"ജോയി ലോറൻ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 18:
 
രണ്ട് വർഷത്തിന് ശേഷം കെവിൻ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ''മാൾ‌റാറ്റ്സിൽ'' ആഡംസ് അഭിനിയിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും അവരുടെ ബന്ധം സ്മിത്തിന്റെ അടുത്ത ചിത്രമായ ''ചേസിംഗ് ആമിക്ക്'' പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ബന്ധം വളരെക്കാലം നീണ്ടുനിന്നില്ലെന്നിരുന്നാലും സൗഹൃദപരമായാണ് അവസാനിച്ചത്. അതേസമയം, 1996 ൽ, ''ചേസിംഗ് ആമിയുടെ'' തിരക്കഥ സ്മിത്ത് തയ്യാറാക്കുമ്പോൾ, ജേസൺ ബ്ലൂം സംവിധാനം ചെയ്ത ''ബയോ-ഡോം'' എന്ന സ്ലാപ്സ്റ്റിക്ക് കോമഡിയുടെ താരനിരയിലേയ്ക്ക് ആഡംസ് തെരഞ്ഞെടുക്കപ്പെട്ടു. ബഡ് മാക്കിന്തോഷ് (പോളി ഷോർ) എന്ന കഥാപാത്രത്തിന്റെ കാമുകിയായ മോണിക്കിന്റെ വേഷത്തിൽ ആഡംസ് ഈ ചിത്രത്തിൽ അഭിനയിച്ചു.<ref name="imdb">{{IMDb name|725}}</ref> 1997 ൽ പുറത്തിറങ്ങിയ ''ചേസിംഗ് ആമിയിൽ'', ബെൻ അഫ്‌ലെക്ക് അവതരിപ്പിച്ച കഥാപാത്രവുമായി പ്രണയത്തിലായ അലിസ്സ ജോൺസ് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിനു പുറമേ, ആഡംസ് ചിത്രത്തിന്റെ ശബ്‌ദട്രാക്കിനായി "എലൈവ്" എന്ന ഗാനം എഴുതി അവതരിപ്പിച്ചു.<ref name="imdb2">{{IMDb name|725}}</ref> ചേസിംഗ് ആമിയിലെ ആഡംസിന്റെ പ്രകടനം 1997 ലെ ചിക്കാഗോ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ഏറ്റവും പ്രതീക്ഷ നൽകുന്ന നടിക്കുള്ള ലാസ് വെഗാസ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡും ഒപ്പം മോഷൻ പിക്ചർ മ്യൂസിക്കൽ അഥവാ കോമഡി വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനും നേടി. അവിടെ നിന്ന്, സ്മിത്തിന്റെ അടുത്ത ചിത്രമായ 1999 ലെ ''ഡോഗ്മയിൽ'' ആഡംസ് നായികയായി നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ ലിൻഡ ഫിയോറെന്റിനോ ഈ വേഷം കരസ്ഥമാക്കി.<ref>Smith, Kevin. "In The Beginning... The Story of ''Dogma''". Liner note essay for the ''Dogma'' DVD. [[Sony Pictures Motion Picture Group|Columbia TriStar]]</ref>
 
== സ്വകാര്യജീവിതം ==
[[അർക്കൻസാസ്|അർക്കൻസാസിലെ]] [[നോർത്ത് ലിറ്റിൽ റോക്ക്|നോർത്ത് ലിറ്റിൽ റോക്കിൽ]] മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയായി ആഡംസ് ജനിച്ചു. അവളുടെ അച്ഛൻ ഒരു തടി സംഭരണശാലയുടെ ഉടമയായിരുന്നു. ആഡംസ് നോർത്ത് ലിറ്റിൽ റോക്കിന്റെ ഓവർബ്രൂക്ക് പരിസരത്ത് തന്റെ ബാല്യകാലം ചെലവഴിക്കുകയും 1986 ൽ നോർത്ത് ലിറ്റിൽ റോക്ക് നോർത്ത് ഈസ്റ്റ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ പഠനത്തിന് ഒരു വർഷത്തിനുശേഷം അഭിനയം തുടരാനുള്ള ആഗ്രഹം അവർ പ്രഖ്യാപിച്ചു. ഇപ്പോൾ കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ താമസിക്കുന്ന ആഡംസ് മുമ്പ് [[മിസിസിപ്പി|മിസിസിപ്പിയിലെ]] ഓക്സ്ഫോർഡിലും താമസിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജോയി_ലോറൻ_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്