"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
ശ്രീ നാരായണന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ പ്രതിഷ്ഠിച്ച മഹാശിവലിംഗ പ്രതിഷ്ഠയാണ് തിരുവാഴപ്പള്ളി മഹാശിവക്ഷേത്രത്തിലുള്ളത്. പരശുരാമഭൂമിയെന്ന് കേൾവികേട്ട കേരളത്തിലെ എട്ടു മഹാ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ക്ഷേത്രം.
 
==ഓം നമഃശിവായ==
 
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
Responsive imageശ്രീ സുന്ദരേശ്വരൻഈ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠക്കു ശ്രീ നാരായണ ഗുരു നൽകിയ പേരാണ് ശ്രീ സുന്ദരേശ്വരൻ. പ്രതിഷ്ടാവേളയിൽ " ഇത് സുന്ദരമായ സ്ഥലം. കണ്ണൂരിലെ ജനങ്ങളും സൗന്ദര്യമുള്ളവർ ക്ഷേത്രങ്ങളിലെ കൊത്തുപണികളും സുന്ദരം എന്നു പറഞ്ഞുകൊണ്ട് സുന്ദരന്മാരുടെ ഭഗവാന് ശ്രീ സുന്ദരേശ്വരൻ എന്ന് പേരിരിക്കട്ടെ "എന്ന ഗുരുവചനത്തോടെ ശ്രീ സുന്ദരേശ്വരൻ എന്ന പേരും ശിവഭഗവാന് സിദ്ധിച്ചു. ഒന്നോർത്താൽ സത്യം ശിവം സുന്ദരം എന്ന വചനത്തിലെ മൂന്നാമത്തെ പ്രപഞ്ചതത്വമായ സൗന്ദര്യത്തിന്റെ കാരണഭൂതനും പരിപാലയന്താവുമായ ശിവന് ശ്രീസുന്ദരേശ്വരൻ എന്ന പേരിനേക്കാൾ ഉചിതമായ മറ്റെന്തൊരു പേരുണ്ട്. ശ്രീസുന്ദരേശ്വരൻ എന്ന പേരിടാൻ കാരണമായ ഗുരു ധിഷണയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു താന്താങ്ങളുടെ ശരീരവും മനസ്സും ആത്മാവും ഭവനവും പരിസരവും സമൂഹവും സുന്ദരമായി നിലനിർത്താൻ ഓരോ ശ്രീസുന്ദരേശ്വര ഭക്തനും അനാവതരം യത്നിക്കുന്നു.
Responsive imageപരമശിവൻഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". ശിവം എന്നതിന്റെ പദാർത്ഥം "മംഗളകരമായത്" എന്നും ശിവൻ എന്നാൽ "മംഗളകാരി" എന്നും അർത്ഥമുണ്ട്.ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം. അതിനാൽ ശിവനെ പഞ്ച വക്ത്രൻ എന്ന് വിളിക്കുന്നു. ബ്രഹ്‌മാവ്‌, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ.നിർഗുണ പരബ്രഹ്മവും, പരമാത്മാവും, ഓംകാരവും, സച്ചിദാനന്ദ സ്വരൂപവും, സർവേശ്വരനും, ആദിദേവനും, ദേവാദിദേവനും എല്ലാം ശിവൻ തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ ആദിദേവൻ എന്ന് വിളിക്കുന്നു. ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാൻ ലോകത്തിന് കാണിച്ചു കൊടുത്തു അതിനാൽ മഹാദേവനെ നീലകണ്ഠൻ എന്ന് വിളിക്കുന്നു. സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ മഹേശ്വരനെ ദക്ഷിണാമൂർത്തി എന്ന് വിളിക്കുന്നു. സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ,സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ ഭഗവാൻ അറിയപ്പെടുന്നു.
 
പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.
 
ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സർവ്വ ചരാചരങ്ങളും ശിവശക്തി (അർദ്ധനാരീശ്വരൻ)യാണ് സൃഷ്‌ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം എന്നിവയിൽ പ്രതിപാദിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം' എന്ന ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ വാസുകി. ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ്‌ ശൈവർ കരുതുന്നത്‌.
 
രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള മഹാവിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ, ഗണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.
 
ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിതാ ത്രിപുരസുന്ദരിയായും, ശ്രീ മഹാ ശികാമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു.
Responsive imageകൈലാസം - ശിവന്റെ വാസസ്ഥാനംഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രാക്ഷസതാൾ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
Responsive imageശിവലിംഗം - ശിവന്റെ പ്രതിരൂപം.ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നുഇതിന്‌ ജ്യോതിർലിംഗം എന്ന മറ്റൊരു പേരുമുണ്ട്. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. പരബ്രഹ്മസങ്കൽപ്പത്തിലാണ് ശിവപൂജ. കേരളത്തിലെ ആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രതീകമായിട്ടാണ് ജ്യോതിർലിംഗത്തെ സങ്കല്പിച്ചിരിക്കുന്നത്. ബ്രഹ്‌മാവും വിഷ്ണുവും പരാശക്തിയും കൂടി ശിവലിംഗത്തിൽ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്. ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു പാദുകം, ജഗതി, കുമുദം, ഗളം, ഗളപ്പടി, ലിംഗം, ഓവ്, ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം. ഭാരതത്തിൽ അങ്ങിങ്ങായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള 12 ജ്യോതിർലിംഗങ്ങൾ പ്രധാനമാണ്. ഇതിൽ രാമേശ്വരവും മല്ലികാർജ്ജുനവും തെക്കേ ഇന്ത്യയിൽ ഉള്ളതാണ്.
Responsive imageനൂറ്റെട്ട് ശിവാലയങ്ങൾമഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം. അതിപുരാതനമായ ഈ നൂറ്റെട്ട് ക്ഷേത്രങ്ങളുടെ പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രം രചിച്ചിട്ടുണ്ട്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രമാണ് ഇവയിൽ ഒന്നാം സ്ഥാനത്തുള്ളത്. അങ്കമാലിയിലെ ചിറയ്ക്കൽ മഹാദേവക്ഷേത്രം അവസാനത്തേതും. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര, എറണാകുളം തുടങ്ങി വേറെയും പ്രസിദ്ധ ക്ഷേത്രങ്ങൾ ഈ പട്ടികയിലുണ്ട്.
Responsive imageഅഘോരമൂർത്തിയായ ശിവൻഅഘോരൻ എന്നതിന് ഘോരനല്ലാത്തവൻ‍, അതായത് സൗമ്യൻ എന്നും യാതൊരുവനെക്കാൾ ഘോരനായി മറ്റൊരുവൻ ഇല്ലയോ അവൻ, അതായത് ഏറ്റവും ഘോരൻ‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാർക്ക് സൗമ്യനായും ദുഷ്ടന്മാർക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു. ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവൻ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.
Responsive imageശിവസംജ്ഞകളും ഗുണങ്ങളുംശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും ത്രിശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം.അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.ഭസ്മം : ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ശിവൻ അഥവാ ജീവൻ ഇല്ലെങ്കിൽ ശരീരം വെറും ശവം ആണെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാൽ ശിവനെ മരണത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ "മൃത്യുഞ്ജയൻ" എന്ന് അറിയപ്പെടുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.നീലകണ്ഠം : പാലാഴി മഥനത്തിനിടയിൽ വാസുകി എന്ന നാഗം "കാളകൂടം"എന്ന മാരകവിഷം പുറത്തേക്കു ച്ഛർദ്ധിച്ചു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ലോകരക്ഷയ്ക്കായി ഹാലാഹലം അല്ലെങ്കിൽ കാളകൂടവിഷം കുടിച്ച ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗരാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
Responsive imageഭാവങ്ങൾ
* ശിവൻ ( മംഗള മൂർത്തി ) = സ്വാതിക ഭാവം * തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം * മഹാകാലേശ്വരൻ, അഘോര മൂർത്തി(സംഹാര മൂർത്തി , മൃതുഞ്ജയൻ)= താമസ ഭാവം
 
==കെ. ചെല്ലപ്പൻ പിള്ള==
കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ
 
==രാമാ==
കർക്കിടക സന്ധ്യകളിൽ വീടുകളിൽ മുഴങ്ങുന്ന രാമനാമത്തിലെ ഈ രണ്ടക്ഷരങ്ങൾ അതിദിവ്യമായ രണ്ടു മൂലമന്ത്രങ്ങളിലെ പ്രധാന അക്ഷരങ്ങളാണ്. മഹാവിഷ്ണുവിന്റെ മൂലമന്ത്രം= ‘ഓം നമോ നാരായണായ’; ശ്രീ മഹാദേവന്റെ മൂലമന്ത്രം= ‘ഓം നമഃ ശിവായ’ എന്നിവയിൽ നിന്നുള്ള പ്രധാന അക്ഷരങ്ങളായ ‘രാ’ 'മ' എന്നതിൽ നിന്നാണ് രാമന്റെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈഷ്ണവ-ശൈവശക്തികൾ രാമനിൽ ഒത്തുചേരുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്