"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2021-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 38:
 
==ആദ്യകാലജീവിതം==
1930 ഒക്ടോബർ 31 ന് [[ഇറ്റലി|ഇറ്റലിയിലെ]] റോമിലാണ് കോളിൻസ് ജനിച്ചത്<ref>{{cite web|url=https://www.nasa.gov/pdf/740566main_current.pdf|title=Astronaut Fact Book|date=April 2013|publisher=NASA|access-date=April 18, 2018|archive-url=https://web.archive.org/web/20170829113430/https://www.nasa.gov/pdf/740566main_current.pdf|archive-date=August 29, 2017|url-status=live|df=mdy-all}}</ref>. യു.എസ്. ആർമി ഓഫീസർ ജെയിംസ് ലോട്ടൺ കോളിൻസിന്റെ രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. സൈന്യം പിതാവിനെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിച്ചതിനാൽ ജീവിതത്തിന്റെ ആദ്യ 17 വർഷക്കാലം റോം, ഒക്ലഹോമ, ഗവർണേഴ്സ് ദ്വീപ്, ന്യൂയോർക്ക്, ഫോർട്ട് ഹോയ്ൽ ([[മെരിലാൻ‌ഡ്|മേരിലാൻഡിലെ]] [[ബാൾട്ടിമോർ, മെരിലാൻഡ്|ബാൾട്ടിമോറിന്]] സമീപം); ഫോർട്ട് ഹെയ്സ് ([[ഒഹായോ|ഒഹായോയിലെ]] [[കൊളംബസ് (ഒഹായൊ)|കൊളംബസിന്]] സമീപം), [[പോർട്ടോ റിക്കോ|പ്യൂർട്ടോ റിക്കോ]], [[സാൻ അന്റോണിയോ]], [[ടെക്സസ്]], അലക്സാണ്ട്രിയ, [[വിർജീനിയ]] എന്നിങ്ങനെ പല സ്ഥലങ്ങളിലും താമസിച്ചു. പ്യൂർട്ടോ റിക്കോയിൽ ഗ്രുമാൻ വിഡ്ജനിൽ അദ്ദേഹം തന്റെ ആദ്യത്തെ വിമാന യാത്ര നടത്തി. കുറച്ചു നേരത്തേക്ക് ഈ വിമാനം പറത്താനും പൈലറ്റ് കോളിൻസിനെ അനുവദിച്ചു. അദ്ദേഹത്തിന് വീണ്ടും പറക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ രണ്ടാം ലോക മഹായുദ്ധം താമസിയാതെ ആരംഭിച്ചതിനാൽ അതിന് കഴിഞ്ഞില്ല. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലെ അക്കാദമിയ ഡെൽ പെർപെറ്റുവോ സോകോറോയിൽ കോളിൻസ് രണ്ടുവർഷം പഠിച്ചു. <ref>''San Juan's Young King Who Climbed to the Moon''. 1969 ''[[Congressional Record]]'', Vol. 115, Pages [https://archive.org/details/congressionalrec115kunit H25639-H25640] (September 16, 1969). Retrieved November 26, 2015.</ref>
 
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക പ്രവേശിച്ചതിനുശേഷം, കുടുംബം വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറ്റി, അവിടെ കോളിൻസ് സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു, 1948 ൽ ബിരുദം നേടി. <ref>{{cite news|url=https://www.washingtonpost.com/archive/local/1977/05/10/ferdinand-ruge-st-albans-english-master-dies/7904e6d7-cce8-4c6f-91f8-8618985a65d7/|title=Ferdinand Ruge, St. Albans English Master, Dies|last1=Bonner|first1=Alice|date=May 10, 1977|access-date=April 11, 2018|newspaper=The Washington Post|archive-url=https://web.archive.org/web/20180430182616/https://www.washingtonpost.com/archive/local/1977/05/10/ferdinand-ruge-st-albans-english-master-dies/7904e6d7-cce8-4c6f-91f8-8618985a65d7/|archive-date=April 30, 2018|url-status=live|df=mdy-all}}</ref> അദ്ദേഹം നയതന്ത്ര സേവനത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആഗ്രഹിച്ചു, എന്നാൽ അദ്ദേഹം തന്റെ പിതാവിനെയും രണ്ട് അമ്മാവന്മാരെയും സഹോദരനെയും പോലെ സായുധസേവനത്തിൽ ചേരുവാൻ തീരുമാനിച്ചു. വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിലേക്ക് കോളിൻസ് പ്രവേശനം നേടി. 1952 ജൂൺ 3 ന് സൈനിക ശാസ്ത്രത്തിൽ ബിരുദം നേടി.
"https://ml.wikipedia.org/wiki/മൈക്കിൾ_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്