"ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് [[venereology|വെനറോളജി]].
 
ലൈംഗികബന്ധത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവവഴി ഇത്തരം രോഗങ്ങൾ എളുപ്പം പടരാം. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ബന്ധത്തിനൊരുങ്ങുന്നത് ഏറ്റവും അപകടകരമാണ്. ഗുഹ്യരോമങ്ങൾ മൂടോടെ ഷേവ് ചെയ്യുന്നത് ഷേവ് ചെയ്യുന്നത് മൂലം ത്വക്കിൽ ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ ഇത്തരം രോഗങ്ങൾ എളുപ്പം പകരാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമെങ്കിൽ ഇത് ഷേവ് ചെയ്യുന്നതിന് പകരം നീളം കുറച്ചു കത്രിച്ചു നിർത്തുന്നതാവും ഉചിതം.
 
രോഗവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക (Safe sex), ഉറ (Condom) ഉപയോഗിക്കുക, അണുവിമുക്തമാക്കിയ സിറിഞ്ചുകളും സൂചികളും മാത്രം ഉപയോഗിക്കുക, മറ്റുള്ളവരുടെ ഷേവിങ് ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാതിരിക്കുക, രോഗാണുവാഹകർ രക്തദാനം ചെയ്യാതിരിക്കുക, ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക, പുകയില ഉത്പന്നങ്ങൾ ഒഴിവാക്കുക എന്നിവവഴി ഇത്തരം രോഗങ്ങളുടെ പകർച്ചയും വ്യാപനവും നിയന്ത്രിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറയും ഇക്കാര്യത്തിൽ ഫലപ്രദമാണ്. HPV, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്.
 
അടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ജനനേന്ദ്രിയത്തിൽ ഉണ്ടാകുന്ന വ്രണം, നിറവ്യത്യാസം ഉള്ള വെള്ളപ്പോക്ക്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ഗുഹ്യഭാഗത്തു ചൊറിച്ചിലോ നീറ്റലോ ചിലപ്പോൾ പുണ്ണ് എന്നിവ ഉണ്ടാവുക തുടങ്ങിയവ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ(STDs) ലക്ഷണങ്ങൾ ആകാം. ലൈംഗിക രോഗമുള്ളവർക്ക് HIV/എയ്ഡ്സ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലൈംഗിക രോഗമുള്ളവർ പങ്കാളിയോടൊപ്പം HIV പരിശോധന കൂടി നടത്തേണ്ടതാണ്.