"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 77:
 
മലങ്കരയിലെ കക്ഷി വഴക്കിലൊന്നും താങ്കളുടെ അഭിപ്രായവും വിശദീകരണവും ഈ താളിൽ ഞാൻ തേടിയില്ല. ഒരു ഉദാഹരണം പറഞ്ഞു. പക്ഷേ താങ്കൾ അതിൽ വീണ്ടും വീണ്ടും പിടിച്ചു തൂങ്ങി ആ വിഷയത്തിലുള്ള താങ്കളുടെ വിജ്ഞാനം ഈ പേജിൽ നിരത്തിവെക്കുന്നത് എന്തിനാണ് എന്നറിയില്ല. ഞാൻ പറഞ്ഞ ഉദാഹരണത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. എന്നിരുന്നാലും ഇവിടെ എന്തെങ്കിലും തുടർചർച്ച നടക്കുകയാണെങ്കിൽ ആ ഉദാഹരണം ഞാൻ തന്നെ ഒഴിവാക്കിയിരിക്കുന്നു. താങ്കൾക്ക് ഇനിയും പിടി കിട്ടിയില്ലെങ്കിൽ ഞാൻ വ്യക്തമായി പറയാം - ഈ സംവാദം താളിൽ എനിക്ക് അഹത്തള്ള ലേഖനത്തെ കുറിച്ചും ആ ലേഖനത്തിനു അവലംബം ആക്കിയിരിക്കുന്ന അവലംബങ്ങളെ കുറിച്ചും മാത്രം സംസാരിക്കുവാനാണ് താത്പര്യം. മറ്റ് വിഷയങ്ങൾ ഈ താളിൽ അപ്രസ‌ക്തമാണ്. //അവലംബം തേടുന്നവർ ബന്ധപ്പെട്ട സ്ഥലത്ത് ചേർക്കപ്പെട്ട അവലംബളെ ആശ്രയിക്കുക// എന്നൊന്നും പറഞ്ഞാൽ നടക്കില്ല. താങ്കൾ ചേർത്ത അവലംബങ്ങൾക്ക് വിശദീകരണവും വ്യക്തതയും നൽകാൻ താങ്കൾക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ ഇവിടെ ആർക്ക് വേണമെങ്കിലും എന്തെങ്കിലും എഴുതിയിട്ടിട്ട് , അവലംബം പോയി തപ്പിയെടുത്തു വായിക്ക് എന്ന് പറഞ്ഞാൽ മതിയല്ലോ!! ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:12, 17 ഏപ്രിൽ 2021 (UTC)
 
{{u|Johnchacks}}, താങ്കളുടെ നിലപാടുമാറ്റത്തിൽ സന്തോഷം. ഇതേ നിലപാട് നേരത്തെ എടുത്തിരുന്നു എങ്കിൽ താങ്കൾക്ക് കക്ഷി വഴക്കുമായി ബന്ധപ്പെട്ട വിഷയവും വക്രീകരണങ്ങളും പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാമായിരുന്നു. വിഷയത്തിൽ നിന്നും തെന്നിമാറുന്ന ഉദാഹരണങ്ങൾ വേണ്ടെന്നുവെക്കാമായിരുന്നു. അതിൽനിന്ന് വ്യതിചലിച്ചെങ്കിൽ ആ വിഷയത്തേപ്പറ്റി പരാമർശിക്കാതിരിക്കുക. തെറ്റായ തർജ്ജമ ചേർത്തു ലേഖനം വികൃതവും തെറ്റിദ്ധാരണാജനകവുമാക്കുന്ന താങ്കളുടെ ഇപ്പോഴത്തെ നടപടിയിൽനിന്ന് പിന്മാറുക. കൃത്യമായ തർജ്ജമ മാത്രം ചേർക്കുക. അല്ലെങ്കിൽ ലേഖനം വികൃതമാക്കുന്ന തിരുത്തലുകൾ ഒഴിവാക്കുക. അവലംബത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് പുസ്തകത്തിന്റെ പേര്, ലിഖിതാവ്, പ്രസാധകൻ, വർഷം, പരാമർശമുള്ള താളുകൾ എന്നിവ. കൂടാതെ ഒരു ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതലൊന്നും അതിൽ പറയാനില്ല. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 12:21, 17 ഏപ്രിൽ 2021 (UTC)
 
==റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)==
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.