"തിയോഡോഷ്യസ് മാർത്തോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ആയിരിക്കുന്ന തീയോഡോഷ്യസ് തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെ പറ്റി ഒരു പുതിയ താൾ സൃഷ്ടിച്ചു
(വ്യത്യാസം ഇല്ല)

21:17, 19 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മലങ്കര സ്ലൈഹീക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമായും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമാണ് ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത.[1][2]

ഹിസ് ഗ്രേസ് ദ മോസ്റ്റ് റവ ആബൂൻ ഡോ തിയഡോഷ്യസ് മാർത്തോമ മാർ തോമാ XXII & മാർത്തോമാ മെത്രാപ്പോലീത്ത
മലങ്കര സ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത
സഭമലങ്കര മാർത്തോമ്മാ സുറിയാനി സഭ
മെത്രാസന പ്രവിശ്യസാർവ്വത്രികം
രൂപതനിരണം-മാരാമൺ , ഡൽഹി
ഭദ്രാസനംമലങ്കര
സ്ഥാനാരോഹണം2020 ജൂലൈ 12
മുൻഗാമിജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത
വൈദിക പട്ടത്വം1972 ഫെബ്രുവരി 22
വ്യക്തി വിവരങ്ങൾ
ജനനം (1949-02-19) 19 ഫെബ്രുവരി 1949  (75 വയസ്സ്)
ദേശീയതഇന്ത്യൻ
ഭവനംപൂലാത്തീൻ, തിരുവല്ല
വിദ്യാകേന്ദ്രംമഹാത്മാഗാന്ധി സർവ്വകലാശാല

സെറാംപൂർ സർവ്വകലാശാല വിശ്വഭാരതി സർവകലാശാല

മെക്ക് മാസ്റ്റർ സർവ്വകലാശാല
ഒപ്പ്തിയോഡോഷ്യസ് മാർത്തോമ's signature

പട്ടത്വം

തിയഡോഷ്യസ് മാർത്തോമ അദ്ദേഹത്തിൻറെ ബിരുദ പഠനം കോട്ടയത്ത് സതിചെയ്യുന്ന മാർ ബസേലിയോസ് കോളേജിലും, തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന മാർത്തോമ കോളേജിൽ നിന്നും പൂർത്തിയാക്കി. ശാസ്ത്രത്തിൽ ബിരുദം കൈവരിച്ചതിനു ശേഷം 1972ൽ അദ്ദേഹം ജബൽപൂർ ഉള്ള ലിയോണാർഡ് സെമിനാരിയിൽ നിന്നും ബീടീ പഠനം പൂർത്തിയാക്കി. 1972 ഫെബ്രുവരി 24ന് ഒരു ശെമ്മാശനായി പട്ടം കെട്ടപ്പെട്ടു. 1972 ഫെബ്രുവരി 22ന് മലങ്കര മാർത്തോമ സുറിയാനി സഭയിലെ ഒരു കശീശ (പൗരോഹിത്യ പദവി) ആയി പട്ടം കെട്ടപ്പെട്ടു.1979-1980 കാലഘട്ടത്തിൽ അദ്ദേഹം വിശ്വഭാരതി സർവകലാശാലയിൽനിന്ന് താരതമ്യ മത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷം 1980-1986 കാലഘട്ടത്തിൽ അദ്ദേഹം ഹാമിൽടൺ,കാനഡയിലുള്ള മെക്ക് മാസ്റ്റർ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റ് ബിരുദവും നേടി .[3]

എപ്പിസ്കോപ്പാ

1989 ഡിസംബർ 9ാം തീയതി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ മെത്രാൻ (എപ്പിസ്കോപ്പാ) ആയി അദേഹം ഉയർത്തപ്പെട്ടു. ഗീവർഗീസ് മാർ അത്തനാസിയോസ്, യുയാക്കീം മാർ കൂറിലോസ് എന്നിവരോടൊപ്പമാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് പ്രവേശിച്ചത് .[4]

സഫ്രഗൻ മെത്രാപ്പോലീത്ത

2020 ജൂലൈ 12ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത , ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പായിനെ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തി.[5][6][7]

മാർത്തോമ മെത്രാപോലീത്ത.

2020 നവംബർ 20ാം തീയതി മലങ്കര സ്ലൈഹീക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമയായി, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായി സ്ഥാനമേറ്റു.[8][9]

"https://ml.wikipedia.org/w/index.php?title=തിയോഡോഷ്യസ്_മാർത്തോമ&oldid=3547738" എന്ന താളിൽനിന്ന് ശേഖരിച്ചത്