"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 151:
::അങ്ങനെ ആ പുസ്തകത്തിൽ വിവരണമുണ്ടെന്ന് തോന്നുന്നില്ല. നീലിന്റെ പുസ്തകത്തിൽ നിന്നാണ് ആ ഭാഗം എന്ന് ഞാൻ പറഞ്ഞിട്ടുമില്ല.
::എന്തായാലും അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണെന്ന് നീൽ പറയുന്നില്ല. കോപ്റ്റിക് പോപ്പിന്റെ പേര് ഇക്കാര്യത്തിൽ സാധ്യതയിൽനിന്ന് പോലും നീൽ വെട്ടിയിരിക്കുന്നു. മാത്രമല്ല മാർപാപ്പ അയച്ചതാകാൻ വഴിയില്ല എന്നും നീൽ പറയുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ എക്കാലവും മെത്രാന്മാർക്കായി ബന്ധപ്പെട്ടിട്ടുള്ളതും വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളതും ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിനോടാണ്. കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയ്ക്ക് ഈജിപ്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. മുൻപ് കേരളം സന്ദർശിച്ച സന്ദർശിച്ച കോസ്മോസ് ഇന്ഡികൊപ്ലീസ്റ്റസ് ഈജിപ്തുകാരനായ കിഴക്കിന്റെ സഭാംഗമായിരുന്നു. മാത്രമല്ല അക്കാലത്ത് വർത്തകസംഘങ്ങളുടെ പ്രധാന കേന്ദ്രം ഈജിപ്തായിരുന്നു. സ്വാഭാവികമായും വ്യാപാരികൾ മുഖേന മാർത്തോമാ നസ്രാണികൾ ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് ഈജിപ്തിൽ എത്തുകയും അതെങ്ങനെയോ മാർ അഹത്തള്ളയുടെ പക്കലാവുകയും ചെയ്തു എന്നു കരുതുന്നതാണ് ഒരേയൊരു സാധ്യത. പക്ഷേ, ഈ ഭാഗത്തിൽ എനിക്ക് യാതൊരു കടുംപിടുത്തവും ഇല്ല. താങ്കൾക്ക് വേണമെങ്കിൽ തിരുത്താം. അതിനുശേഷം ഞാനും അത് പരിശോധിക്കും. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 02:36, 20 ഏപ്രിൽ 2021 (UTC)
 
::ആ ആരോപണത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. അതു പൂർണമായും ശരിതന്നെയാണ്. കാരണം മലയാളം വിക്കിയിലെ ക്രിസ്തീയപയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ലേഖനുങ്ങളും തികച്ചും ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വം പുലർത്തുന്നവയാണ്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളാണ് [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[നെസ്തോറിയൻ പൗരസ്ത്യ സഭ]] തുടങ്ങിയ ലേഖനങ്ങൾ. ഈ ലേഖനം തന്നെ ഞാൻ തിരുത്തുന്നതിന് മുമ്പ് "മാർ അഹത്തള്ളയെ പോർട്ടുഗീസുകാർ കടലിൽ മുക്കിക്കൊന്നു" എന്നാണ് പറഞ്ഞിരുന്നത്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ ക്രിസ്തീയ ലേഖനങ്ങളും തികച്ചും വസ്തുതാവിരുദ്ധമായതും പക്ഷപാതപരമായതുമായ വിവരങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്നു, ശീർഷകങ്ങൾപോലും അപ്രകാരമുള്ളതാണ്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 02:44, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.