"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
 
== കെട്ടിടം ==
ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി.ഇതിനു ചുറ്റും വലിയ ഉദ്യാനവും സ്ഥിതിചെയ്യുന്നു.
വൃത്താകൃതിയിൽ, ചുറ്റുമായി തൂണുകളോട്കൂടിയ ഒരു രൂപകല്പനയാണ് പാർലമെന്റ് മന്ദിരത്തിന്റേത്. പാർലമെന്റിനു പരിസരത്തായി വിശാലമായ ഉദ്യാനവും രൂപകല്പന ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.
മൊറീനയിലെ ചൗസത്ത് യോഗിനി ക്ഷേത്രത്തിൽ നിന്നാണ് കെട്ടിടത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതെന്ന് ചില ഉറവിടങ്ങൾ അനുമാനിക്കുന്നു.
പുതിയ പാർലമെന്റ് മന്ദിരം പ്രവർത്തനമാരംഭിച്ച ശേഷം നിലവിലെ കെട്ടിടം മ്യൂസിയം ഓഫ് ഡെമോക്രസിയാക്കി മാറ്റാനാണ് പദ്ധതി.
 
== പുതിയ പാർലിമെന്റ് മന്ദിരം ==
പഴയ ഘടനയുമായുള്ള സ്ഥിരത സംബന്ധിച്ച ആശങ്കകൾ കാരണം 2010 കളുടെ തുടക്കത്തിൽ പാർലമെന്റ് മന്ദിരം മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിനുള്ള നിർദേശങ്ങൾ ഉയർന്നുവന്നു.
 
10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. മുതൽമുടക്ക് 20,000 കോടി രൂപയിലേറെ വരുമെന്ന് കണക്കു കൂട്ടുന്നു.
നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഇതൊക്കെയാണ്. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള സെൻട്രൽ വിസ്താ പദ്ധതിയുടെ ആദ്യഭാഗമായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പഴയ_ഇന്ത്യൻ_പാർലമെൻ്റ്_മന്ദിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്