"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
 
പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ഏകദേശം 5 ലക്ഷത്തോളം വിച്ചുകള്‍ (മന്ത്രവാദിനികള്‍) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. മനുഷ്യചരിത്രത്തില്‍ ഒരിക്കലും ഓര്‍മ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച്..., വിച്ചുകളെ കുറിച്ച് അന്നുണ്ടായിരുന്ന മുന്‍‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുര്‍വ്യയവുമായിരുന്നു ഈ അറുംകൊലയില്‍ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരില്‍ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തില്‍ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്‍റെ ബലിയാടുകളായിരുന്നു ഈ വിച്ചുകള്‍.
 
അല്‍പ്പം ചരിത്രം
 
മനുഷ്യനുണ്ടായ കാലത്തോളം തന്നെ പഴക്കമുണ്ട് മന്ത്രവാദത്തിനും. മന്ത്രവാദമില്ലാത്ത ഒരു സംസ്ക്കാരം ഭൂമിയിലുണ്ടെന്ന് തോന്നുന്നുമില്ല. യൂറോപ്പിലെ മന്ത്രവാദികളെ സംബന്ധിച്ച്, പതിനാലാം നൂറ്റാണ്ട് വരെ (അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തമാവുന്നത് വരെ) വിച്ചുകള്‍ ഏറെക്കുറേ സുരക്ഷിതരായിരുന്നുവെന്ന് പറയാം. എന്നാല്‍ മന്ത്രവാദത്തെ അടിച്ചമര്‍ത്താനുള്ള മനപ്പൂര്‍വമായ ശ്രമം ആരംഭിക്കുന്നതിനുള്ള ഒരു കാരണം മതപരമാണ്. അതിന് കറുത്ത കുര്‍ബാനയുമായി ഏറെ ബന്ധമുണ്ട്.
 
മന്ത്രവാദിനികള്‍ സാത്താന്‍റെ കൂട്ടാളികളാണെന്നും ഇവര്‍ ആഭിചാരവും മന്ത്രവാദവും നടത്തി മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നവരാണെന്നും കരുതിയിരുന്ന കാലമായിരുന്നു അന്നതേത്. വിച്ചുകള്‍ കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തന്ത്രത്തില്‍ തിരുവോസ്തി മോഷ്ടിച്ച ശേഷം കറുത്ത കുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതായും പല ഗ്രന്ഥകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. (കറുത്ത കുര്‍ബാന കാണുക). ഇത് സഭാ നേതൃത്വത്തെ വിച്ചുകള്‍ക്കെതിരെ തിരിയുന്നതിന് കാരണമായിത്തിര്‍ന്നു. മന്ത്രവാദിനികള്‍ സാത്താന്‍റെ വെപ്പാട്ടികളാണെന്ന് മുദ്രകുത്തിയാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ വിച്ചുകള്‍ പീഡിപ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ ലൈംഗിക കുറ്റങ്ങളാ‍ണ് അവരുടെ മേല്‍ ചുമത്തിയിരുന്നത്. വിച്ചുകള്‍ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ബലികളും മറ്റും നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അന്നത്തെ ദൈവശാസ്ത്രജ്ഞര്‍ ചിന്തിച്ചു. യുദ്ധങ്ങള്‍, അകാല മരണം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നത് വിച്ചുകളുടെ മന്ത്രവാദം മൂലമാണെന്ന് അന്നത്തെ സമൂഹം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ തെളിയിക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്