"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ആധികാരികത}}
{{censor}}
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ ബീജംപുരുഷബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് '''സ്ഖലനം (Ejaculation=ഇജാക്കുലേഷൻ)'''. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ്‌ ശുക്ല സ്ഖലനത്തോടെ സ്ത്രീ യോനിയിൽ നിക്ഷേപിക്കപ്പെടുക. അതിനാൽ ഇത് ഗർഭധാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന്‌ പറയാം. ഇക്കാരണത്താൽ ഇതിന്‌ പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും വളരെയധികം പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് [[സ്വപ്‍നസ്‍ഖലനം]] (Noctural emission) എന്നറിയപ്പെടുന്നു. ലൈംഗിക ബന്ധം ഇല്ലാത്ത ചെറുപ്പക്കാരിൽ ശുക്ലം പുറത്തേക്ക് പോകുവാനുള്ള ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയ മാത്രമാണിത്. കൗമാരക്കാരിൽ ഇത് തികച്ചും സാധാരണമാണ്. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് [[സ്‍ഖലനരാഹിത്യം]] എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് [[ശീഘ്രസ്ഖലനം]] (Premature Ejaculation). സ്ഖലനത്തിന് മുന്നോടിയായി ലിംഗത്തിലെ അറകളിൽ രക്തം നിറഞ്ഞു ഉദ്ധരിക്കപ്പെടാറുണ്ട്.

സ്ഖലനത്തോടെ ലിംഗത്തിന്റെ ഉദ്ധാരണം അവസാനിക്കുന്നു. തുടർന്ന് പുരുഷൻ ഒരു വിശ്രാന്തിയിലേക്ക് പോകുന്നു. അതോടെ മിക്കവരിലും മറ്റൊരു ലൈംഗികബന്ധത്തിനുള്ള താല്പര്യം താൽക്കാലികമായി നഷ്ടപ്പെടുന്നു. സ്കലനത്തോടെ പുരുഷ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ പ്രവർത്തന ഫലമാണ് ഇത്. ചിലർക്ക് ഈ സമയത്ത് അല്പ സമയത്തേക്ക് ക്ഷീണം പോലെ അനുഭവപ്പെടാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ്.

സ്ഖലനത്തിന് മുന്നോടിയായി അല്പം സ്നേഹദ്രവവും പുരുഷൻ സ്രവിക്കാറുണ്ട്. സംഭോഗത്തിന് ആവശ്യമായ സ്നിഗ്ധത നൽകുവാനും സ്ഖലനസമയത്ത് പുറത്ത് വരുന്ന ബീജങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണിത്.
<ref name="mathrubhumi-ക">{{cite web|title=സ്ഖലനം സ്വയം നിയന്ത്രിക്കാം|url=http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|author=ഡോ. ഹരികൃഷ്ണൻ|date=|accessdate=10 ജൂലൈ 2014|publisher=മാതൃഭൂമി|type=ആരോഗ്യലേഖനം|language=മലയാളം|archiveurl=http://web.archive.org/web/20140710162411/http://www.mathrubhumi.com/health/sex/sex-%28men%29/premature-ejaculation-8519.html|archivedate=2014-07-10 16:24:11}}</ref> പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ(Prolactin) എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. സ്‌ഖലന സമയത്ത് പുറത്തുവരുന്ന സ്രവങ്ങളിലൂടെശുക്ളത്തിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുക്കൾ എളുപ്പം പകരാറുണ്ട്.
 
സ്ത്രീകളിൽ പൊതുവേ പുരുഷന്മാർക്ക് ഉണ്ടാകുന്നത് പോലെ സ്ഖലനം ഉണ്ടാകാറില്ലെങ്കിലും, ചിലപ്പോൾ മികച്ച ഉത്തേജനം ലഭിക്കുന്നതിന്റെ ഫലമായി 'സ്ക്വിർട്ടിങ്' (Squirting) എന്നൊരു പ്രക്രിയ സ്ത്രീകളിൽ കാണാറുണ്ട്. അതിന്റെ ഫലമായി സ്‌കീൻ ഗ്രന്ഥികളിൽ നിന്നും ദ്രാവകം നല്ല രീതിയിൽ പുറത്തേക്ക് വരുന്നു. ഇത് സ്ത്രീകളിലെ സ്ഖലനം എന്ന് പറയാറുണ്ട്. ഇത് ലൈംഗികബന്ധത്തിന് യോനിയിൽ അവശ്യംവേണ്ട വഴുവഴുപ്പിന് വേണ്ടി ഉണ്ടാകാറുള്ള സ്നേഹദ്രവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിരുന്നാലും സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും സംതൃപ്തിക്കും ഇതൊരു അഭിവാജ്യ ഘടകമൊന്നുമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
 
== സ്ഖലനവും ശുക്ലവും ==
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്