"ഊർശ്ലേം യാത്രാവിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അവലംബം ചേർത്തു
വരി 21:
യെരുശലേമിലെ തന്റെ ആദ്യ കാഴ്ചകളെ ഗ്രന്ഥകാരൻ ഇപ്രകാരം വർണ്ണിക്കുന്നു:<ref name=oorslem-current/>:{{Cquote| അഞ്ചരമണിക്ക് ഊർശ്ലേം സ്റ്റേഷനിൽ ഞങ്ങൾ എത്തി. യോപ്പാ മുതൽ കുറെ ഇട തീൻനാരകം, ചെറുനാരകം, മുന്തിരി ഇവകളുടെ തോട്ടങ്ങളും വളരെ വിസ്താരവും ഫലവത്തുമുള്ള ഒരു മൈതാനവും കണ്ടു. ഷാറോൻ സമഭൂമിയാണെന്നാണ് ഇതിനെക്കുറിച്ച് കിട്ടിയ അറിവ്. ഇവിടെ യവം, ഗോതമ്പ് ഈ കൃഷികൾ ധാരാളം ഉണ്ടായിരുന്നു.ഈ സമഭൂമി കഴിഞ്ഞാൽ പല താഴ്വരയും പർ‌വ്വതനിരകളും ഉണ്ട്. താഴ്വരകളിൽ ഒന്നു വേദത്തിൽ പറയുന്ന അയാലോൻ താഴ്വരയും പർ‌വ്വതങ്ങൾ യഹൂദായിലെ പർ‌വ്വതങ്ങളും ആയിരിക്കാം. വിശുദ്ധ പട്ടണത്തോട് അടുക്കുംതോറും പർ‌വ്വതങ്ങൾ കൂടിക്കൂടി വന്നു. അവ മിക്കവാറും കിഴുക്കാം തൂക്കവും കുമ്മായക്കല്ലുകളാൽ നിറഞ്ഞ‌വയും ചിലതു പാഴുഭൂമികളുമായിരുന്നു. ചിലതിന്റെ ഇറക്കങ്ങളിൽ സൈത്തു (ഒലിവ്) വൃക്ഷങ്ങളും അടിവാരങ്ങളിൽ മുന്തിരിത്തോട്ടങ്ങളും ഉണ്ടായിരുന്നു.}}
 
ക്യംതാ പള്ളി(ഉയിർപ്പ് ദേവാലയം), ഗത്‌സെമന തോട്ടം, ബേത്‌ലഹേം, മർക്കോസിന്റെ ഭവനം എന്നറിയപ്പെടുന്ന സുറിയാനിക്കാരുടെ ദയറ തുടങ്ങി യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന വിവിധ സ്ഥലങ്ങളുടെ വിവരണവും അവയുടെ വേദപുസ്തക പശ്ചാത്തലവും ഈ കൃതിയിൽ ഗ്രന്ഥകാരൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധവാരത്തിൽ തങ്ങൾ പങ്കെടുത്ത ചടങ്ങുകളുടെ സംക്ഷിപ്ത വിവരണവും ഉയിർപ്പ് ദിനത്തോടനുബന്ധിച്ച് അർമേനിയരും സുറിയാനിക്കാരും യവനായക്കാരും ഈഗുപ്തായക്കാരുമടങ്ങുന്ന വിവിധദേശക്കാർ പങ്കെടുത്ത ആഘോഷമായ പ്രദക്ഷിണത്തെ പറ്റിയുള്ള സാമാന്യം ദീർഘമായ വിവരണവും ഈ കൃതിയിലുണ്ട്. ഗത്‌സെമന തോട്ടത്തിലെ വിവിധ കാഴ്ചകൾക്കൊപ്പം [[യേശു]] തന്റെ ശിഷ്യന്മാരെ [[കർത്തൃപ്രാർത്ഥന]] പഠിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു പാറക്കു കിഴക്കു മാറി ഒരു ഫ്രഞ്ച് മദാമ്മ കുറേ സ്ഥലം വാങ്ങിച്ച് പണികഴിപ്പിച്ചതായ കെട്ടിടത്തിന്റെ ഭിത്തികളിൽ മുപ്പതോളം ഭാഷകളിൽ ഒരോ മാർബിൾ ഫലകങ്ങളിലായി കർത്തൃപ്രാർത്ഥന കൊത്തി വെച്ചിട്ടുള്ളതായും അവയിൽ ഒന്നിൽ സംസ്കൃതം എന്ന തലവാചകം കണ്ട് സൂക്ഷിച്ച് നോക്കിയപ്പോൾ ഈ പ്രാർത്ഥന ഇംഗ്ലീഷ് അക്ഷരങ്ങളിൽ മലയാളവാചകമായി എഴുതിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.<ref name=oorslem-current-marble>{{തെളിവ്cite book |last= (മാർ)ഗ്രീഗോറിയോസ് |first= പരുമല |title=പരുമല തിരുമേനിയുടെ ഊർശ്ലേം യാത്രാവിവരണം|date=1999 |publisher=കറന്റ് ബുക്സ് |page=95 |url= |language= |quote=അതിന്റെ ഭിത്തികളിൽ 30-ൽ കുറയാത്ത ഭാഷകളിൽ കർത്താവിന്റെ പ്രാർത്ഥന ബഹുചിത്രമായി ഒരോ മാർബിൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിൽ ഒന്നിന്റെ തലവാചകത്തിൽ സംസ്കൃതം എന്ന് എഴുതിയിരിക്കുന്നത് കണ്ട് സൂക്ഷിച്ചു നോക്കിയപ്പോൾ കർത്താവിന്റെ പ്രാർത്ഥന ഇംഗ്ലീഷ് അക്ഷരത്തിൽ മലയാള വാചകമായി എഴുതിയിരിക്കുന്നത് കണ്ടു.}} </ref>
==അവലോകനങ്ങൾ==
ഡോ:പി.ജെ. തോമസ് രചിച്ച 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന ഗ്രന്ഥത്തിൽ 'ചർച്ചയും പൂരണവും' എന്ന അനുബന്ധഭാഗം എഴുതിയ സ്കറിയാ സക്കറിയ ഊർശ്ലേം യാത്രാവിവരണത്തിന്റെ രചനാശൈലിയിൽ വലിയ മതിപ്പ് പ്രകടിപ്പിച്ച് കാണുന്നില്ല. അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെയാണ് : "പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലുണ്ടായ കൃതി എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഇതിന്റെ ഭാഷാഭംഗിയോ സാഹിത്യഗുണമോ ഏറെ പ്രശംസനീയമായി അനുഭവപ്പെടുകയില്ല. ഇക്കാലത്ത് മലയാള ഗദ്യം ഏതാണ്ട് പൂർണവികാസം പ്രാപിച്ചിരുന്നു എന്നു പറയാം."<ref name=mala_lit_chrstns>മലയാള സാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി. ബുക്സ്, കോട്ടയം, 1989 ജനുവരി</ref><br />
"https://ml.wikipedia.org/wiki/ഊർശ്ലേം_യാത്രാവിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്