"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
Responsive imageഅഘോരമൂർത്തിയായ ശിവൻഅഘോരൻ എന്നതിന് ഘോരനല്ലാത്തവൻ‍, അതായത് സൗമ്യൻ എന്നും യാതൊരുവനെക്കാൾ ഘോരനായി മറ്റൊരുവൻ ഇല്ലയോ അവൻ, അതായത് ഏറ്റവും ഘോരൻ‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാർക്ക് സൗമ്യനായും ദുഷ്ടന്മാർക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു. ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവൻ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.
Responsive imageശിവസംജ്ഞകളും ഗുണങ്ങളുംശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും ത്രിശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം.അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.ഭസ്മം : ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ശിവൻ അഥവാ ജീവൻ ഇല്ലെങ്കിൽ ശരീരം വെറും ശവം ആണെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാൽ ശിവനെ മരണത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ "മൃത്യുഞ്ജയൻ" എന്ന് അറിയപ്പെടുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.നീലകണ്ഠം : പാലാഴി മഥനത്തിനിടയിൽ വാസുകി എന്ന നാഗം "കാളകൂടം"എന്ന മാരകവിഷം പുറത്തേക്കു ച്ഛർദ്ധിച്ചു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ലോകരക്ഷയ്ക്കായി ഹാലാഹലം അല്ലെങ്കിൽ കാളകൂടവിഷം കുടിച്ച ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗരാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
 
Responsive imageഭാവങ്ങൾ
===.===
ശിവനടനം
"ബലിക്കൽപ്പുരയിൽ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിരുവശവും മൂന്ന് ചുവർച്ചിത്രങ്ങളുണ്ട്.
വടക്കുവശത്ത് അനന്തശയനഭാവത്തിലുള്ള മഹാവിഷ്ണുവും തെക്കുഭാഗത്ത് അഘോരമൂർത്തിയും നടരാജമൂർത്തിയുമാണ് ചുവർച്ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എട്ടുകൈകളിൽ ത്രിശൂലം, മഴു, വാൾ, അമ്പ്, ഉടുക്ക്, കപാലം, പരിച, വില്ല് എന്നിവ ധരിച്ച് മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ വർഷിച്ചുനിൽക്കുന്ന ഭാവമാണ് അഘോരമൂർത്തിയുടെ ചിത്രത്തിന്.
 
ഇത്തരത്തിലൊരു ചുവർ ചിത്രം ലോകത്ത് മറ്റൊരിടത്തുമില്ല.
നടരാജമൂർത്തിയുടെ ചിത്രത്തിന് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ നടരാജചിത്രവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്.
 
ഇരുപതുകൈകളോടുകൂടിയ ഭഗവാൻ അവയിൽ പതിനെട്ടിലും ആയുധങ്ങളേന്തി തന്റെ മറ്റ് രണ്ടുകൈകൾ നൃത്തമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു.
 
നടരാജനൃത്തം കാണാൻ ഇന്ദ്രാദിദേവകൾ കൈലാസത്തിലെത്തിയതും ചിത്രത്തിൽ തെളിഞ്ഞുകാണാം."
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ മലയാളം വിക്കിപീഡിയ പേജിൽ നോക്കിയാൽ അവിടുത്തെ ചുവർ ചിത്രങ്ങളെ പറ്റി ഇങ്ങനെയൊരു വിവരണം കാണാം.
 
ഇപ്പോഴെങ്കിലും അവയെ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയുള്ള കാലം അതിങ്ങനെ വിക്കി പേജിൽ വായിക്കാനും ഗൂഗിൾ ഇമേജസിൽ കാണാനും മാത്രമേ പറ്റുള്ളൂ.
ക്ഷേത്രത്തിൽ പോയി നേരിട്ടറിയാൻ സാധിക്കില്ല.
അത്ര അലക്ഷ്യമായും അശ്രദ്ധയോടു കൂടിയുമാണ് നമ്മുടെ പൈതൃക സമ്പത്തായ ഈ അമൂല്യ ചിത്രങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്.
 
ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന പെയിന്റിംഗ് ഉൾപ്പെടെയുള്ള മരാമത്ത് പണിയുടെ ഭാഗമായി ഈ ചുവർ ചിത്രങ്ങൾ ഓരോന്നിനും പലതരം കേടുപാടുകൾ സംഭവിച്ചതായി കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.
 
അനന്തശായിയുടെ ഒരു വശത്തായി അപ്പടി ഇലക്ട്രിക് സാമഗ്രികളും പെട്ടികളും തറച്ചു വെച്ചിരിക്കുകയാണത്രെ.
നടരാജന്റെ ചിത്രത്തിന് താഴെ ഭാഗത്ത് കുമ്മായം അടിച്ചത് ചിത്രത്തിലേക്കും കയറിയിട്ടുണ്ട്.
പ്രദോഷ മൂർത്തിയായ അഘോര രുദ്രന്റെ ചിത്രത്തിലേക്ക് മുകളിൽ നിന്ന് വെള്ളമിറങ്ങി നിറം മായ്ഞ്ഞു തുടങ്ങിയിരിക്കുന്നു.
 
ചിത്രങ്ങളെല്ലാം ചെളിയിലും പൊടിയിലും പുതഞ്ഞു കിടക്കുകയാണ്.
സിലോണീസ്/തമിഴ് തത്വചിന്തകനും ചരിത്രകാരനും പ്രാചീനകലാ പണ്ഡിതനും ആയിരുന്ന ആനന്ദ കുമാരസ്വാമി 1913ൽ "An Introduction to Indian Art" എന്ന തന്റെ ഗ്രന്ഥത്തിലൂടെ ലോകത്തിന് മുഴുവൻ പരിചയപ്പെടുത്തി വിഖ്യാതമാക്കിയ ഭാരതീയ ചുവർ ചിത്രങ്ങളാണിവ.
ആ ഗ്രന്ഥത്തിൽ കുമാരസ്വാമി ഏറ്റുമാനൂരിലെ നടരാജ മൂർത്തിയെ പരിചയപ്പെടുത്തുന്നത് "പ്രാഗ് ദ്രാവിഡ ചിത്രകലാ രീതിയുടെ ഒരേയൊരു അവശേഷിക്കുന്ന അടയാളം" എന്നാണ്.
 
പിന്നീടിങ്ങോട്ട് നൂറു വർഷം നീണ്ട ഗവേഷണത്തിനിടയിൽ ഇതിനേക്കാൾ പഴക്കം അവകാശപ്പെടാവുന്ന ദ്രാവിഡ രീതിയിലെ മ്യൂറൽ ചിത്രങ്ങളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത് 7ആം നൂറ്റാണ്ടിലേത് എന്ന് പറയപ്പെടുന്ന ചിത്തനവാസലിലെയും കാഞ്ചിപുരത്തെയും ക്ഷേത്ര ചുവർ ചിത്രങ്ങൾ മാത്രമാണ്.
കുമാരസ്വാമിയുടെ പഠനത്തെ തുടർന്ന് സ്റ്റെല്ലാ ക്രാംരിഷ്, ഫുക്കോ അകിനോ, സി. ശിവരാമ മൂർത്തി, പ്രൊഫ. എം.ജി ശശിഭൂഷൺ തുടങ്ങി ധാരാളം വിദഗ്ദർ ഏറ്റുമാനൂർ മ്യൂറലുകളെ പറ്റി പഠനം നടത്തുകയും പണ്ഡിത പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ഉണ്ടായിട്ടുണ്ട്.
 
ഓസ്ട്രിയയിൽ ജനിച്ച, ഹിന്ദു ധർമ്മത്തോടും ഇന്ത്യൻ കലകളോടും ഭാരതീയ സംസ്കാരത്തോടും ഉള്ള അഭിനിവേശം മൂലം ഇവിടെ എത്തി ദീർഘകാലം ജീവിച്ച, ആദ്യം ശാന്തിനികേതനിലും പിന്നെ കൽക്കത്താ സർവകലാശാലയിലും ഒടുവിൽ പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിലും ആർട്സ് പ്രൊഫസർ ആയിരുന്ന സ്റ്റെല്ലാ ക്രാംരിഷ് തന്റെ കൃതിയിൽ അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന ഏറ്റുമാനൂർ നടരാജനെ വിശേപ്പിക്കുന്നത് "നിറമുള്ള ചില്ല് കൂട്ടിൽ അകപ്പെട്ടൊരു ഭീമാകാര ചിത്രശലഭം അതിലെ പ്രകാശപൂർണ്ണിമയിലേക്ക് സ്വയം അലിഞ്ഞൊന്നായത് പോലെ തോന്നിക്കും ശിവന്റെയാ മോഹന നൃത്തം" എന്നാണ്.
 
ഏറ്റുമാനൂർ ചിത്രങ്ങളുടെ ചരിത്രപരതയും ദർശനവും ബിംബ പഠനവും ഉൾപ്പെടുന്ന എം.ജി ശശിഭൂഷന്റെ ലേഖന സമുച്ചയം "Murals of Kerala" എന്ന കൃതിയായി പുറത്തിറങ്ങിയിട്ടുണ്ട്.
 
പ്രസിദ്ധമായ അകം ഭിത്തിയിലെ ഈ ചിത്രങ്ങൾക്ക് പുറമെ ക്ഷേത്രത്തിന്റെ പുറം ഭിത്തിയിൽ ഗോപികാ വസ്ത്രാപഹരണത്തിന്റെയും ശാസ്താവിന്റെ പള്ളി നായാട്ടിന്റെയും രണ്ടു ചിത്രങ്ങളുമുണ്ട്.
 
ലോകാത്ഭുതങ്ങളായ ഈ ചുവർ ചിത്രങ്ങളും ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള രാമായണ ദാരുശില്പങ്ങളും ചേർന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തെ ഭാരതീയ കലാപൈതൃകത്തിന്റെ ഒരു വിളംബര ശാല കൂടിയാക്കി മാറ്റുന്നുണ്ട്.
അഭിമാനത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ് അതിന്റെ തനിമ.
ആ തനിമയെയാണ് നമ്മുടെ അശ്രദ്ധ ഇല്ലാതാക്കുന്നത്.
 
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്ര ഗോപുരത്തിലെ പുരാതന കൊത്തുപണികൾ ഭംഗി പോരെന്നു പറഞ്ഞു സേവാസമിതിക്കാർ ചുവന്ന ചായം പൂശി മറച്ചു കളഞ്ഞ ദുരനുഭവം നമുക്ക് മുന്നിലുണ്ട്.
എന്നാൽ പൂർണ്ണത്രയീശന്റെ പുരാതന സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കി വിറ്റു കളഞ്ഞ അതേ ശക്തികൾ ഏറ്റുമാനൂരപ്പന്റെ ഏഴര പൊന്നാനയിൽ കണ്ണ് വെച്ച് വന്നപ്പോൾ ഒന്നിച്ചെതിർത്തു നിന്ന് അതിനെ തടഞ്ഞതിന്റെ ചരിത്രവും നമുക്കുണ്ട്.
 
ക്ഷേത്ര പദ്ധതികളോടും പൈതൃകത്തോടും അനുഷ്ഠാന വിശേഷങ്ങളോടും യാതൊരു പ്രതിബദ്ധതയുമില്ലാത്ത ആളുകൾ ക്ഷേത്ര ഭരണാധികാരികൾ ആയി വിലസുന്ന കാലത്ത് അഭിമാനങ്ങളായ അവയോരോന്നിനേയും സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസി സമൂഹത്തിന്റെ ചുമലിൽ തന്നെയാണ്.
ഏറ്റുമാനൂരപ്പന്റെ പ്രജകൾ ഒന്നിച്ചു ഉയർന്നെഴുന്നേറ്റാലേ ഏറ്റുമാനൂരിലെ ഈ വിശേഷങ്ങൾക്കൊക്കെയും നാളെയുള്ളൂ.
 
അഘോരനായും നടരാജനായും, നരസിംഹന്റെ കോപം ശമിപ്പിച്ച ശരഭേശ്വരനായും, അർജ്ജുനനെ പരീക്ഷിച്ചു പാശുപതം പകർന്ന കിരാത മൂർത്തിയായും, മുച്ചൂടും മുടിക്കുന്ന സംഹാര രുദ്രനായും, ശിവശക്തീ ഐക്യരൂപമായ അർദ്ധനാരീശ്വരനായും ഭാവ വിളയാട്ട് നടത്തുന്ന ഏറ്റുമാനൂരുഗ്രമൂർത്തി അതിന് അനുഗ്രഹിക്കട്ടെ.
* ശിവൻ ( മംഗള മൂർത്തി ) = സ്വാതിക ഭാവം * തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം * മഹാകാലേശ്വരൻ, അഘോര മൂർത്തി(സംഹാര മൂർത്തി , മൃതുഞ്ജയൻ)= താമസ ഭാവം
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്