"താരെ സമീൻ പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
| website =
}}
2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ''''താരെ സമീൻ പർ'''' (ഹിന്ദി:तारे ज़मीन पर). [[ആമിർ ഖാൻ]] സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. പ്രസൂൺ ജോഷിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ശങ്കർ-എഹ്സാൻ-ലോയ്]] ത്രയമാണ്‌.
 
എട്ട് വയസ്സായ ഇഷാൻ ([[ദർശീൽ സഫാരി]]) എന്ന കുട്ടി [[ഡിസ്ലെക്സിയ]] (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ് ([[ആമിർ ഖാൻ]]) എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ 'താരെ സമീൻ പർ' എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
"https://ml.wikipedia.org/wiki/താരെ_സമീൻ_പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്