്ത്രിയായിരുന്ന മകൻ കെ.ബി.ഗണേഷ് കുമാറിനെ രാജിവപ്പിച്ച് 2004 വരെ ഗതാഗത വകുപ്പ് മന്ത്രിയായി തുടർന്നു.
 
കോൺഗ്രസിൻ്റെ ലോക് സഭാംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷുമായി ഇടഞ്ഞതിനെ തുടർന്ന് 2005-ൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിൽ ചേരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പിള്ള യു.ഡി.എഫിൽ തന്നെ തിരിച്ചെത്തി.
 
യു.ഡി.എഫിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ കടുപ്പമേറിയ കാലഘട്ടമായിരുന്നു 2000 ആണ്ടിൻ്റെ തുടക്ക ദിനങ്ങൾ.
മകൻ്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയുടെ രാഷ്ട്രീയ മൂല്യമിടിച്ചു.
 
== വഹിച്ച പദവികൾ ==
"https://ml.wikipedia.org/wiki/ആർ._ബാലകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്