"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തികഞ്ഞ വൈരുദ്ധ്യം(?): മറ്റുള്ളവരുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്ന മറുപടികൾ നൽകരുത്. ചോദ്യം മനസ്സിലാക്കിയതിന് ശേഷം മാത്രം മറുപടി നൽകുക.
വരി 146:
 
{{ഉ|Br Ibrahim john}}, ഇന്ത്യയിലേക്ക് യാത്ര തിരിച്ചു എന്നതിന് എന്തിനാണ് ഒരു അവലംബം? എവിടെ നിന്നെങ്കിലും തിരിച്ചത് കൊണ്ടല്ലേ അദ്ദേഹം ഇവിടെ (പോർട്ടുഗീസ് അധികാരത്തിലിരുന്ന ഇന്ത്യയിൽ) എത്തിയത്. താങ്കളുടെ ഭാഗം കൂടുതൽ മനസ്സിലാക്കുവാനും ലേഖനത്തിന്റെ പൊതുനന്മയെ കരുതിയും മുകളിൽ താങ്കൾ നൽകിയ (വിചിത്ര) വാദം അംഗീകരിച്ചാൽ പോലും, ഈ ചോദ്യത്തിന് കൂടി താങ്കൾ മറുപടി നൽകേണ്ടിയിരിക്കുന്നു: താങ്കൾ ലേഖനത്തിൽ ചേർത്ത ''".....ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു"''. എന്ന ഭാഗം ഏതു പുസ്തകത്തിലെ എത്രാം പേജിൽ (പേജുകളിൽ) നിന്നെടുത്തതാണ്? എങ്ങനെയാണ് ആ പുസ്തകത്തിൽ ഇതിനെക്കുറിച്ചുള്ള വിവരണം? റഫറൻസ് പുസ്തകത്തിലെ വരികൾ ഇവിടെ ഒന്നു quote ചെയ്യുമോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:08, 20 ഏപ്രിൽ 2021 (UTC)
 
{{ഉ|Br Ibrahim john}}, താങ്കളുടെ സംവാദം താളിൽ [[ഉപയോക്താവിന്റെ സംവാദം:Br Ibrahim john#അവലംബമില്ലാതെ വിവരങ്ങൾ മാറ്റരുത്]] എന്ന ഭാഗത്ത് , താങ്കൾ ഒരു പ്രസ്താവന നടത്തിയതായി ശ്രദ്ധയിൽ പെട്ടു - "''മലയാളം വിക്കിയിലെ ക്രൈസ്തവമതവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. എല്ലാം ഒറിയന്റൽ ഓർത്തഡോക്സ് വീക്ഷണത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എല്ലാത്തിലും തികച്ചും തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് കാണുന്നത്. ഉദാഹരണത്തിന് അഹത്തള്ള എന്ന ലേഖനം: ആ ലേഖനത്തിൽ, ഞാൻ അത് തിരുത്തി ഇംഗ്ലീഷ് വിക്കിയോട് അനുരൂപമാക്കുന്നതുവരെ തികച്ചും തെറ്റായ കഥകളാണ് ഉണ്ടായിരുന്നത്. അതുവരെ ആ താളിൽ താൽപര്യമില്ലാതിരുന്നവർ എന്റെ തിരുത്തലിനുശേഷം അവിടെ വീണ്ടും പഴയ സ്ഥിതിയിലാക്കാൻ ആകുന്നതെല്ലാം ചെയ്യുന്നു."'' . ഇങ്ങനെ ഒരു ആരോപണം ഉയർത്തിയ സ്ഥിതിക്ക് താങ്കൾ എന്റെ മുകളിലത്തെ ചോദ്യത്തിന് വ്യക്തവും കൃത്യവുമായ മറുപടി നൽകേണ്ടതാണ്. വ്യക്തിഗത കാഴ്ചപ്പാടുകൾ (Point of Views) അരുത്. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:27, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.