"സിഗ്മണ്ട് ഫ്രോയിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
[[File:AmaliaFreud.jpg|thumb|സിഗ്മണ്ട് ഫ്രോയിഡും (16-ാം വയസ്സിൽ) അദ്ദേഹത്തിന്റെ മാതാവ് അമാലിയയും]]
 
1856 മെയ് 6-ന്‌ ഇന്നത്തെ [[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിന്റെ]] ഭാഗമായ പഴയ ആസ്ത്രിയൻ സാമ്രാജ്യത്തിലെ [[ഫ്രെയ്ബർഗ്ഗ്|ഫ്രെയ്ബർഗ്ഗിലെ]] ഒരു ജൂതകുടുംബത്തിൽ, തന്റെ മാതാപിതാക്കളുടെ എട്ടുമക്കളിൽ മൂത്തവനായിട്ടാണ് ഫ്രോയിഡ് ജനിച്ചത്.<ref>http://www.freudfile.org/childhood.html</ref>
ഇന്ന് പടിഞ്ഞാറൻ ഉക്രെയ്നിലും പോളണ്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഗലീഷ്യയിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും. കമ്പിളി വ്യാപാരിയായ പിതാവ് ജേക്കബ് ഫ്രോയിഡിന് (1815-1896) ആദ്യ വിവാഹത്തിൽ ഇമ്മാനുവൽ (1833-1914), ഫിലിപ്പ് (1836-1911) എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു.ജേക്കബിന്റെ കുടുംബം [[ഹാസിദീയത|ഹാസിദീയ]] ജൂതന്മാരായിരുന്നു. തന്നെ പാരമ്പര്യത്തിൽ നിന്നും ജേക്കബ് മാറിയിരുന്നുവെങ്കിലും ജൂത മതഗ്രന്ഥങ്ങളായ [[തോറ]], [[ഹീബ്രു ബൈബിൾ]] മുതലായവയുടെ പഠനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹവും തന്നേക്കാൽ 20 വയസ്സിന് ഇളയവളും തന്റെ മൂന്നാമത്തെ ഭാര്യയും ഫ്രോയിഡിന്റെ അമ്മയുമായ അമാലിയ നതൻസണും 1855 ജൂലൈ 29 ന് [[ഐസക് നോവ മാൻഹൈമർ]] ന്റെ കാർമ്മികത്വത്തിൽ വിവാഹിതരായി. അവർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയും ഷ്ലോസെർഗാസെ 117 എന്ന സ്ഥലത്തെ ഒരു താക്കോൽ നിർമ്മാതാവിന്റെ വീട്ടിൽ വാടക മുറിയിൽ താമസിക്കുകയും ചെയ്തു വരവെയാണ് അവരുടെ മകൻ സിഗ്മണ്ട് ജനിച്ചത്.<ref name=Emanuel>{{cite book | author = Emanuel Rice | title = Freud and Moses: The Long Journey Home | page=55 | publisher = SUNY Press | year = 1990 | isbn = 978-0-7914-0453-9}}</ref>
<ref>Gay 2006, pp. 4–8; Clark 1980, p. 4.
വരി 43:
ജേക്കബ് ഫ്രോയിഡ് ഭാര്യയെയും രണ്ട് മക്കളെയും (ഫ്രോയിഡിന്റെ സഹോദരി അന്ന 1858 ൽ ജനിച്ചു; ഒരു സഹോദരൻ ജൂലിയസ് 1857 ൽ ജനിച്ചു, ശൈശവാവസ്ഥയിൽ മരിച്ചു) ആദ്യം ലീപ്സിഗിലേക്കും പിന്നീട് 1860 ൽ, അദ്ദേഹത്തിനു നാലു വയസ്സുള്ളപ്പോൾ [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] വിയന്നയിലേക്കും താമസം മാറ്റി. അവിടെ വച്ച് നാല് സഹോദരിമാരും ഒരു സഹോദരനും ജനിച്ചു. അവരാണ് റോസ (ജനനം: 1860), മാരി (ജനനം: 1861), അഡോൾഫിൻ (ജനനം: 1862), പോള (ജനനം: 1864), അലക്സാണ്ടർ (ജനനം: 1866) എന്നിവർ. 1865-ൽ ഒൻപതുവയസ്സുള്ള ഫ്രോയിഡ്, ''ലിയോപോൾഡ്സ്റ്റോഡർ കൊമ്മുനാൽ-റിയൽജിംനേഷ്യം'' എന്ന അവിടത്തെ പ്രമുഖ ഹൈസ്കൂളിൽ ചേർന്നു. മികച്ച ഒരു വിദ്യാർത്ഥിയാണെന്ന് തെളിയിച്ച അദ്ദേഹം 1873 ൽ ഉന്നത സർവ്വകലാശാല പ്രവേശനം നേടുന്നതിനുള്ള (ഹയർസെക്കന്ററിക്കു തുല്യമായ) [[Matura|മാതുര]] എന്ന യോഗ്യത നേടി. സാഹിത്യം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫ്രോയിഡ് [[ജർമ്മൻ]], [[ഫ്രഞ്ച്]], [[ഇറ്റാലിയൻ]], [[സ്പാനിഷ്]], [[ഇംഗ്ലീഷ്]], [[ഹീബ്രു]], [[ലാറ്റിൻ]], [[ഗ്രീക്ക്]] എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.<ref>Hothersall 2004, p. 276.</ref>
 
1873-ൽ തന്റെ 17-ാം വയസ്സിൽ ഫ്രോയിഡ് [[വിയന്ന യൂണിവേഴ്സിറ്റി|വിയന്ന സർവകലാശാലയിൽ]] ചേർന്നു. നിയമപഠനം നടത്താനാണ് അദ്ദേഹം പദ്ധതിയിട്ടിരുന്നതെങ്കിലും [[വൈദ്യം|വൈദ്യശാസ്ത്ര]] പഠനത്തിനു ചേരുകയാണുണ്ടായത്. അവിടെ അദ്ദേഹം [[Franz Brentano|ഫ്രാൻസ് ബ്രെന്റാനോയുടെ]] കീഴിൽ [[തത്ത്വശാസ്ത്രം]], [[Ernst Wilhelm von Brücke|ഏണസ്റ്റ് ബ്രൂക്കിന്റെ]] കീഴിൽ [[physiology|ശരീരധർമശാസ്ത്രം]], ഡാർവീനിയൻ പ്രൊഫസർ [[Carl Friedrich Wilhelm Claus|കാൾ ക്ലോസിന്റെ]] കീഴിൽ [[ജന്തുശാസ്ത്രം]] എന്നിവ പഠിച്ചു.<ref>Hothersall 1995<!--page number?--></ref> 1876-ൽ ഫ്രോയിഡ് [[Trieste|ട്രൈസ്റ്റെയിലെ]] ക്ലോസിന്റെ സുവോളജിക്കൽ റിസർച്ച് സ്റ്റേഷനിൽ നാല് ആഴ്ച ചെലവഴിക്കുകയും നൂറുകണക്കിന് [[ആരൽ|ഈലുകളെ]] അവയുടെ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ കണ്ടെത്താനായി മുറിച്ചു പരിശോധിക്കുകയും ചെയ്തു.<ref>See "[[Eel life history#Past studies of eels|past studies of eels]]" and references therein.</ref> 1877-ൽ ഫ്രോയിഡ് ഏണസ്റ്റ് ബ്രൂക്കെയുടെ ഫിസിയോളജി ലബോറട്ടറിയിലേക്ക് മാറി. അവിടെ അദ്ദേഹം മനുഷ്യരുടെയും മറ്റു [[കശേരുകി|കശേരുകികളുടെയും]] തലച്ചോറുകളെ, പ്രത്യേകിച്ചും തവളകളുടെയും അകശേരുകികളായ [[Crayfish|ക്രേമത്സ്യം]], [[Lamprey|ലാംപ്രേ]] എന്നിവയുമായി താരതമ്യപ്പെടുത്തുന്നതിനായി ആറുവർഷം ചെലവഴിച്ചു. നാഡീ കലകളുടെ ജീവശാസ്ത്ര പ്രത്യേകതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ തുടർന്ന് 1890കളിൽ [[നാഡീകോശം|നാഡീകോശത്തിന്റെ]] കണ്ടെത്തലിന് കാരണമായി തീർന്നു.<ref>{{cite news |last=Costandi |first=Mo |title=Freud was a pioneering neuroscientist |url=https://www.theguardian.com/science/neurophilosophy/2014/mar/10/neuroscience-history-science |work=[[The Guardian]] |date=10 March 2014 |accessdate=16 May 2018}}<br />In this period he published three papers:
 
* {{cite book |last=Freud |first=Sigmund |title=Über den Ursprung der hinteren Nervenwurzeln im Rückenmark von Ammocoetes (Petromyzon Planeri) |publisher=na |trans-title=On the Origin of the Posterior Nerve Roots in the Spinal Cord of [[Ammocoetes]] ([[Petromyzon planeri|Petromyzon Planeri]]) |url=https://archive.org/details/b3047467x |year=1877|language=de}}
"https://ml.wikipedia.org/wiki/സിഗ്മണ്ട്_ഫ്രോയിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്