"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

979 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
==ജീവിതരേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കൊട്ടാരക്കര താലൂക്കിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രിൽ 7ന് പൂരാടം നക്ഷത്രത്തിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുരംഗത്ത് എത്തി. തിരുവിതാംകൂർ സ്റ്റുഡൻറ്സ് യൂണിയനിലും പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്ന് കെ.പി.സി.സി, എ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി.
 
1964-ൽ കോൺഗ്രസ് വിട്ട് കെ.എം. ജോർജിനൊപ്പം ചേർന്ന് കേരള കോൺഗ്രസിന് ജന്മം നൽകി. 1964-ൽ കോൺഗ്രസ് വിട്ട 15 നിയമസഭാംഗങ്ങളിൽ ഒരാളും കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്നവരിൽ ഒരാളുമായിരുന്നു ബാലകൃഷ്ണപിള്ള.
 
1980-ൽ ഇടതുപക്ഷത്തേക്ക് ചേർന്നെങ്കിലും 1982-ൽ യു.ഡി.എഫിൽ തിരിച്ചെത്തി.
2014-ൽ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേർന്നു.
 
മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന മകൻ കെ.ബി. ഗണേഷ് കുമാറിനെ 2001- മുതൽ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള പിന്നീട് പല തവണ മകനുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പോരടിച്ചു.
 
1970-ൽ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മൻ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് 2014-ൽ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കി.
 
1977 മുതൽ കേരള കോൺഗ്രസ് (ബി)യുടെ ചെയർമാനായും 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക കോർപ്പറേഷൻ ചെയർമാനായും എൻ.എസ്.എസ്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചു.
3,433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3552672" എന്ന താളിൽനിന്ന് ശേഖരിച്ചത്